1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒരു ബന്ദിക്ക് പകരം 30 പലസ്തീനികൾ; വെടിനിർത്തൽ അംഗീകരിച്ച് ഹമാസ്; ഇസ്രയേൽ ചർച്ചയ്ക്ക്
ഒരു ബന്ദിക്ക് പകരം 30 പലസ്തീനികൾ; വെടിനിർത്തൽ അംഗീകരിച്ച് ഹമാസ്; ഇസ്രയേൽ ചർച്ചയ്ക്ക്
സ്വന്തം ലേഖകൻ: റഫ ആക്രമണത്തിനു മുന്നോടിയായി പട്ടണത്തിന്റെ കിഴക്കൻ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങളോട് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഈജിപ്തും ഖത്തറും ചേർന്നു തയാറാക്കിയ വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു. ഹമാസിന്റെ വ്യവസ്ഥകൾ ഇസ്രയേൽ മുന്നോട്ടുവച്ചതിൽനിന്ന് ഏറെ മാറ്റമുള്ളതാണെങ്കിലും മധ്യസ്ഥരുമായി ചർച്ചയ്ക്കു സംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞതോടെ സമാധാനപ്രതീക്ഷ ഉയർന്നു. അതേസമയം, …
ദുബായ് ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന്‍ നിലവില്‍ വന്നു; ബസ്സ് റൂട്ടുകളിലെ മാറ്റം അറിയാം
ദുബായ് ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന്‍ നിലവില്‍ വന്നു; ബസ്സ് റൂട്ടുകളിലെ മാറ്റം അറിയാം
സ്വന്തം ലേഖകൻ: ബസ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദുബായിലെ അല്‍ ഖുസൈസില്‍ പുതിയ ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. സ്റ്റേഡിയം മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന്‍ സ്റ്റേഡിയം ബസ് സ്റ്റേഷന്‍ എന്ന പേരിലാണ് അറിയപ്പെടുക. ഒരു തന്ത്രപ്രധാന സ്ഥലമെന്ന നിലയില്‍ ഇവിടെ നിന്നുള്ള ബസ് സര്‍വീസുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് പുതിയ …
ജിസിസി ഏകീകൃത വീസ: സന്ദർശകർക്ക് 30 ദിവസത്തി ലേറെ അംഗരാജ്യങ്ങളിൽ തങ്ങാൻ കഴിയും?
ജിസിസി ഏകീകൃത വീസ: സന്ദർശകർക്ക് 30 ദിവസത്തി ലേറെ അംഗരാജ്യങ്ങളിൽ തങ്ങാൻ കഴിയും?
സ്വന്തം ലേഖകൻ: വർഷാവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വീസയിൽ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളിൽ തങ്ങാമെന്ന് സൂചന. അറേബ്യൻ ട്രാവൽ മാർക്കറ്റിനോട് അനുബന്ധിച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്. സൗദി, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ അംഗരാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന തരത്തിലുള്ള നിർദിഷ്ട ജിസിസി ഏകീകൃത …
വീട് വാടകയ്‌ക്കെടുക്കുമ്പോള്‍ ഗ്യാരണ്ടി തുക നല്‍കണം; സൗദിയിൽ ഈജാര്‍ വ്യവസ്ഥകള്‍ പുതുക്കി
വീട് വാടകയ്‌ക്കെടുക്കുമ്പോള്‍ ഗ്യാരണ്ടി തുക നല്‍കണം; സൗദിയിൽ ഈജാര്‍ വ്യവസ്ഥകള്‍ പുതുക്കി
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഇനി വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് എടുക്കുമ്പോള്‍ ഗ്യാരണ്ടിയായി നിശ്ചിത തുക വാടകക്കാരന്‍ കെട്ടിവയ്ക്കണമെന്ന് നിര്‍ദ്ദേശം. വാടക കരാര്‍ അവസാനിപ്പിക്കുന്ന സമയത്ത് ഇതി തിരികെ ലഭിക്കും. വാടകയ്‌ക്കെടുക്കുന്ന വസ്തുവകകള്‍ കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിതെന്ന് ഈജാര്‍ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.ഇതിന് അനുസൃതമായ രീതിയില്‍ ഇജാര്‍ പ്ലാറ്റ്‌ഫോമില്‍ അഥവാ ഇ-നെറ്റ് വര്‍ക്കില്‍ …
മസ്‌കത്ത്-കോഴിക്കോട് സെക്ടറിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍
മസ്‌കത്ത്-കോഴിക്കോട് സെക്ടറിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍
സ്വന്തം ലേഖകൻ: സര്‍വീസുകളുടെ ആവശ്യകത വർധിച്ചതിനെത്തുടർന്ന്, ഒമാൻ എയർ കോഴിക്കോട് ഉൾപ്പെടെയുള്ള വിവിധ രാജ്യാന്തര സെക്ടറുകളിലേക്ക് സർവീസുകൾ വർധിപ്പിക്കും. തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും യൂറോപ്യൻ നഗരങ്ങളിലേക്കും ഒമാൻ എയർ അധിക സേവനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ജൂൺ 3 മുതൽ പ്രതിവാരം 11 സേവനങ്ങൾ നടത്തും. നിലവിൽ ആഴ്ചയിൽ 7 സേവനങ്ങളാണ് ഉള്ളത്. …
യുകെയിൽ നിന്ന് നഴ്സുമാരെ യും ഡോക്ടര്‍മാരെയും ആകർഷിക്കാൻ പരസ്യവുമായി കാനഡ
യുകെയിൽ നിന്ന് നഴ്സുമാരെ യും ഡോക്ടര്‍മാരെയും ആകർഷിക്കാൻ പരസ്യവുമായി കാനഡ
സ്വന്തം ലേഖകൻ: നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും ക്ഷാമം എന്‍ എച്ച് എസിനെ വീര്‍പ്പുമുട്ടിക്കുമ്പോള്‍, യുകെയിലെ നഴ്സുമാരെയും ഡോക്ടര്‍മാരെയും റാഞ്ചാന്‍ വഴിയരികില്‍ പരസ്യവുമായി കാനഡ. കാനഡയിലെക്ക് നഴ്സുമാരെയും ഡോക്ടര്‍മാരേയും റിക്രൂട്ട് ചെയ്യുന്നതിനുള്ള പരസ്യം ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുകയാണ്. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് പരസ്യം ഉയര്‍ന്നിരിക്കുന്നത്. വെയില്‍സ് എന്‍ എച്ച് എസ്സിലെ കുറഞ്ഞ വേതനവും തൊഴില്‍ …
ഇയുവിന് പുറത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികൾക്കായി പ്രത്യേക ഓപ്പർച്യുണിറ്റി കാർഡ് അവതരിപ്പിച്ച് ജർമ്മനി
ഇയുവിന് പുറത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികൾക്കായി പ്രത്യേക ഓപ്പർച്യുണിറ്റി കാർഡ് അവതരിപ്പിച്ച് ജർമ്മനി
സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ഓപ്പർച്യുണിറ്റി കാർഡുമായി’ ജർമ്മനി. ജൂണ്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുന്നത്. ഇതിലൂടെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് നേട്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഓപ്പർച്യുനിറ്റി കാർഡിന് യോഗ്യത നേടുന്നതിന്, നിങ്ങൾ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ജർമ്മനിയിൽ ഡിമാൻഡുള്ള ഒരു മേഖലയുമായി ബന്ധപ്പെട്ട അംഗീകൃത പ്രഫഷനൽ യോഗ്യത …
ഓസ്‌ട്രേലിയയുടെ വീസ നിയന്ത്രണം വിജയമെന്ന് വിലയിരുത്തൽ; ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി
ഓസ്‌ട്രേലിയയുടെ വീസ നിയന്ത്രണം വിജയമെന്ന് വിലയിരുത്തൽ; ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: വാർഷിക കുടിയേറ്റം പകുതിയായി വെട്ടിക്കുറയ്ക്കാനുള്ള ഓസ്‌ട്രേലിയയുടെ നീക്കം ഫലം കാണുന്നു. ഈ നീക്കം സ്റ്റുഡന്‍റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ സാരമായി ബാധിച്ചു. പ്രധാനമന്ത്രി ആന്‍റണി അൽബാനീസിന്‍റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ സർക്കാർ ഉയർന്ന ഐഇഎൽടിഎസ് സ്‌കോറുകളും വർധിച്ച സാമ്പത്തിക ആവശ്യങ്ങളും ഉൾപ്പെടെ വീസ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. കർശനമായ മാനദണ്ഡങ്ങൾ ചില രാജ്യങ്ങളിൽ നിന്നുള്ള …
27 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് സൂറിക്കിലേക്ക് പറക്കാൻ എയർ ഇന്ത്യ; ആഴ്ചയിൽ 4 സർവീസ്
27 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് സൂറിക്കിലേക്ക് പറക്കാൻ എയർ ഇന്ത്യ; ആഴ്ചയിൽ 4 സർവീസ്
സ്വന്തം ലേഖകൻ: എയർ ഇന്ത്യ 27 വർഷങ്ങൾക്ക് ശേഷം സ്വിറ്റ്സർലൻഡിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നു . ജൂൺ 16 മുതൽ ഡൽഹി – സൂറിക് സെക്ടറിൽ ഓരോ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി നാല് നോൺ സ്റ്റോപ്പ് സർവീസുകൾ ഉണ്ടായിരിക്കും. പുതിയ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിൽ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് കണക്ഷൻ കിട്ടുംവിധമാണ് സർവീസ് …
യുഎഇയിൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, വരും ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റമെന്ന് മുന്നറിയിപ്പ്
യുഎഇയിൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, വരും ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുഎഇയിൽ വരും ദിവസങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. വേനൽകാലത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥ മാറ്റമാണെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ …