സ്വന്തം ലേഖകൻ: യുകെയിൽ 4200 പൗണ്ടിൻ്റെ കെയറര്‍ അലവന്‍സ് കൈപറ്റാനാകാതെ 5 ലക്ഷത്തോളം കെയറർമാർ. കുടുംബത്തില്‍ ഉള്ള രോഗം ബാധിച്ചയാളെയോ അംഗവൈകല്യം സംഭവിച്ചയാളെയോ പ്രായമായവരെയോ പരിപാലിക്കുന്നതിനുള്ള ആനുകൂല്യമാണ് പാഴാകുന്നത്. യുകെയില്‍ ഇത്തരം ഉത്തരവദിത്വം വഹിക്കുന്നവര്‍ക്ക് കെയറര്‍ അലവന്‍സ് ലഭ്യമാണ്. എന്നാല്‍ അര മില്ല്യണോളം കെയറര്‍മാരും 4200 പൗണ്ട് വരുന്ന വാര്‍ഷിക കെയറര്‍ അലവന്‍സ് കൈപ്പറ്റുന്നില്ലെന്നാണ് പുതിയ …
സ്വന്തം ലേഖകൻ: യുകെ മലയാളികളെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥന് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാല്ലോ പ്രിന്‍സ് അലക്സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്സായ അരുണ്‍ എന്‍ കെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്സിങ് ഗ്രൂപ് വഴിയാണ് വിവരം …
സ്വന്തം ലേഖകൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. ഇറാനിലെ റെവലൂഷണറി ഗാർഡുമായി അടുത്തു നിൽക്കുന്ന തസ്നിം വാർത്ത ഏജൻസി സ്ഫോടനം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ സൈന്യത്തിന്റെ പ്രധാനപ്പെട്ടൊരു കേന്ദ്രമാണ് ഇസ്ഫഹൻ നഗരം. ഇസ്രായേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ പല പ്രവിശ്യകളിലും വ്യോമപ്രതിരോധ …
സ്വന്തം ലേഖകൻ: ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ …
സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഏപ്രിൽ 26 വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തിൽ ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് 4 മണിക്ക് അവസാനിക്കും. അംബാസഡർ അമിത് നാരംഗ് സംബന്ധിക്കും. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് പരാതികൾ ബോധിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളിൽ എംബസിയുടെ സഹായം ലഭ്യമാക്കുന്നതിനും അവസരം ലഭിക്കും. അതേസമയം, ഓപ്പൺ ഹൗസിൽ നേരിട്ട് പങ്കെടുക്കാൻ …
സ്വന്തം ലേഖകൻ: ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുന്നതിന്റെ സൂചന നല്കി എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനങ്ങള്‍ ഇന്നലെ രാത്രി മുതല്‍ സര്‍വീസ് പുനഃരാരംഭിച്ചു. ചെക്ക് ഇന്‍ ആരംഭിച്ചപ്പോള്‍ തന്നെ വന്‍ തിരക്കാണ് ഇന്നലെ രാത്രി ദുബായ് വിമാനത്താളത്തില്‍ അനുഭവപ്പെട്ടത്. സര്‍വീസുകള്‍ പുനഃരാരംഭിച്ചെങ്കിലും പല വിമാനങ്ങളും വൈകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കണ്‍ഫേംഡ് ടിക്കറ്റുള്ളവര്‍ …
സ്വന്തം ലേഖകൻ: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നുള്ള പശ്ചിമേഷ്യന്‍ സാഹചര്യമാണ് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണം. നിലവില്‍ ഏപ്രില്‍ 30 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിനും ന്യൂഡല്‍ഹിയ്ക്കുമിടയില്‍ പ്രതിവാരം നാല് വിമാന …
സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ പകുതിയോളം ജീവനക്കാര്‍ മറ്റ് ജോലികള്‍ തേടുന്നതായി പഠന റിപ്പോര്‍ട്ട്. ബാത്ത് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. കോവിഡ് പ്രതിസന്ധി മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന 2020 മുതല്‍, എന്‍ എച്ച് എസിന്റെ, ജീവനക്കാരെ സ്ഥാപനത്തില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതിനുള്ള കഴിവ് ഈ പഠനം നടത്തിയവര്‍ വിശകലനം ചെയ്ത് വരികയായിരുന്നു. ഇതില്‍ ഏറ്റവും പുതിയ …
സ്വന്തം ലേഖകൻ: ബ്രക്സിറ്റ് യുകെയില്‍ മരുന്ന് ക്ഷാമം കൂടുതല്‍ വഷളാക്കിയതായി ഗവേഷണങ്ങള്‍. 2020 നും 2023 നും ഇടയില്‍ യുകെയിലെ മരുന്നുകളുടെ ദൗര്‍ലഭ്യം ഇരട്ടിയിലധികമായി, അതേസമയം ബ്രക്സിറ്റ് പ്രശ്നം കൈകാര്യം ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിനെ ഇത് ദുര്‍ബലപ്പെടുത്തിയതായി നഫീല്‍ഡ് ട്രസ്റ്റിന്റെ ഗവേഷണം പറയുന്നു. 2020 ജനുവരിയില്‍ യുകെ യൂറോപ്യന്‍ യൂണിയന് വിട്ടതിനുശേഷം, ആന്റിബയോട്ടിക്കുകളും അപസ്മാരത്തിനുള്ള മരുന്നുകളും …
സ്വന്തം ലേഖകൻ: മഴക്കെടുതിയിൽ ആയിരക്കണക്കിന് വാഹനങ്ങളും വീടുകൾക്കും നാശനഷ്ടം. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് രേഖകൾ കൃത്യമായി സമർപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കും. പൂർണ ഇൻഷുറൻസ് എടുത്തിട്ടുള്ളവർക്കാണ് പ്രകൃതി ദുരന്തത്തിൽ പരിരക്ഷ ലഭിക്കുക. കെട്ടിടത്തിന്റെ ബേസ്മെന്റ് പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് അടക്കം ഇൻഷുറൻസ് ലഭിക്കും. എന്നാൽ, പ്രകൃതി ക്ഷോഭം ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടും വാഹനം വെള്ളത്തിലിറക്കി കേടുപാടുണ്ടായാൽ ഇത്തരം പോളിസികളിൽ കമ്പനികൾക്കാണ് …