സ്വന്തം ലേഖകൻ: ഫ്രാൻസിൽ നിന്നും യുകെയിലേക്കുള്ള അനധികൃത കുടിയേറ്റത്തിനായി ശ്രമിച്ച സംഘത്തിലെ 7 വയസ്സുള്ള പെൺകുട്ടി ബോട്ട് മുങ്ങി മരിച്ചു. ഫ്രാൻസിലെ ഡൺകിർക്കിന് സമീപമാണ് ബോട്ട് മുങ്ങിയത്. ഇംഗ്ലിഷ് ചാനലിലൂടെ അനധികൃത കുടിയേറ്റം നടത്താനാണ് പെൺകുട്ടിയടക്കം 16 പേർ ശ്രമിച്ചത്. ഇത്രയും യാത്രക്കാരെ വഹിക്കാനുള്ള ശേഷി ബോട്ടിനില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മൂന്ന് കുട്ടികളുമായി …
സ്വന്തം ലേഖകൻ: റിപബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള പോരാട്ടത്തിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അപരാജിത കുതിപ്പിന് തടയിട്ട് സൗത്ത് കാരോലൈന മുൻ ഗവർണർ നിക്കി ഹേലിയുടെ ആദ്യ വിജയം. ഞായറാഴ്ച നടന്ന പോരാട്ടത്തിലാണ് വാഷിങ്ടൻ ഡിസി പ്രൈമറിയിലാണ് നിക്കി ഹേലി പ്രഥമ വിജയം സ്വന്തമാക്കിയത്. യുഎസിന്റെ പ്രസിഡന്റ് സ്ഥാനാർഥിയെ നിർണയിക്കുന്നതിൽ പ്രധാന …
സ്വന്തം ലേഖകൻ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം നൽകുന്നവർക്ക് തടവും 5 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷയെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. വ്യാജ പ്രമോഷനുകളിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കും കർശന മുന്നറിയിപ്പുണ്ട്. ചരക്ക് അല്ലെങ്കിൽ സേവനങ്ങളെ കുറിച്ച് ഓൺലൈനിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴയോ തടവോ രണ്ടും ചേർത്തോ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും 250 നഴ്സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യുവാനുള്ള നീക്കം ജീവനക്കാരുടെ ക്ഷാമം പരിഹരിക്കില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും അതേസമയം റിക്രൂട്ട്മെന്റ് ചെലവ് കുറക്കുന്നതിനും വെല്‍ഷ് ആരോഗ്യകാര്യ മന്ത്രി എല്യുണ്‍ദ് മോര്‍ഗന്‍ കേരള സര്‍ക്കാരുമായി ഒരു കരാറില്‍ ഒപ്പു വച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍ സി എന്നിന്റെ …
സ്വന്തം ലേഖകൻ: പടിഞ്ഞാറൻ ആഫ്രിക്കയിൽ മരിച്ചത് ഇന്ത്യക്കാരാണെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സന്തോഷ് ഗോയൽ, സഞ്ജയ് ഗോയൽ എന്നിവരാണ് മരിച്ചത്. അബിദ്ജാനിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബവുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മരണകാരണത്തെ കുറിച്ചു സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എംബസി അധികൃതർ വ്യക്തമാക്കി. കുടുംബത്തിന് സാധ്യമായ സഹായം …
സ്വന്തം ലേഖകൻ: ഇന്ന് മുതല്‍ ഗോസിയില്‍ മാസ വരിസംഖ്യ കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴയില്ലാതെ അടച്ചുതീര്‍ക്കാന്‍ ആറു മാസം സമയം അനുവദിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. നിയമലംഘകരായ സ്ഥാപനങ്ങള്‍ക്ക് പദവികള്‍ ശരിയാക്കാനും തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും കടങ്ങള്‍ തീര്‍പ്പാക്കാനുമാണ് പിഴകള്‍ പൂര്‍ണമായും ഒഴിവാക്കി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വരിസംഖ്യ അടക്കാന്‍ വൈകിയ എല്ലാ …
സ്വന്തം ലേഖകൻ: നഴ്സറി സ്കൂളുകൾ ഒരിക്കൽ ഫീസ് വർധിപ്പിച്ചാൽ പിന്നീട് 3 വർഷത്തേക്കു ഫീസ് ഘടനയിൽ മാറ്റം വരുത്താൻ പാടില്ലെന്ന് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് നിർദേശം നൽകി. അബുദാബി എമിറേറ്റിലെ നഴ്സറി സ്കൂളുകൾക്കാണ് ഉത്തരവ് ബാധകം. വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങൾക്കു വിധേയമായി, സ്കൂളിലെ സൗകര്യങ്ങളും സംവിധാനവും അനുസരിച്ച് ഫീസ് നിശ്ചയിക്കാം. എന്നാൽ, വർധിപ്പിക്കാൻ …
സ്വന്തം ലേഖകൻ: ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്’ എന്ന മുദ്രാവാക്യവുമായി ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തതായി സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലോകകപ്പ് ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ ഉദ്ദേശിക്കുന്നതായി സൗദി വെളിപ്പെടുത്തിയത്. തുടർന്ന് ഔദ്യോഗിക നാമനിർദേശ കത്ത് ഇന്‍റർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബാളിന് (ഫിഫ) സൗദി ഫുട്ബാൾ ഫെഡറേഷൻ അയച്ചിരുന്നു. saudi2034bid.com …
സ്വന്തം ലേഖകൻ: വേനലക്കാല യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍ എയര്‍വേഴ്സ്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ അവധിയെന്ന ഓഫറുമായാണ് ഖത്തര്‍ എയര്‍വേഴ്സ് വേനല്‍ക്കാല ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ മാര്‍ച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഇളവുകള്‍ ലഭിക്കും. ഇതിന് പുറമെ മാര്‍ച്ച് 8 വരെ പ്രത്യേക ഓഫറുകളുമുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്രാ …
സ്വന്തം ലേഖകൻ: നാല് വര്‍ഷം കൂടുമ്പോഴും സ്പോണ്‍സര്‍ ലൈസന്‍സുകള്‍ പുതുക്കണമെന്ന നിയമം മാറും; വര്‍ക്ക് വീസയ്ക്കുള്ള സ്പോണ്‍സര്‍ഷിപ് ലൈസന്‍സ് പ്രക്രിയയില്‍ അടിമുടി പരിഷ്‌കാരം; വിദേശ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും കാര്യങ്ങള്‍ എളുപ്പമാകും; ഏപ്രില്‍ 6 ന് നടപ്പിലാക്കുന്ന വീസ മാറ്റമറിയാം യുകെയിലുള്ള വിദേശ തൊഴിലാളികള്‍ക്കും, തൊഴിലുടമകള്‍ക്കും ഒരുപോലെ ആശ്വാസമാവുകയാണ് ഹോം ഓഫീസിന്റെ പുതിയ പ്രഖ്യാപനം. സ്പോണ്‍സര്‍ ലൈസന്‍സുകള്‍ …