സ്വന്തം ലേഖകൻ: മിഡിൽ ഈസ്റ്റിലെത്തന്നെ ആദ്യത്തെ ബഹിരാകാശ തുറമുഖം സ്ഥാപിക്കാനൊരുങ്ങി ഒമാൻ. ബഹിരാകാശ തുറമുഖ വികസനത്തിനായി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ പദ്ധതികള്‍ അവതരിപ്പിച്ചു. 2030 ഓടെ ഇത് പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്ലാക് എന്ന പേരിലാണ് തുറമുഖം സ്ഥാപിക്കുന്നത്. മസ്കറ്റില്‍ നടന്ന മിഡില്‍ ഈസ്റ്റ് സ്പേസ് കോണ്‍ഫറന്‍സില്‍ നാഷണല്‍ സാറ്റലൈറ്റ് സര്‍വീസസ് കമ്പനിയും (നാസ്കോം) ഒമാന്‍ടെലും ഇത്ലാക് …
സ്വന്തം ലേഖകൻ: മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി അബുദാബി. ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ സനദ്കോം പോർട്ടൽ വഴി അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ഉടൻ കൈമാറും. കൂടാതെ കബറടക്കത്തിനു വേണ്ട നടപടികൾ പൂർത്തിയാക്കാൻ കബർസ്ഥാനിലേക്കും നിർദേശം നൽകും. പരീക്ഷണാർഥം യുഎഇ പൗരന്മാർക്കായി അബുദാബിയിൽ ആരംഭിക്കുന്ന സേവനം വിജയിച്ചാൽ എല്ലാ രാജ്യക്കാർക്കും ലഭ്യമാക്കി യുഎഇയിൽ ഉടനീളം …
സ്വന്തം ലേഖകൻ: യുഎഇയിൽ ഇനി ദേശീയ തൊഴിലാളി അനുപാതം പാലിക്കുന്ന കമ്പനികൾക്കു മാത്രമേ പുതിയ റിക്രൂട്മെന്റിന് അനുമതിയുള്ളൂ. വിദേശികൾ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരിൽ 20% വ്യത്യസ്ത രാജ്യക്കാരാകണമെന്ന നിയമം വെള്ളിയാഴ്ചയാണു പ്രാബല്യത്തിൽ വന്നത്. അതായത് കമ്പനിയിലെ 80 ശതമാനത്തിൽ കൂടുതൽ പേർ ഒരേ രാജ്യക്കാരാകാൻ പാടില്ല. എന്നാൽ, ഈ മാസം 19നു മുൻപ് അപേക്ഷിച്ചവരുടെ വീസയ്ക്ക് …
സ്വന്തം ലേഖകൻ: വ്യക്തികൾക്ക് ആദായനികുതി ചുമത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ഞങ്ങൾക്ക് ആഭ്യന്തര സമ്പദ് വ്യവസ്ഥയിലേക്ക് ചേർക്കാൻ പ്രാദേശിക വിഭവങ്ങളുണ്ട്. മൂല്യവർധിത നികുതിയുണ്ട്. കമ്പനികളിലും വിദേശ നിക്ഷേപകരിലും നിന്ന് ആദായനികുതി പിരിക്കുന്നുണ്ട്. തദ്ദേശവാസികൾ സകാത്ത് നൽകുന്നുണ്ട്. ഈ രീതി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. വ്യക്തികൾക്ക് മേൽ ആദായനികുതി ഭാരം ചുമത്താൻ ഒരു …
സ്വന്തം ലേഖകൻ: ഗതാഗത മന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ ഇ-മെയിലുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി അധികൃതർ. പാർസലുകൾ എത്തിയിട്ടുണ്ടെന്നും അതു സ്വീകരിക്കാനായി ക്രെഡിറ്റ് അല്ലെങ്കിൽ ബാങ്ക് കാർഡുകൾ മുഖേന പേയ്മെന്റ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് വ്യക്തികൾക്ക് ഇ-മെയിലുകൾ വരുന്നത്. പണം അടക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ലിങ്കും ഇ-മെയിലിനൊപ്പമുണ്ട്. 24 മണിക്കൂർ മാത്രമേ പണം അടയ്ക്കാനുള്ള ലിങ്ക് ലഭ്യമാകൂ എന്നും കാണിച്ചാണ് …
സ്വന്തം ലേഖകൻ: യുകെയിലെ ജനജീവിതം താറുമാറാക്കാന്‍ അടുത്ത തീവ്ര കൊടുങ്കാറ്റ് വരുന്നു. മെറ്റ് ഓഫീസ് ഇഷയെന്ന് പേരിട്ട കൊടുങ്കാറ്റ് വിനാശകാരിയായ 80 മൈല്‍ വരെ വേഗത്തിലുള്ള കാറ്റാണ് രാജ്യത്തിന് സമ്മാനിക്കുക. നോര്‍ത്ത് അമേരിക്കയില്‍ നിന്നും മാറി രൂപപ്പെടുന്ന ഇഷാ കൊടുങ്കാറ്റ് യുകെയിലേക്ക് നീങ്ങുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. യുകെയില്‍ ഞായറാഴ്ച ഉച്ച മുതല്‍ തിങ്കളാഴ്ച …
സ്വന്തം ലേഖകൻ: പ്രായമായവരില്‍ എന്‍എച്ച്എസ് സേവനത്തെക്കുറിച്ചുള്ള വിശ്വാസ്യത ഇടിഞ്ഞതായി റിപ്പോര്‍ട്ട്. എന്‍എച്ച്എസ് തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ പകുതിയില്‍ താഴെ മാത്രം ആണ്. കനത്ത സമ്മര്‍ദത്തില്‍ തുടര്‍ച്ചയായി ജനങ്ങളുടെ ആരോഗ്യ സേവനങ്ങളില്‍ പരിമിതികള്‍ നേരിട്ടതോടെയാണ് എന്‍എച്ച്എസിനെ കുറിച്ചുള്ള ജനാഭിപ്രായം മാറിമറിഞ്ഞത്. പ്രായമായ ആളുകളില്‍ പകുതിയില്‍ താഴെ പേര് മാത്രമാണ് തങ്ങളുടെ മെഡിക്കല്‍ പ്രശ്നങ്ങള്‍ …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി തീര്‍ത്ത പ്രത്യാഘാതത്തില്‍ നിന്നും ഇതുവരെ ലോകം കരകയറിയിട്ടില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദശാശ്ബദങ്ങളോളം നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതിയ രൂപത്തില്‍ കോവിഡ് ഇപ്പോഴും പല രാജ്യങ്ങളിലും പിടിമുറുക്കിയിട്ടുണ്ട്.ഇതിനിടയിലാണ് ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്ത ചൈനയില്‍ നിന്നും പുറത്തുവരുന്നത്. 100 ശതമാനം മരണനിരക്കുള്ള കോവിഡ് വൈറസ് ചൈന പരീക്ഷിച്ചുവെന്നാണ് …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബം അറേബ്യയിൽ നിന്ന്! 4,078 കോടി രൂപയുടെ കൊട്ടാരം, എട്ട് സ്വകാര്യ ജെറ്റുകൾ, ഒരു ജനപ്രിയ ഫുട്ബോൾ ക്ലബ്ബ് എന്നിവയുള്ള ദുബായിലെ അൽ നഹ്യാൻ രാജകുടുംബമാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബമെന്ന് ജിക്യു റിപ്പോർട്ട് ചെയ്യുന്നു. എംബിഇസെഡ് (MBZ) എന്ന് വിളിക്കുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ …
സ്വന്തം ലേഖകൻ: തൊഴിൽ നിയമലംഘനം നേരിട്ടാൽ 30 ദിവസത്തിനകം പരാതിപ്പെടാം. തൊഴിലാളികൾക്കും ഗാർഹിക ജീവനക്കാർക്കും പരാതി നൽകാം. തൊഴിലാളികളുടെ ഭാഗത്താണ് നിയമലംഘനമെങ്കിൽ തൊഴിലുടമയ്ക്കും മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിക്കാം. പരാതികളിൽ 14 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. തൊഴിൽത്തർക്ക പരാതികളിൽ ആദ്യം അനുനയത്തിന് മന്ത്രാലയം ശ്രമിക്കും. ഇതിനു സാധിക്കാതിരുന്നാൽ കോടതികളിലേക്ക് കൈമാറും. വ്യക്തിഗത പരാതികളിൽ അര ലക്ഷം …