സ്വന്തം ലേഖകൻ: ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അറ്റലിനെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തിരഞ്ഞെടുത്തു. നിലവിലത്തെ പ്രധാനമന്ത്രി ഏലിസബത്ത് ബോൺ രാജിവച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേൽ അറ്റലിനെ പിൻഗാമിയായി തിരഞ്ഞെടുത്തത്. ഇതോടെ 34–ാം വയസിൽ ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അറ്റൽ മാറി. പരസ്യമായി സ്വവർഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്കൂൾ ഫീസ് വർധന പ്രവാസികളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. ഉയർന്ന വീട്ടുവാടകയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും മൂലം നട്ടം തിരിയുന്ന കുടുംബങ്ങൾക്ക് സ്കൂൾ ഫീസ് വർധന കൂടി പ്രാബല്യത്തിൽ വന്നത് തിരിച്ചടിയായി. രണ്ടും മൂന്നും കുട്ടികൾ പഠിക്കുന്ന കുടുംബങ്ങൾക്ക് ഈയിനത്തിൽ വൻതുക അധികമായി കണ്ടെത്തേണ്ട അവസ്ഥ. ഇതോടെ കുറഞ്ഞ ഫീസുള്ള …
സ്വന്തം ലേഖകൻ: ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ പ്രവാസികളുടെ ആയിരക്കണക്കിനു ദിർഹം ചോർത്തിയതായി റിപ്പോർട്ട്. ആർടിഎ, ഗ്ലോബൽ വില്ലേജ്, ദുബായ് പൊലീസ് തുടങ്ങിയവയുടെ വ്യാജ ലിങ്കുകൾ വഴിയാണ് പണം അപഹരിക്കപ്പെട്ടത്. ട്രാഫിക് പിഴയുടെ പേര് പറഞ്ഞാണ്, വ്യാജന്മാർ ദുബായ് പൊലീസിന്റെ പേരിൽ എസ്എംഎസ് അയയ്ക്കുന്നത്. ഇവർ നൽകുന്ന ലിങ്കിൽ കയറി പണം അടച്ചാൽ പോകുന്നത് തട്ടിപ്പുകാരുടെ കൈകളിലേക്കായിരിക്കും. …
സ്വന്തം ലേഖകൻ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗുജറാത്തിലെത്തി. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഷെയ്ഖ് മുഹമ്മദിനെ ഊഷ്മളമായി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ ഷെയ്ഖ് മുഹമ്മദ് പങ്കെടുക്കും. ഷെയ്ഖ് മുഹമ്മദിന്റെ സാന്നിധ്യം വൈബ്രന്റ് ഗുജറാത്ത് നിക്ഷേപ സംഗമത്തെ …
സ്വന്തം ലേഖകൻ: വിമാന യാത്രക്കായി പുറപ്പെടും മുമ്പ് വീട്ടിലിരുന്ന് തന്നെ ലഗേജ് നടപടി പൂർത്തിയാക്കാനുള്ള സംവിധാനം സൗദി വിമാനത്താവളങ്ങളിൽ ആരംഭിക്കുന്നു. ‘ട്രാവലർ വിതൗട്ട് ബാഗ്’ എന്ന പേരിലുള്ള ഈ സംവിധാനം മൂന്ന് മാസത്തിനുള്ളിൽ നടപ്പാവുമെന്ന് എയർപോർട്ട് ഹോൾഡിങ് കമ്പനി അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സംവിധാനം വരും. ആഭ്യന്തര, അന്തർദേശീയ വിമാന യാത്രക്കാർക്ക് സ്വന്തം താമസസ്ഥലങ്ങളിലിരുന്ന് …
സ്വന്തം ലേഖകൻ: റസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ വിഭാഗങ്ങൾക്കുള്ള കുടിവെള്ള വിതരണ സേവന ഫീസ് കുറക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ സമർപ്പിച്ച നിർദേശത്തിന് മന്ത്രിസഭായോഗം കഴിഞ്ഞദിവസം അംഗീകാരം നൽകി. അൽ ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ചേർന്ന ഈ വർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സാമ്പത്തിക, സാമൂഹിക സൂചകങ്ങളിലെ …
സ്വന്തം ലേഖകൻ: ബ്രിട്ടനുമായുള്ള പ്രതിരോധ മേഖലയിലെ തന്ത്രപരവും സുരക്ഷാപരവുമായ സഹകരണം വർധിപ്പിക്കൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം രാത്രി യുകെയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ രാജ്‌നാഥ് സിങ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ, പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് എന്നിവരുമായി കൂടിക്കാഴ്‌ച …
സ്വന്തം ലേഖകൻ: ക്രിസ്മസിനും പുതുവൽസരവും കഴിഞ്ഞതിനു പിന്നാലെ മഞ്ഞുവീഴ്ചയും അതിശൈത്യവും ബ്രിട്ടനിൽ ശക്തമായി. ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഞ്ഞുവീഴ്ച വീണ്ടും രാജ്യത്തെയാകെ മഞ്ഞുപുതപ്പിനടിയിലാക്കി. സൗത്ത് ഈസ്റ്റ് ലണ്ടൻ, വെയിൽസ്, സ്കോട്ട്ലൻഡ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച അതിരൂക്ഷമായി തുടരുന്നത്. ഗതാഗത തടസം ഉൾപ്പെടെ ജനജീവിതം താറുമാറാക്കി തുടരുന്ന മഴയും കാറ്റും മഞ്ഞും ഈയാഴ്ച മുഴുവൻ ഉണ്ടാകുമെന്നാണ് …
സ്വന്തം ലേഖകൻ: ദർബ് ടോൾ ഗേറ്റ് പിഴ, പാർക്കിങ് നിയമലംഘനത്തിനുള്ള പിഴ എന്നിവ തവണകളായി അടയ്ക്കാമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. തലസ്ഥാനത്തെ ബാങ്കുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പുതിയ സംവിധാനം ‘ഈസി പേയ്മെന്റ്’ എന്ന പേരിലാണ് അറിയപ്പെടുക. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക് എന്നിവ വഴിയെല്ലാം പണമടയ്ക്കാനാകും. …
സ്വന്തം ലേഖകൻ: സൗദിയിലേക്കുള്ള മുഴുവൻ വർക്ക് വീസകൾക്കും ബയോമെട്രിക് (വിരലടയാളം ) സംവിധാനം നിർബന്ധമാക്കി. ഈ മാസം 15 മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് മുംബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് കൈമാറി. നിലവിൽ വർക്ക് വീസകൾക്ക് ബയോമെട്രിക് ആവശ്യമുണ്ടായിരുന്നില്ല. വീസ നേരിട്ട് സ്റ്റാംപ് ചെയ്താൽ മതിയായിരുന്നു. എന്നാൽ പുതിയ സംവിധാനം അനുസരിച്ച് …