സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഖ്യാതി ഇല്ലാതാവാന്‍ ഇനി അധിക കാലം വേണ്ടിവരില്ല. സൗദി അറേബ്യയിലെ ജിദ്ദ നഗരത്തില്‍ ഉയരുന്ന ‘ജിദ്ദ ടവര്‍’ ബുര്‍ജ് ഖലീഫയെ ഉയരത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി മാറും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ എറ്റവും ഉയരം …
സ്വന്തം ലേഖകൻ: യുകെയിലെ മിക്ക വിമാനത്താവളങ്ങളിലും, പാസ്സ്പോര്‍ട്ട് ഇ ഗെയ്റ്റിലുണ്ടായ സാങ്കേതിക പ്രതിസന്ധി യാത്രക്കാരെ ഏറെ വലച്ചു. ഹീത്രൂ, ഗാറ്റ് വിക്ക്, എഡിന്‍ബര്‍ഗ്, ബര്‍മ്മിംഗ്ഹാം, ബ്രിസ്റ്റോള്‍, ന്യൂ കാസില്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ എല്ലാം തന്നെ സാങ്കേതിക തകരാറ് ചൊവ്വാഴ്ച യാത്ര വൈകിപ്പിച്ചതാായി ബോര്‍ഡര്‍ ഫോഴ്സ് സ്ഥിരീകരിച്ചു. ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ വിമാനത്താവളത്തിലും കുടുങ്ങിയിരിക്കുന്നത്. ഹീത്രൂ, …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പീറ്റർബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനിലാണ് (44) കാൻസർ ബാധിച്ച് മരിച്ചത്. ഒരുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്. യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഭർത്താവ് സനിൽ മാത്യു. ഏകമകൻ ആന്റോ സനിൽ. സീനിയർ കെയറർ വീസയിൽ ബ്രിട്ടനിലെത്തിയ സ്നോബി …
സ്വന്തം ലേഖകൻ: ലോകരാജ്യങ്ങളുടെ അഭ്യർഥന തള്ളി റഫയിൽ ഇസ്രയേൽ കടുത്ത നടപടിയുമായി മുന്നോട്ട്. ഗാസയ്ക്കും ഈജിപ്തിനുമിടയിലെ അതിർത്തി പട്ടണമായ റഫയിലെ അതിർത്തി കവാടം ഇസ്രയേൽ പട്ടാളം കയ്യേറി. ഗാസയിലേക്ക് രാജ്യാന്തരസഹായമെത്തിയിരുന്ന നിർണായക പാതയാണ് ഇസ്രയേൽ പിടിച്ചെടുത്തത്. അതിർത്തിപാത പിടിച്ചത് യുദ്ധം രൂക്ഷമാക്കുമെന്ന് ഈജിപ്ത് ആരോപിച്ചു. മറ്റൊരു പാതയായ കെരെം ശലോം നേരത്തേ തന്നെ ഇസ്രയേൽ അടച്ചിരുന്നു. …
സ്വന്തം ലേഖകൻ: ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 24 മണിക്കൂർ ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. ദുബായിൽ താമസിക്കുന്നവർക്ക് അബുദാബി വിമാനത്താവളത്തിലും തലസ്ഥാന നഗരിയിൽ താമസിക്കുന്നവർക്ക് ദുബായ് വിമാനത്താവളത്തിലും കുറഞ്ഞ ചെലവിൽ എത്താൻ സഹായിക്കുന്നതാണ് സേവനം. ദുബായിലെ ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് പുറപ്പെടുന്ന ബസ്, യാത്രികരെ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കും.ടിക്കറ്റ് …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ നാലാമത്തെ വിമാന കമ്പനിയായ ഫ്ളൈനാസ്, സൗദി-യുഎഇ സർവീസുകൾ വർധിപ്പിക്കാൻ പദ്ധതിയിടുന്നു. നിലവിലെ നാല് റൂട്ടുകളിൽ നിന്ന് 9 റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനാണ് തീരുമാനം. പ്രതിദിനം 20 വിമാനങ്ങൾ വരെ സർവീസ് നടത്തും. ജിദ്ദ, റിയാദ്, ദമാം, മദീന എന്നീ സൗദി നഗരങ്ങളിൽ നിന്ന് ദുബായ്, അബുദാബി, …
സ്വന്തം ലേഖകൻ: കുവൈത്ത് തൊഴില്‍ വിപണിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോവുന്ന ചാലകശക്തിയായി ഇന്ത്യന്‍ പ്രവാസികള്‍. രാജ്യത്തെ പ്രവാസി ജീവനക്കാരില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍. ആകെ 5.35 ലക്ഷം ഇന്ത്യന്‍ തൊഴിലാളികളാണ് രാജ്യത്തെ തൊഴില്‍ വിണയില്‍ ഇപ്പോഴുള്ളതെന്നാണ് സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നല്കുന്ന ഏറ്റവും പുതിയ കണക്ക്.2023ല്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വർക്ക് പെർമിറ്റുകൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കുന്നു. സർക്കാർ-സിവിൽ കമ്മിറ്റിയാണ് ഇത് സംബന്ധമായ നിർദ്ദേശം നൽകിയതെന്ന് പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോർട്ട് ചെയ്തു. തൊഴിൽ വീസ റിക്രൂട്ട്മെൻറ് നടപടികളിൽ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സമിതിയിൽ മാൻപവർ അതോറിറ്റി, ആഭ്യന്തര, വിദേശകാര്യ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, കുവൈത്ത് യൂണിവേഴ്സിറ്റി …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ പൊതുസ്ഥലങ്ങളിലെ ടോയ്ലറ്റുകള് ഇനി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായിരിക്കുമെന്ന നിര്‍ദ്ദേശം നിലവില്‍ വരുന്നു. പുതിയതായി നിര്‍മ്മിക്കുന്ന നോണ്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. 2021 – ലാണ് ഈ പുതിയ നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുന്നിലെത്തിയത്. അന്നുമുതല്‍ ഈ നിര്‍ദ്ദേശം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന ആക്ഷേപം ശക്തമാണ്. ഈ വിഭാഗത്തില്‍ …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ എംടെകിന് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഒരു കൂട്ടം ഇന്ത്യൻ വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് തടയുന്നതിന് ശ്രമിച്ചപ്പോഴാണ് ഹരിയാനയിലെ കർണാൽ സ്വദേശി നവജീത് സന്ധു (22) കൊല്ലപ്പെട്ടതെന്ന് കുടുംബം അറിയിച്ചു. മെൽബണിൽ പ്രാദേശിക സമയം ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. സംഘർഷത്തിനിടെ മറ്റൊരു വിദ്യാർഥിക്കും ഗുരുതരമായി പരുക്കേറ്റു. ഒരു …