സ്വന്തം ലേഖകൻ: ദീര്‍ഘനാളായി കാത്തിരുന്ന ഒന്നാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ്. രാഷ്ട്രീയ അസ്ഥിരതയും ബജറ്റ് പ്രശ്നങ്ങളുമെല്ലാം ദീര്‍ഘിപ്പിച്ച വര്‍ദ്ധനയുമായി ബന്ധപ്പെട്ട് അനുകൂലമായ രീതിയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഹെല്‍ത്ത് സര്‍വ്വീസിലെ ട്രേഡ് യൂണിയനുകള്‍ ഈ നിര്‍ദ്ദേശത്തില്‍ അംഗങ്ങളുടെ അഭിപ്രായം തേടിക്കൊണ്ടുള്ള വോട്ടെടുപ്പ് നടത്തും. അവസാനം, ഇംഗ്ലണ്ടിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ …
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നേരെ രോഗികളുടെയും, ഇവരുടെ ബന്ധുക്കളുടെയും ഭാഗത്ത് നിന്നും അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായികണക്കുകള്‍ പുറത്തുവരവെ നഴ്‌സുമാര്‍ക്ക് ധരിക്കാന്‍ കാമറകള്‍ കൈമാറി എന്‍എച്ച്എസ് ട്രസ്റ്റ്. നഴ്‌സുമാരെ സംരക്ഷിക്കാനായി ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന കാമറകളാണ് ഒരു ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റ് നഴ്‌സുമാര്‍ക്ക് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നഴ്‌സിംഗ് ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങളും, ചൂഷണങ്ങളും …
സ്വന്തം ലേഖകൻ: അബുദാബിയിൽ ബസ് ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇന്നു മുതൽ അടിസ്ഥാന നിരക്ക് 2 ദിർഹം. ദൂരമനുസരിച്ച് കിലോമീറ്ററിന് 5 ഫിൽസ് വീതം ഈടാക്കും. ബസുകൾ മാറിക്കയറുമ്പോൾ അധിക നിരക്ക് ഈടാക്കില്ലെന്നതാണ് പരിഷ്ക്കരണത്തിലെ പ്രത്യേകത. നഗരങ്ങളും പ്രാന്തപ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് നിരക്ക് ഏകീകരിച്ചത്. അബുദാബി, അൽഐൻ, അൽദഫ്ര ഇന്റർസിറ്റി സർവീസുകൾ ഇതിൽ ഉൾപ്പെടില്ലെന്ന് സംയോജിത ഗതാഗത …
സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിലാളികൾക്കു സുരക്ഷിത താമസ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനത്തിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ കമ്പനികളുടെ എണ്ണത്തിൽ 1000% വർധന. ലേബർ അക്കമഡേഷൻ സിസ്റ്റത്തിന്റെ പരിഷ്ക്കരിച്ച പതിപ്പു പുറത്തിറക്കവെയാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മാനദണ്ഡം പാലിച്ചാണോ തൊഴിലാളി താമസ കേന്ദ്രം ഒരുക്കിയതെന്നു മിന്നൽ …
സ്വന്തം ലേഖകൻ: സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങളിലെയും മറ്റു പൊതുസ്ഥലങ്ങളിലെയും സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പരസ്യപ്പെടുത്തിയാല്‍ 20,000 റിയാല്‍ (ഏകദേശം 4.42 ലക്ഷം രൂപ) പിഴ ചുമത്തും. സെക്യൂരിറ്റി ക്യാമറയുടെ ഉപയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളും സംബന്ധിച്ച വിശദീകരണത്തിലാണ് ഈ മുന്നറിയിപ്പ്. സുരക്ഷാ ക്യാമറ റെക്കോഡിങുകള്‍ അനുവാദമില്ലാതെ മറ്റുള്ളവര്‍ക്ക് കൈമാറാനോ പ്രസിദ്ധീകരിക്കാനോ പാടില്ല. …
സ്വന്തം ലേഖകൻ: വിപണിയിൽ നിലവിലുണ്ടായിരുന്ന പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് പകരമായി സൗദിയിൽ യൂറോ-5 ഗുണനിലവാരമുള്ള ഡീസലും പെട്രോളും പുറത്തിറക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായി സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. പുതിയ ഇന്ധനങ്ങള്‍ എല്ലാതരം വാഹനങ്ങള്‍ക്കും അനുയോജ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാൻ സഹായിക്കും. ഉയര്‍ന്ന കാര്യക്ഷമതയുള്ള ബഹിര്‍ഗമനങ്ങള്‍ കുറഞ്ഞ ഇന്ധനങ്ങള്‍ ലഭ്യമാക്കാനാണ് പുതിയ …
സ്വന്തം ലേഖകൻ: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) മാർച്ചിൽ യാഥാർഥ്യമായേക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. കോംപ്രിഹെൻസിവ് ഇക്കണോമിക് പാർട്ണർഷിപ് എഗ്രിമെന്റ് (സി.ഇ.പി.എ) എന്ന് ഔദ്യോഗികമായി വിളിക്കുന്ന ഉടമ്പടിക്കായി ഇരുപക്ഷത്തിന്റെയും ചർച്ചകൾ ഏതാണ് പൂർത്തിയായതാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ ഡിസംബറിൽ എഫ്.ടി.എക്കായി ഇരുരാജ്യങ്ങളും തമ്മിൽ മസ്കത്തിൽ രണ്ടാം റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. കരാർ …
സ്വന്തം ലേഖകൻ: കാര്‍ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും വംശീയ വിവേചനമെന്ന് റിപ്പോര്‍ട്ട്. വംശീയത ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കുന്നില്ലെന്നും, 2010-ല്‍ ഈക്വാലിറ്റി ആക്റ്റ് അനുസരിച്ചാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും അസ്സോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേര്‍സ് (എ ബി ഐ) പറയുമ്പോഴും, ഇംഗ്ലണ്ടിലെ, വംശീയ ന്യുനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ള ചിലയിടങ്ങളില്‍ ഇന്‍ഷുറന്‍സ് തുക 33 ശതമാനം വരെ കൂടുതലാണെന്ന് ബി …
സ്വന്തം ലേഖകൻ: രാജ്യാന്തര സംഘടനയായ ബ്രിട്ടീഷ് കൗൺസിൽ യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഗ്രേറ്റ് സ്കോളർഷിപ്പുകൾ നൽകുന്നു. 25 സർവകലാശാലകളിലായി 26 ബിരുദാനന്തര പ്രോഗമുകളിലാണ് സ്കോളർഷിപ്പ് ലഭിക്കുക. ഫിനാൻസ്, മാർക്കറ്റിങ്, ബിസിനസ്സ്, സൈക്കോളജി, ഡിസൈൻ, ഹ്യുമാനിറ്റീസ്, ഡാൻസ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാണ്. 2024-25 അധ്യയന വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള …
സ്വന്തം ലേഖകൻ: നഗ്നഫോട്ടോ കാട്ടിയുള്ള ബ്ലാക്ക്‌മെയ്‌ലിങ്ങിലൂടെ പണം തട്ടുന്ന നൈജീരിയന്‍ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുകെയിൽ എ ലെവൽ വിദ്യാർഥി ജീവനൊടുക്കി. ശ്രീലങ്കൻ വംശജനായ ഡിനല്‍ ഡി ആല്‍വിസ് (16) ആണ് ക്രോയിഡോണിൽ ജീവൻ ഒടുക്കിയത്. സ്‌നാപ്ചാറ്റ് വഴി നൈജീരിയയില്‍ നിന്നെന്നു കരുതുന്ന ഒരു വ്യക്തി ഡിനല്‍ ഡി ആല്‍വിസിനെ ബന്ധപ്പെട്ടതിന് ശേഷം ഡിനലിന്റെ രണ്ട് …