1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പത്തു വർഷത്തിനകം സ്വദേശി കുടുംബങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ ദുബായ് സോഷ്യൽ അജൻഡ
പത്തു വർഷത്തിനകം സ്വദേശി കുടുംബങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ ദുബായ് സോഷ്യൽ അജൻഡ
സ്വന്തം ലേഖകൻ: പത്തു വർഷത്തിനകം സ്വദേശി കുടുംബങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്ന ദുബായ് സോഷ്യൽ അജൻഡ 33ന് തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതി പ്രഖ്യാപിച്ചത്. സ്വദേശികളുടെ ജീവിത, ഭവന നിലവാരം, ആരോഗ്യ പരിരക്ഷ എന്നിവ വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാനായി 20,800 …
ജൂ. ഡോക്ടര്‍മാരുടെ സമരം: ഗുരുതര ശസ്ത്രക്രിയകൾക്ക് വരെ 15 മാസം വരെ കാത്തിരിക്കേണ്ടി വരും
ജൂ. ഡോക്ടര്‍മാരുടെ സമരം: ഗുരുതര ശസ്ത്രക്രിയകൾക്ക് വരെ 15 മാസം വരെ കാത്തിരിക്കേണ്ടി വരും
സ്വന്തം ലേഖകൻ: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പോലെ ഏറേ പ്രാധാന്യമുള്ള ചികിത്സകള്‍ ആവശ്യമുള്ളവരെപ്പോലും ദൈവത്തിന്റെ കാരുണ്യത്തിന് വിട്ടുകൊടുത്തുകൊണ്ട് എന്‍ എച്ച് എസില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം. എന്‍ എച്ച് എസ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരത്തിന്റെ ഫലമായി ഹൃദയ ചികിത്സകള്‍ പോലും നീട്ടിവച്ചിരിക്കുകയാണ്. ഹൃദയ സംബന്ധമായ പരിശോധകള്‍ക്കായുള്ള അപ്പോയിന്റ്മെന്റുകള്‍ പോലും 15 മാസം വരെയാണ് …
ഹമാസ് നേതാവിൻ്റെ വധം: പശ്ചിമേഷ്യ സംഘർഷ ഭീതിയിൽ; ഇറാനിൽ ഇരട്ടസ്ഫോടനങ്ങളിൽ 103 മരണം
ഹമാസ് നേതാവിൻ്റെ വധം: പശ്ചിമേഷ്യ സംഘർഷ ഭീതിയിൽ; ഇറാനിൽ ഇരട്ടസ്ഫോടനങ്ങളിൽ 103 മരണം
സ്വന്തം ലേഖകൻ: ഹമാസിന്റെ ഉപനേതാവ് സലേഹ് അല്‍ അറൂറിയുടെ വധം ഇസ്രയേല്‍-ഹമാസ് യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. ചൊവ്വാഴ്ച ലെബനന്റെ തലസ്ഥാനമായ ബയ്‌റുത്തിനു തെക്ക് ദഹിയേഹിലാണ് അറൂറിയെയും അംഗരക്ഷകരെയും ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചത്. ഗാസയിലെ ആക്രമണത്തിന്റെപേരില്‍ ഇസ്രയേലിലേക്ക് ദിവസേനയെന്നോണം മിസൈല്‍ അയക്കുന്ന ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ് ലെബനന്‍. ഹമാസിനെപ്പോലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ളയും. അറൂറിയുടെ …
ബര്‍ ദുബായിലെ ഹിന്ദു ക്ഷേത്രം അടച്ചു; ജബല്‍ അലിയിലെ പു തിയ ക്ഷേത്രത്തില്‍ വിപുലമായ ആരാധനാ സൗകര്യം
ബര്‍ ദുബായിലെ ഹിന്ദു ക്ഷേത്രം അടച്ചു; ജബല്‍ അലിയിലെ പു തിയ ക്ഷേത്രത്തില്‍ വിപുലമായ ആരാധനാ സൗകര്യം
സ്വന്തം ലേഖകൻ: ബര്‍ ദുബായിലെ ഹിന്ദു ക്ഷേത്രം ഇന്ന് അടച്ചു. ജബല്‍ അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് വിപുലമായ ആരാധനാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രമാണ് ജബൽ അലിയിലേക്ക് മാറ്റിയത്. ഇന്ന് മുതൽ ജബൽ അലിയിൽ നിന്നാകും ക്ഷേത്ര സേവനങ്ങൾ ലഭ്യമാവുകയെന്ന് ക്ഷേത്ര ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു. 1950ൽ നിർമ്മിച്ച ബർ …
ദുബായിൽ പൊതു, സ്വകാര്യ പാർക്കിങ്ങുകൾ നിയന്ത്രിക്കാൻ പുതിയ കമ്പനി വരുന്നു
ദുബായിൽ പൊതു, സ്വകാര്യ പാർക്കിങ്ങുകൾ നിയന്ത്രിക്കാൻ പുതിയ കമ്പനി വരുന്നു
സ്വന്തം ലേഖകൻ: രാജ്യത്തെ പൊതു സ്വകാര്യ പാർക്കിങ്ങുകൾ നിയന്ത്രിക്കാൻ വേണ്ടി ദുബായിൽ പുതിയ കമ്പനി ആരംഭിക്കുന്നു. പാർക്കിൻ എന്ന് പേര് നൽകിയാണ് കമ്പനി ആരംഭിക്കുന്നത്. രാജ്യത്ത് പാർക്കിങ് സ്ഥലങ്ങൾ സ്ഥാപിക്കൽ, പാർക്കിങ് നിയന്ത്രിക്കൽ, പാർക്കിങ് ആസൂത്രണം, പാർക്കിങിനായി പെർമിറ്റ് നൽകൽ എന്നിവയാണ് പുതിയ കമ്പനിയുടെ ഉത്തരവാദിത്തമാണ്. 99 വർഷ കാലാവധിയുള്ള കമ്പനിയാണ് ഉള്ളത്. പബ്ലിക് ജോയിന്റ് …
കോവിഡ് വകഭേദങ്ങൾ വ്യാപിക്കുന്നു; പു​തി​യ വാ​ക്സിൻ എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
കോവിഡ് വകഭേദങ്ങൾ വ്യാപിക്കുന്നു; പു​തി​യ വാ​ക്സിൻ എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: കോ​വി​ഡി​​ന്റെ വി​വി​ധ വ​ക​ഭേ​ദ​ങ്ങ​ൾ വീ​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നെ​തി​രെ വി​ക​സി​പ്പി​ച്ച പു​തി​യ വാ​ക്സി​നെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കോ​വി​ഡ് വൈ​റ​സി​ൽ നി​ന്നു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ ത​ട​യു​ന്ന​തി​നും അ​തി​​ന്റെ വ​ക​ഭേ​ദ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​നും വി​ക​സി​പ്പി​ച്ച വാ​ക്സി​ന് സാ​ധി​ക്കു​മെ​ന്ന് പ​ബ്ലി​ക് ഹെ​ൽ​ത്ത് അ​തോ​റി​റ്റി (വി​ഖാ​യ) സ്ഥി​രീ​ക​രി​ച്ചു. 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് നി​ല​വി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​ണ്. ആ​രോ​ഗ്യ …
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടക ഈജാർ വഴി മാത്രം; ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിൽ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടക ഈജാർ വഴി മാത്രം; ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടക നല്‍കുന്നതും സ്വീകരിക്കുന്നതും ഡിജിറ്റലൈസ് ചെയ്തു. സര്‍ക്കാര്‍ വാടക പ്ലാറ്റ്‌ഫോമായ ഈജാര്‍ വഴി പണമിടപാടുകള്‍ നടത്തണമെന്ന് ഈജാര്‍ കേന്ദ്രം വ്യക്തമാക്കി. ജനുവരി പതിനഞ്ച് മുതല്‍ ഈജാര്‍ പ്ലാറ്റ് ഫോം വഴിയല്ലാതെ നല്‍കുന്ന വാടക ഇടപാടുകള്‍ക്ക് സാധുതയുണ്ടാവില്ലെന്നും അതോറിറ്റി അറിയിച്ചു. സൗദിയില്‍ കെട്ടിട വാടക ഇടപാടുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച …
സുൽത്താന്‍റെ സ്ഥാനാരോഹണ ദിനം: ജനുവരി 11ന്​ ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
സുൽത്താന്‍റെ സ്ഥാനാരോഹണ ദിനം: ജനുവരി 11ന്​ ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്‍റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 11 വ്യാഴാഴ്ച ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് ദിവസം ഒഴിവ് ലഭിക്കും. കഴിഞ്ഞ ദിവസം ഒമാനിലെ 2024ലെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ് ആണ് എത്തിയിരിക്കുന്നത്. പൊതുഅവധി ദിനങ്ങള്‍ …
ജൂ. ഡോക്ടര്‍മാരുടെ പണിമുട ക്ക്: ഒപ്പം ജീവനക്കാരുടെ അവ ധിയും; 10 ലക്ഷത്തില ധികം അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി
ജൂ. ഡോക്ടര്‍മാരുടെ പണിമുട ക്ക്: ഒപ്പം ജീവനക്കാരുടെ അവ ധിയും; 10 ലക്ഷത്തില ധികം അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി
സ്വന്തം ലേഖകൻ: യുകെയിൽ എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കിന് ഇന്ന് തുടക്കം. ആറു ദിവസം നീണ്ടു നില്‍ക്കുന്ന പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്‍പതു വരെ നീണ്ടു നില്‍ക്കുന്ന സമരത്തിനൊപ്പം ജീവനക്കാരുടെ അവധി കൂടി എത്തുമ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിൽ ആകുമെന്നാണ് റിപ്പോര്‍ട്ട്. സന്തോഷത്തോടെയും ആശ്വാസത്തോടെയും പുതുവര്‍ഷം വരവേല്‍ക്കവേ എത്തിയ പണിമുടക്ക് എന്‍എച്ച്എസിന് തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പ്. …
ബെയ്റൂട്ടിലെ ഹമാസ് ഓഫിസിനുനേരെ ഇസ്രയേൽ ഡ്രോൺ ആക്രമണം; ഹമാസ് ഉപമേധാവി കൊല്ലപ്പെട്ടു
ബെയ്റൂട്ടിലെ ഹമാസ് ഓഫിസിനുനേരെ ഇസ്രയേൽ ഡ്രോൺ ആക്രമണം; ഹമാസ് ഉപമേധാവി കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രയേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി …