സ്വന്തം ലേഖകൻ: ഒമാന്റെ ബജറ്റ് എയർ വിമാനമായ സലാം എയറിന്റെ മസ്കത്ത്-തിരുവനന്തപുരം സർവിസ് ബുധനാഴ്ച മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ടു വീതം സർവിസുകളായിരിക്കും ഉണ്ടാകുക. ടിക്കറ്റ് ബുക്കിങ് ഇതിനകം തുടങ്ങിയിട്ടുണ്ട്.ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.25ന് തിരുവനന്തപുരത്തെത്തും. ശരാശരി 42 റിയാലാണ് വെബ്സൈറ്റിൽ ടിക്കറ്റ് നിരക്ക് കാണിച്ചിട്ടുള്ളത്. …
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം ഖത്തറിന്റെ കാഴ്ചകളിലേക്ക് എത്തിയത് 40 ലക്ഷം സന്ദർശകർ. ഖത്തർ ടൂറിസമാണ് കണക്കുകൾ പുറത്തുവിട്ടത്. വ്യോമ, കര, സമുദ്ര മാർഗം രാജ്യത്തേക്ക് എത്തിയവരുടെ കണക്കാണിത്. ടൂറിസത്തിന്റെ വളർച്ചയ്ക്ക് കരുത്തു പകരുന്നതാണ് സന്ദർശകരുടെ വരവ്. സന്ദർശക വീസ നടപടികൾ ലളിതമാക്കിയതും വൈവിധ്യമായ ടൂറിസം, കായിക പരിപാടികളുടെ ആതിഥേയത്വവുമാണ് ആഗോള തലത്തിലുള്ള സന്ദർശകരെ ഖത്തറിലേക്ക് …
സ്വന്തം ലേഖകൻ: യുകെയിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് സുപ്രധാന നിയമമാറ്റങ്ങൾ നിലവിൽ വന്നു. ഇന്ന് മുതൽ ഗവേഷണ വിദ്യാർഥികൾക്കും സർക്കാർ ഫണ്ടിങ് ഉള്ള സ്കോളർഷിപ്പ് ലഭിക്കുന്ന കോഴ്സുകൾ പഠിക്കാൻ എത്തുന്നവർക്കും മാത്രമായിരിക്കും ആശ്രിത വീസ ലഭിക്കുക. മറ്റ് ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കാൻ എത്തുന്നവർക്ക് ഇനി കുടുംബത്തെ കൂടെ കൂട്ടുവാൻ കഴിയില്ല. എന്നാൽ വിദേശ …
സ്വന്തം ലേഖകൻ: എക്സ്എല്‍ ബുള്ളി നായ്ക്കള്‍ക്ക് ഇന്ന് മുതൽ വിലക്ക്. യുകെയിലെ വിവിധ ഭാഗങ്ങളിലായി ഗുരുതരമായ അക്രമണങ്ങള്‍ നടത്തിയതിനാലാണ് അപകടകാരികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നായകള്‍ക്ക് രാജ്യം വിലക്ക് ഏർപ്പെടുത്തുന്നത്. ഉപേക്ഷിക്കൽ, കൈമാറൽ, ബ്രീഡ് ചെയ്യൽ എന്നിവയ്ക്കും നിരോധനം ഉണ്ടാകും. നിലവിലുള്ള എക്സ്എൽ ബുള്ളി ബ്രീഡ് നായകളെ മുഖാവരണം ധരിപ്പിക്കാതെ പുറത്തിറക്കാന്‍ ഇനി അനുവാദമുണ്ടാകില്ല. കൂടാതെ ജനുവരി …
സ്വന്തം ലേഖകൻ: യുകെയിലുടനീളം 75 മൈല്‍ വേഗത്തില്‍ വീശിയടിച്ച കൊടുങ്കാറ്റും അതിശക്തമായ മഴയും ഉണ്ടാക്കിയ പ്രതികൂല കാലാവസ്ഥയിലും 2024 നെ ആവേശപൂര്‍വ്വം വരവേറ്റ് ബ്രിട്ടിഷ് ജനത. കാലാവസ്ഥാ മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും അവഗണിച്ച് തെരുവിലിറങ്ങിയ ജനങ്ങള്‍ 2024 നെ ആവേശപൂര്‍വ്വമാണ് യുകെയിലെ പ്രധാന നഗരങ്ങളിൽ സ്വാഗതം ചെയ്തത്. പുതുവര്‍ഷ രാവിന്റെ ശോഭയ്ക്ക് മങ്ങലേല്ക്കാതെ ഇംഗ്ലണ്ടിന്റെ തലസ്ഥാന …
സ്വന്തം ലേഖകൻ: മാർച്ച് 19 ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന പ്രതിഷേധത്തിനിടെ അക്രമത്തിൽ പങ്കെടുത്ത 43 ഖാലിസ്ഥാൻ അനുകൂലികളെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇവർ ജൂലൈ 2 ന് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കാൻ ലക്ഷ്യം വച്ചതായും എൻ ഐ എ തിരിച്ചറിഞ്ഞിട്ടുണ്ട്.എൻഐഎ പറയുന്നതനുസരിച്ച്, ഒട്ടാവയിലെയും ലണ്ടനിലെയും ഇന്ത്യൻ ഹൈക്കമ്മീഷനുകൾക്ക് …
സ്വന്തം ലേഖകൻ: ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തിന് പിന്നാലെ ചെങ്കടലിലെ യുദ്ധസമാന മുന്നൊരുക്കം മേഖലയിൽ സംഘർഷാവസ്ഥ കടുപ്പിക്കുന്നു. ചെങ്കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ചതായി ഇറാൻ ഇന്ന് സ്ഥിരീകരിച്ചു. ഇറാനിയൻ സൈന്യത്തിന്റെ 94ാം നാവികസേനയുടെ ഭാഗമായ ഐറിസ് അൽബേഴ്സ് എന്ന യുദ്ധക്കപ്പലാണ് യെമനിനടുത്തുള്ള ബാബുൽ മൻദബ് കടലിടുക്കിലൂടെ ചെങ്കടലിൽ എത്തിയത്. ഇറാൻ സുരക്ഷാ മേധാവി അലി അക്ബർ അഹമ്മദിയൻ ഉന്നത …
സ്വന്തം ലേഖകൻ: യുഎഇയിലെ ദുബായ് നഗരത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് 2024 ജനുവരി 1 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പുനരുപയോഗിക്കാവുന്ന ഉല്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രമേയം പുറപ്പെടുവിച്ചത്. ദുബായ് എമിറേറ്റിലെ …
സ്വന്തം ലേഖകൻ: ഒമാനില്‍ വാഹന ഉടമകള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ധനകാര്യ മന്ത്രി സുല്‍ത്താന്‍ സാലിം അല്‍ ഹബ്സി. ഇന്ധനവില വര്‍ധന നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്നും 2024ലും നിലവിലെ നിരക്ക് തന്നെ തുടരുമെന്നും വാര്‍ഷിക ബജറ്റ് വിശദാംശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. 2021 ഒക്ടോബറിലെ നിരക്കാണ് ഒമാനില്‍ നിലവില്‍ ഈടാക്കുന്നത്. വില വര്‍ധന നിയന്ത്രിച്ചുകൊണ്ട് …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് തീരുമാനത്തിൻ്റെ ഗുണഫലങ്ങൾ യുകെ സമ്പദ്വ്യവസ്ഥയിൽ പതിയെ പ്രതിഫലിച്ച് തുടങ്ങുന്നതായി കണക്കുകൾ. വരും വര്‍ഷങ്ങളില്‍ ബ്രിട്ടന്റെ സമ്പദ്ഘടന ജര്മ്മനിയുടേതിനെ കവച്ചു വയ്ക്കാന്‍ ഒരുങ്ങുകയാണ്. മന്ദഗതിയില്‍ വളരുന്ന യൂറോസോണ്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ച പുറകോട്ട് വലിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ആയ യു ബി എസ് പറയുന്നത് യൂറോപ്പിലെ വന്‍ സാമ്പത്തിക ശക്തിയുടെ …