സ്വന്തം ലേഖകൻ: യുകെയില്‍ നിന്നും അനധികൃതമായി അയര്‍ലൻഡിലേക്ക് കടക്കാന്‍ ശ്രമിച്ച 50 പേരെ അയർലൻഡിലെ പൊലീസ് സേനയായ ഗാര്‍ഡ ഇടപെട്ട് മടക്കിയയച്ചു. മടങ്ങിപ്പോകാന്‍ ഇവര്‍ വിസമ്മതിച്ചെങ്കിലും നാല് ദിവസം നീണ്ട ഓപ്പറേഷനിലൂടെ ഇവരെ യുകെയിലേയ്ക്ക് തന്നെ പറഞ്ഞുവിട്ടതായി ഗാര്‍ഡ അറിയിച്ചു. യുകെയുടെ റുവാണ്ട പദ്ധതിയെ ഭയന്നാണ് അനധികൃത കുടിയേറ്റക്കാർ യുകെയുടെ അംഗ രാജ്യമായ വടക്കന്‍ അയര്‍ലൻഡ് …
സ്വന്തം ലേഖകൻ: നെതര്‍ലന്‍ഡ്‌സിൽ പുതിയതായി അധികാരത്തിൽ വന്ന സർക്കാർ കുടിയേറ്റ നയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നു. ഗീര്‍റ്റ് വൈല്‍ഡേഴ്സിന്‍റെ പാർട്ടിയാണ് പുതിയ സർക്കാരിന് നേതൃത്വം നൽകുന്നത്. യൂറോപ്യൻ യൂണിയന്‍റെ കുടിയേറ്റ നിയമങ്ങളിൽ നിന്ന് പിൻവാങ്ങാനും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉദ്യോഗാർഥികളെ ആകർഷിച്ച് യുഎഇ സ്വകാര്യമേഖല; കാരണമറിയാംഇതിന്‍റെ ഭാഗമായി ഡച്ച് യൂണിവേഴ്സിറ്റികളിൽ വിദേശ …
സ്വന്തം ലേഖകൻ: എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടാൽ തുടർ നടപടികൾ വൈകരുതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഐഡി നഷ്ടപ്പെടുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ അടിയന്തരമായി പുതിയ കാർഡിന് അപേക്ഷിക്കണം. നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്രയും വേഗം ഐസിപിയുടെ ഹാപ്പിനസ് സെന്ററിൽ നേരിട്ടറിയിക്കണം. നഷ്ടപ്പെട്ട ഐഡി കാർഡ് റദ്ദാക്കുകയും പകരം …
സ്വന്തം ലേഖകൻ: ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനിൽ പുതിയ അപ്ഡേഷൻ അവതരിപ്പിച്ച് റോയല്‍ ഒമാൻ പൊലീസ്. ഗതാഗത നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് അവരുടെ ആപ്പിൽ കാണാനുളള സൗകര്യങ്ങൾ ഉൾപ്പടെയുള്ള സംവിധാനമാണ് ഒമാൻ പൊലീസ് ഒരുക്കിയിരിക്കുന്നത്. എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്. ഈ സംവിധാനത്തിലൂടെ പൊലീസ് സ്റ്റേഷൻ സന്ദർശിക്കാതെ തന്നെ നിയമ ലംഘനത്തിന്റെ ചിത്രം പരിശോധിക്കാൻ കഴിയും. ഒരു …
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ വിദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് അംഗീകൃത വിതരണക്കാര്‍ (ഓതറൈസ്ഡ് ഡിസ്ട്രിബ്യൂട്ടര്‍) എന്ന പദവി ലഭിക്കാനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തി ബഹ്‌റൈന്‍. ഇനി മുതല്‍ ഈ പദവി ലഭിക്കണമെങ്കില്‍ കമ്പനികളില്‍ ബഹ്‌റൈന്‍ സ്വദേശികള്‍ക്ക് ചുരുങ്ങിയത് 51 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥകളിലൊന്ന്. അതിനു പുറമെ, കമ്പനിയുടെ ആസ്ഥാനം ബഹ്‌റൈനില്‍ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. …
സ്വന്തം ലേഖകൻ: കൗമാര പ്രായത്തില്‍ തന്നെ രാജ്യ സ്‌നേഹത്തിന്റെയും സന്നദ്ധ സേവനത്തിന്റെയും പ്രാധാന്യവും കുട്ടികളില്‍ ഐക്യവും പരസ്പര സ്‌നേഹവും ഒക്കെ വളര്‍ത്തുവാന്‍ നിരവധി പദ്ധതികള്‍ രാജ്യങ്ങള്‍ ആസൂത്രണം ചെയ്യാറുണ്ട്. ഇന്ത്യയിലുള്ള എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട് ആന്റ് ഗൈഡ് പോലുള്ള കൂട്ടായ്മകള്‍ അത്തരത്തില്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവയാണ്. ബ്രിട്ടനിലെ കൗമാരപ്രായക്കാരിലേക്ക് ഇത്തരമൊരു ആശയം എത്തിക്കുവാന്‍ ലക്ഷ്യമിട്ട് തന്റെ തിരഞ്ഞെടുപ്പ് …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയില്‍ വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുവാന്‍ വലിയ പിഴ ചുമത്തുകയാണ്. ഓസ്‌ട്രേലിയയില്‍ എത്തി അടുത്തിടെ ഡ്രൈവിഗ് ടെസ്റ്റ് പാസായവരുടെ വാഹനത്തില്‍ പി എന്നെഴുതിയ പ്ലേറ്റ് സ്റ്റിക്കറുകള്‍ പതിക്കാറുണ്ട്. ഡ്രൈവര്‍ക്ക് പ്രൊബേഷണറി ഡ്രൈവിംഗ് ലൈസന്‍സ് മാത്രമേ ഉള്ളൂ എന്ന് സൂചിപ്പിക്കുന്നതിനായാണ് ഇത് വാഹനത്തില്‍ സ്ഥാപിക്കുന്നത്. ഈ കാലയളവില്‍ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ …
സ്വന്തം ലേഖകൻ: ജൂൺ ഒന്നു മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി നിരോധിക്കും. 25 പൈസ കൊടുത്താൽ പ്ലാസ്റ്റിക് ബാഗുകൾ ലഭിച്ചിരുന്നു. ഇതാണ് പൂർണമായി നിർത്തലാക്കുന്നത്. പകരം ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന തുണി സഞ്ചികളിലേക്കു മാറാനാണ് നഗരസഭയുടെ നിർദേശം. 2026ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന മുഴുവൻ ഉൽപന്നങ്ങളും ഘട്ടംഘട്ടമായി നിർത്തലാക്കും. നിരോധന നിയമം ലംഘിക്കുന്നവർക്ക് …
സ്വന്തം ലേഖകൻ: മസ്‌കത്തിൽ നിന്നും കേരള സെക്ടറിലേക്ക് ഉള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. മേയ് അവസാനം വരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ സർക്കുലറിൽ അറിയിച്ചു. മേയ് 29, 31 തീയതികളിൽ കോഴിക്കോട്-മസ്‌കത്ത്, 30, ജൂൺ ഒന്ന് തീയതികളിൽ മസ്‌കത്ത്-കോഴിക്കോട്ടേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇതിനു പുറമെ മേയ് 30ന് …
സ്വന്തം ലേഖകൻ: ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം ആകാശച്ചുഴിയിൽ പെട്ട് 12 യാത്രക്കാർക്കു പരുക്കേറ്റു. തുർക്കിക്കുമുകളിൽ പറക്കുമ്പോഴാണു വിമാനം ആകാശച്ചുഴിയിൽ വീണത്. വിമാനം ഡബ്ലിൻ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. 20 സെക്കൻഡാണു ആകാശച്ചുഴിയിൽ പെട്ടതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 5 ദിവസം മുൻപ് ലണ്ടനിൽനിന്ന് സിംഗപ്പൂർക്കു പോയ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ …