സ്വന്തം ലേഖകൻ: യുഎഇയില്‍ തൊഴില്‍ മേഖലയില്‍ നിന്ന് വിരമിച്ച താമസക്കാര്‍ക്ക് റസിഡന്‍സിയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നതിന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 55 വയസ്സും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്കായി 5 വര്‍ഷത്തെ റസിഡന്‍സി വീസ അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം. 55 വയസ്സോ അതില്‍ കൂടുതലോ …
സ്വന്തം ലേഖകൻ: യുഎഇയിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ബാധകമാവുന്ന രീതിയിലാണ് പുതിയ സ്‌കൂള്‍ ഹെല്‍ത്ത് കെയര്‍ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണ ശ്രമങ്ങള്‍ ഏകീകരിക്കുന്നതിനും യുഎഇയിലെ യുവാക്കള്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനുമായി നാഷണല്‍ സ്‌കൂള്‍ ഹെല്‍ത്ത് സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ …
സ്വന്തം ലേഖകൻ: തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി സൗദി അറേബ്യയിലെ മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം. പ്രവാസി തൊഴിലാളികളുടെ വലിയൊരു സമൂഹം താമസിക്കുന്ന സൗദി അറേബ്യയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഏര്‍പ്പെടുത്തുന്ന രീതിയിലുള്ള തൊഴില്‍ നിയമങ്ങളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതു പ്രകാരം പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വിവാഹം, ബന്ധുക്കളുടെ മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രത്യേക …
സ്വന്തം ലേഖകൻ: ചരിത്രസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലെത്തി. 43 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍ എത്തുന്നത്. ഇതിനുമുമ്പ് 1981-ല്‍ ഇന്ദിരാ ഗാന്ധിയാണ് കുവൈത്ത് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. രണ്ട് ദിവസമാണ് പ്രധാനമന്ത്രി കുവൈത്തിലുണ്ടാകുക. കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി കുവൈത്തിലെത്തിയത്. ഊഷ്മളമായ …
സ്വന്തം ലേഖകൻ: വിദേശികളായ രോഗികൾ അടയ്ക്കാനുള്ള 112 മില്യൻ പൗണ്ടിന്റെ ചികിത്സാ ബില്ല് എഴുതി തള്ളി ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികൾ. 2018 മുതൽ 2023 വരെയുള്ള കാലയളവിൽ എൻഎച്ച്എസിന്റെ വിവിധ ട്രസ്റ്റുകളുടെ കീഴിൽ ചികിത്സ തേടിയവരുടെ ബില്ലാണ് എഴുതി തള്ളിയത്. പലവിധേനെയും ബില്ല് ഈടാക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ തുക വേണ്ടെന്നു …
സ്വന്തം ലേഖകൻ: ഗതാഗതക്കുരുക്കും കാലതാമസവും ലഘൂകരിക്കുന്നതിനായി സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡ് ജനങ്ങൾക്ക് പൊതുഗതാഗതം പൂർണമായും സൗജന്യമാക്കുന്നു. 2025 ജനുവരി 1 മുതലാണ് പ്രാബല്യം. പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാറുകൾ റോഡിൽ നിന്ന് കുറയുമെന്നാണ് സെർബിയ കരുതുന്നത്. ബെൽഗ്രേഡിലെ എല്ലാ താമസക്കാർക്കും സൗജന്യ പൊതുഗതാഗതം 2025 ജനുവരി 1 മുതലാണ് വാഗ്ദാനം ചെയ്യുന്നത്. 1.7 ദശലക്ഷം …
സ്വന്തം ലേഖകൻ: സർക്കാർ ഉടമസ്ഥതയിൽ പുതുതായി ആരംഭിച്ച ഇലക്ട്രിക് വാഹന ചാർജിങ് ശൃംഖലയായ യു.എ.ഇ.വി ചാർജിങ് ഫീസ് നിരക്കുകൾ പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഡി.സി ചാർജിങ് സേവനങ്ങൾക്ക് മണിക്കൂറിന് 1.20 ദിർഹമും എ.സി ചാർജിങ്ങിന് 0.70 ദിർഹമുമാണ് ഫീസ്. ഒപ്പം വാറ്റ് നികുതിയും അടക്കണം. അതോടൊപ്പം ഇ.വി വാഹന …
സ്വന്തം ലേഖകൻ: ദുബായ് മെട്രോ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നു. മെട്രോയുടെ പുതിയ ബ്ലൂ ലൈന്‍ പാത 2029 സെപ്റ്റംബര്‍ 9 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആര്‍ടിഎ വ്യാഴാഴ്ച അറിയിച്ചു. 30 കിലോമീറ്റര്‍ പദ്ധതി 14 സ്റ്റേഷനുകളിലൂടെ എമിറേറ്റിലെ പ്രധാന പ്രദേശങ്ങളെ തന്ത്രപരമായി ബന്ധിപ്പിക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ 2025 ഏപ്രിലില്‍ ആരംഭിക്കും. വിവിധ ഘട്ടങ്ങളിലായാണ് നിര്‍മാണം …
സ്വന്തം ലേഖകൻ: എൻജിനിയറിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ ശമ്പള സ്‌കെയിൽ അംഗീകരിച്ച് സൗദി ഡിസംബർ 31 മുതലായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുക. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. മേഖലയെ പ്രചോദിപ്പിക്കുന്നതിന്റെയും ആകർഷകമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെയും, സൗദി അല്ലെങ്കിൽ അംഗീകൃത സർവകലാശാലകളിൽ നിന്ന് എൻജിനിയറിങ് ബിരുദം നേടിയവരെയും ലക്ഷ്യമിട്ടാണ് പുതിയ സ്‌കെയിൽ. …
സ്വന്തം ലേഖകൻ: അബുദാബിയിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് സർക്കാർ ഏറ്റെടുക്കും. സ്വദേശികൾക്കായി ഈ വർഷം ജനുവരിയിൽ നടപ്പാക്കിയ സനദ്കോം എന്ന പദ്ധതിയാണ് പ്രവാസികൾക്കുകൂടി അബുദാബി സർക്കാർ ലഭ്യമാക്കുന്നത്. ആംബുലൻസ്, എംബാമിങ്, മരണസർട്ടിഫിക്കറ്റ് എന്നിവ മുതൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള മുഴുവൻ ചെലവുകളും വഹിക്കുമെന്ന് അധികൃതർ അറിയിച്ചു. അബുദാബിയിൽ താമസവീസയുള്ള പ്രവാസികൾക്കാണ് ഈ ആനുകൂല്യം …