1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രധാനമന്ത്രി മോദിയുടെ ഏഴാമത് യുഎഇ സന്ദർശനം ചരിത്രമാൻ പ്രവാസികൾ; രജിസ്റ്റർ ചെയ്തത് 65,000 പേർ
പ്രധാനമന്ത്രി മോദിയുടെ ഏഴാമത് യുഎഇ സന്ദർശനം ചരിത്രമാൻ പ്രവാസികൾ; രജിസ്റ്റർ ചെയ്തത് 65,000 പേർ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴാമത് യുഎഇ സന്ദർശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം. ഈ മാസം 13ന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അഹ്‍ലൻ മോദി എന്ന പേരിൽ മഹാസമ്മേളനം ഒരുക്കിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 150ലേറെ സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ തയാറെടുപ്പ് അന്തിമ ഘട്ടത്തിലാണ്. ഇതിനകം രജിസ്റ്റർ …
ഖത്തറിൽ എത്തുന്ന പുതിയ പ്രവാസികൾ 30 ദിവസത്തിനകം റെസിഡൻസി പെർമിറ്റ് തയ്യാറാക്കണമെന്ന് നിർദേശം
ഖത്തറിൽ എത്തുന്ന പുതിയ പ്രവാസികൾ 30 ദിവസത്തിനകം റെസിഡൻസി പെർമിറ്റ് തയ്യാറാക്കണമെന്ന് നിർദേശം
സ്വന്തം ലേഖകൻ: ഖത്തറില്‍ പുതുതായെത്തുന്ന പ്രവാസികള്‍ 30 ദിവസത്തിനകം റെസിഡന്‍സി പെര്‍മിറ്റ് തയ്യാറാക്കണമെന്ന നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 10,000 റിയാല്‍ വരെയാണ് പിഴ. ഖത്തറില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ മൂന്ന് മാസം വരെ സാവകാശം നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഖത്തറിലെത്തി …
യുകെയിൽ ആയുര്‍ദൈര്‍ഘ്യം കൂടുമ്പോൾ ജനനനിരക്ക് കുറയുന്നു; സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം 71 ആക്കാന്‍ ശുപാര്‍ശ
യുകെയിൽ ആയുര്‍ദൈര്‍ഘ്യം കൂടുമ്പോൾ ജനനനിരക്ക് കുറയുന്നു; സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം 71 ആക്കാന്‍ ശുപാര്‍ശ
സ്വന്തം ലേഖകൻ: യുകെയിൽ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ജനന നിരക്ക് കുറയുകയും ചെയ്യുന്ന ഗുരുതര സ്ഥിതിവിശേഷം പരിഗണിച്ചു പെന്‍ഷന്‍ പ്രായവും ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാവുന്നു. നിലവിലെ 66 വയസ് എന്നത് 2026മേയ് മാസത്തിനും 2028 മാര്‍ച്ചിനും ഇടയിലായി 67 ആയി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. ഇത് 2044 ആകുമ്പോഴേക്കും 68 ആയി ഉയരുകയും ചെയ്യും. എന്നാല്‍, അടുത്തിടെ നടത്തിയ …
ഇന്ത്യക്കാർക്ക് വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധ തി നടപ്പിലാക്കി ഇറാൻ; നാല് നിബന്ധനകൾക്ക് വിധേയം
ഇന്ത്യക്കാർക്ക് വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധ തി നടപ്പിലാക്കി ഇറാൻ; നാല് നിബന്ധനകൾക്ക് വിധേയം
സ്വന്തം ലേഖകൻ: വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി നടപ്പിലാക്കി ഇറാൻ. ഈ മാസം നാല് മുതാണ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. ഡിസംബറിലാണ് ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങൾക്കു വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി ഇറാൻ പ്രഖ്യാപിച്ചത്. നാല് നിബന്ധനകൾക്ക് വിധേയമായാണ് ഇന്ത്യക്കാർക്ക് വീസാരഹിത …
പാസ്‌പോർട്ട് മോഷണം, പാസ്‌ പോർട്ട് നഷ്ടമാകൽ എന്നിവ അറിയിക്കുന്നതിന് സൗദിയുടെ അബ്ഷിറിൽ പുതിയ സേവനം
പാസ്‌പോർട്ട് മോഷണം, പാസ്‌ പോർട്ട് നഷ്ടമാകൽ എന്നിവ അറിയിക്കുന്നതിന് സൗദിയുടെ അബ്ഷിറിൽ പുതിയ സേവനം
സ്വന്തം ലേഖകൻ: എട്ടു പുതിയ ഇ-സർവീസുകളുമായി ജവാസാത്ത്. അബ്ഷിർ, മുഖീം സൈറ്റുകളിലൂടെയാണ് പുതിയ സേവനങ്ങൾ ലഭ്യമാകുക. അബ്ഷിറിലും മുഖീമിലുമായി നാലു പുതിയ സേവനങ്ങളാണ് പുതുതായി ഏർപ്പെടുത്തിയത്. സൗദി ആഭ്യന്തര മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ നേതൃത്വത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആസ്ഥാനത്താണ് പുതിയ …
യുഎഇയിൽ അധ്യാപകര്‍ സ്വന്തം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നതിന് വിലക്ക്
യുഎഇയിൽ അധ്യാപകര്‍ സ്വന്തം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നതിന് വിലക്ക്
സ്വന്തം ലേഖകൻ: യുഎഇയില്‍ അധ്യാപകര്‍ക്ക് സ്‌കൂളിന് പുറത്ത് സ്വകാര്യ ട്യൂഷന്‍ നല്‍കുന്നതിന് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ച് തുടങ്ങിയെങ്കിലും സ്വന്തം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കാന്‍ അനുവാദമില്ല. സ്വകാര്യ ട്യൂഷന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് അധ്യാപകര്‍ ഒപ്പിടേണ്ട പെരുമാറ്റച്ചട്ടത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി. നിയമവിരുദ്ധവും അനിയന്ത്രിതവുമായ സ്വകാര്യ ട്യൂഷന്‍ തടയുന്നതിന്റെ ഭാഗമായി ‘പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്’ നല്‍കാന്‍ കഴിഞ്ഞ …
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവും വരെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവും വരെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി
സ്വന്തം ലേഖകൻ: സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവാത്ത കാലത്തോളം ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ എക്സ് അക്കൗണ്ടിലൂടെയാണ് രാഷ്ട്രം നിലപാട് പ്രഖ്യാപിച്ചത്.1967ലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം ഉള്‍പ്പെടുത്തി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കപ്പെടുകയും ഗാസ മുനമ്പിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉണ്ടാവില്ലെന്ന് ഇന്ന് …
ഒമാനിൽ ഓൺലൈൻ വ്യാപാരത്തിന്​ ലൈസൻസ്​ നിർബന്ധം; അപേക്ഷ ഒ​മാ​ൻ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം വഴി
ഒമാനിൽ ഓൺലൈൻ വ്യാപാരത്തിന്​ ലൈസൻസ്​ നിർബന്ധം; അപേക്ഷ ഒ​മാ​ൻ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം വഴി
സ്വന്തം ലേഖകൻ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വെ​ബ്​​സൈ​റ്റു​ക​ളി​ലൂ​ടെ​യും ബി​സി​ന​സ്, പ്ര​മോ​ഷ​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ലൈ​സ​ൻ​സ്​ നേ​ട​ണ​മെ​ന്ന്​ ഉ​ണ​ർ​ത്തി​ച്ച്​ വാ​ണി​ജ്യ,വ്യ​വ​സാ​യ, നി​ക്ഷേ​പ​ക ​പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഓ​ൺ​ലൈ​ൻ അ​റി​യി​പ്പി​ലാ​ണ്​ ഒ​മാ​നി​ലെ ഇ-​കോ​മേ​ഴ്‌​സ് വ്യാ​പാ​രി​ക​ൾ ലൈ​സ​ൻ​സ്​ നേ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ വ്യാ​പാ​രം​ നി​യ​മ​പ​ര​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ച​ട്ട​ക്കൂ​ട് സ്ഥാ​പി​ക്കാ​നും പ്രാ​ദേ​ശി​ക ഇ-​സ്റ്റോ​റു​ക​ൾ ഔ​പ​ചാ​രി​ക​മാ​ക്കാ​നു​മാ​ണ്​ അ​ധി​കൃ​ത​ർ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ‘ഒ​മാ​ൻ ബി​സി​ന​സ് …
കുവൈത്തിൽ ലൈസന്‍സ് പു തുക്കാതെ വാഹനമോടിക്കുന്ന പ്രവാസികൾക്ക് പിഴയും നാടുകടത്തലും
കുവൈത്തിൽ ലൈസന്‍സ് പു തുക്കാതെ വാഹനമോടിക്കുന്ന പ്രവാസികൾക്ക് പിഴയും നാടുകടത്തലും
സ്വന്തം ലേഖകൻ: ലൈസന്‍സ് യഥാസമയം പുതുക്കാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കുവൈത്തില്‍ പ്രവാസികളെ പിഴ ശിക്ഷയ്ക്ക് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കും കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലൈസന്‍സ് ഇല്ലാതെയും യഥാസമയം പുതുക്കാതെയും വാഹനമോടിച്ചാല്‍ ഇതേ …
യുകെയിൽ മലയാളിയായ യുവ വ്യവസായി കുഴഞ്ഞു വീണു മരിച്ചു; വിടപറഞ്ഞത് കൊല്ലം സ്വദേശി റാഗില്‍ ഗില്‍സ്
യുകെയിൽ മലയാളിയായ യുവ വ്യവസായി കുഴഞ്ഞു വീണു മരിച്ചു; വിടപറഞ്ഞത് കൊല്ലം സ്വദേശി റാഗില്‍ ഗില്‍സ്
സ്വന്തം ലേഖകൻ: യുകെയിൽ മലയാളിയായ യുവ വ്യവസായി കുഴഞ്ഞു വീണു മരിച്ചു. വിടപറഞ്ഞത് കൊല്ലം ജില്ലയിലെ കുമ്പളം സ്വദേശി റാഗില്‍ ഗില്‍സ് (27) ആണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണമടഞ്ഞത്. ഹൃദയഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രീഷ്യ ജോഷ്വ ആണ് ഭാര്യ. ക്രോയ്ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയിൽ ഐ. …