സ്വന്തം ലേഖകൻ: റഷ്യയെ അടക്കി ഭരിക്കുന്ന പ്രസിഡന്റ് വ്ലാദിമിർ പുട്ടിന്‍റെ എതിരാളികൾ ദുരൂഹസാഹചര്യത്തിൽ മരിക്കുന്നത് ഇതാദ്യമല്ല. വാഗ്നർ കൂലിപ്പട്ടാള മേധാവി യെവ്ഗെനി പ്രിഗോഷിനും മാധ്യമപ്രവർത്തകയും മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമൊക്കെ അപ്രതീക്ഷിത മരണം നേരിട്ടവരാണ്. പ്രിഗോഷിൻ: പ്രിഗോഷിൻ കൊല്ലപ്പട്ടതാണ് ഏറ്റവുമടുത്ത സംഭവം. കഴിഞ്ഞ വർഷം ജൂണിലാണ് പ്രിഗോഷിൻ വാഗ്നർ പട്ടാളക്കാരുമായി മോസ്കോയിലേക്കു മാർച്ച് നടത്തിയത്. പുട്ടിന്‍റെ സുഹൃത്തും …
സ്വന്തം ലേഖകൻ: യുഎഇയിൽ താമസിക്കുന്നവർക്ക് സൗദി മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ മിനിറ്റുകൾക്കകം ലഭിക്കും. ഈ വീസയിൽ ഉംറ നിർവഹിക്കാനും വിനോദ സഞ്ചാരത്തിനും ഇതോടെ അവസരം തുറക്കും. ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് സൗദി ടൂറിസം അതോറിറ്റി ആരംഭിച്ച ഏകീകൃത പോർട്ടലായ നുസുക് ആപ് വഴിയാണ് സൗകര്യം ഒരുക്കിയത്. ദുബായിൽ ട്രാവൽ, ടൂറിസം, ഹജ്–ഉംറ ഏജൻസികൾ …
സ്വന്തം ലേഖകൻ: സൗദിയില്‍ കെട്ടിടങ്ങളില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ഭാഗങ്ങള്‍ക്കും ചട്ടംലഘിച്ചുള്ള രൂപമാറ്റത്തിനും ഇനിമുതല്‍ പിഴ. താമസ വാണിജ്യ കെട്ടിടങ്ങളുടെ ഭംഗികെടുത്തുന്ന എന്തും നിയമലംഘനമായി പരിഗണിക്കും. ബില്‍ഡിംഗ് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നിയമം നാളെ(ഞായര്‍) മുതല്‍ പ്രാബല്യത്തിലാകും. സൗദി മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ച ബില്‍ഡിംഗ് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് നാളെ(ഞായര്‍) മുതല്‍ നിര്‍ബന്ധമാകും. സര്‍ട്ടിഫക്കറ്റ് സ്വന്തമാക്കുന്നതിന് മന്ത്രാലയം …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലുള്ള ജീവനക്കാർക്ക് സർക്കാർ ജീവനക്കാർക്കുള്ളതുപോലെ രണ്ടു ദിവസം വാരാന്ത്യ അവധി വേണമെന്ന നിർദേശം പാർലമെന്റംഗങ്ങൾ മുന്നോട്ടുവെച്ചു. ഈ ദിവസങ്ങളിൽ അധിക ജോലി ചെയ്യിക്കുന്നുവെങ്കിൽ അധിക വേതനം നൽകണമെന്നും നിർദേശമുണ്ട്.കൂടാതെ പ്രസവിച്ച സ്ത്രീ ജീവനക്കാർക്ക് മുലയൂട്ടുന്നതിനായി സമയം അനുവദിക്കണമെന്നും ആവശ്യമുണ്ട്. മെഡിക്കൽ ലീവ് ലഭിക്കണമെങ്കിൽ മൂന്നു മാസമെങ്കിലും തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്തിരിക്കണമെന്ന …
സ്വന്തം ലേഖകൻ: ഈ മാസം 24 മുതൽ ബ്രിട്ടനിലെ ജൂനിയർ ഡോക്ടർമാർ 5 ദിവസം തുടർച്ചയായി പണിമുടക്ക് നടത്തുമെന്ന് ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. ഫെബ്രുവരി 24 മുതൽ 28 വരെയുള്ള 5 ദിവസങ്ങളിലാണ് ശമ്പള വർധനവ് ആവശ്യപ്പെട്ട് പണിമുടക്കുക. 2023 മാർച്ച് മാസത്തിനുശേഷം ഡോക്ടർമാർ നടത്തുന്ന പത്താമത്തെ പണിമുടക്കാണിത്. പണിമുടക്ക് …
സ്വന്തം ലേഖകൻ: രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ കൂടി ടോറികള്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതോടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ആവശ്യപ്പെട്ടു ടോറി എംപിമാര്‍. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രതീക്ഷ ലഭിക്കാന്‍ അടിയന്തര ‘ഗതിമാറ്റം’ വേണമെന്ന് ടോറി എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു . നോര്‍ത്താന്‍ഡ്‌സിലെ വെല്ലിംഗ്ബറോയിലും, ഗ്ലോസ്റ്ററിലെ കിംഗ്‌സ്‌വുഡിലുമാണ് ടോറികള്‍ക്ക് തിരിച്ചടി നേരിട്ടത്. നികുതി വെട്ടിക്കുറച്ചും, ഇമിഗ്രേഷനില്‍ നിയന്ത്രണം തിരിച്ചുപിടിച്ചും പോരാടാനുള്ള …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. സിഡ്‌നി ജോര്‍ദാന്‍ സ്പ്രിംഗ്‌സില്‍ താമസിക്കുന്ന മിഷ ബാബു തോമസ്(40) ആണ് മരിച്ചത്. തിരുവല്ല തോപ്പില്‍ കളത്തില്‍ ജിതിന്‍ ടി ജോര്‍ജിന്റെ ഭാര്യയാണ് മിഷ. തിരുവനന്തപുരം വട്ടിയൂര്‍കാവ് പാലയ്ക്കല്‍ വീട്ടില്‍ (വി.കെ.ആര്‍.ഡബ്ല്യൂ.എ – 112)ല്‍ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകളാണ്. ഇസബെല്ല …
സ്വന്തം ലേഖകൻ: കാനഡയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഷെയ്ക് മുസമ്മിൽ അഹമ്മദ് (25) എന്ന ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം ഹൈദരാബാദിൽ എത്തിക്കുന്നത് സൗകര്യമൊരുക്കണമെന്ന് കുടുംബം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥിച്ചു. ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഒന്‍റാറിയോയിലെ കിച്ചനർ സിറ്റിയിലെ വാട്ടർലൂ ക്യാംപസിലെ കോൺസ്റ്റോഗ കോളേജിൽ ഐടിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച മുതൽ അഹമ്മദിന് …
സ്വന്തം ലേഖകൻ: വീൽ ചെയർ ലഭിക്കാതെ ഒന്നര കിലോമീറ്റർ നടക്കേണ്ടിവന്ന 80 വയസ്സുകാരൻ മുംബൈ വിമാനത്താവളത്തിൽ മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. ന്യൂയോർക്കിൽ നിന്ന് ഭാര്യയ്ക്കൊപ്പം മുംബൈയിലെത്തിയ ബാബു പട്ടേലാണ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്. സംഭവത്തിൽ ഇടപെട്ട ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആവശ്യപ്പെടുന്നവർക്കെല്ലാം വീൽചെയർ സേവനം ഉറപ്പാക്കാൻ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ ദുബായിൽ തറക്കല്ലിട്ട ‘ഭാരത് മാർട്ട്’ രണ്ടുവർഷത്തിനകം നിർമാണം പൂർത്തിയാക്കും. ഇന്ത്യയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ യുഎഇയിലേക്കുള്ള കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ‘ഭാരത് മാർട്ട്’എന്ന കൂറ്റൻ വാണിജ്യ കേന്ദ്രം നിർമിക്കുന്നത്. ചൈനീസ് കമ്പനികൾക്കായി ദുബായിൽ പ്രവർത്തിക്കുന്ന ഡ്രാഗൺ മാർട്ടിന്റെ മാതൃകയിലാണ് ഇന്ത്യൻ കമ്പനികൾക്കായുള്ള ഭാരത് മാർട്ട് വരുന്നത്. ദുബായ് ജബൽഅലി …