1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വൻ റിക്രൂട്ട്മെൻ്റ് ഡ്രൈവുമായി എമിറേറ്റ്സ് എയർലൈൻസ് വീണ്ടും; ഇരുനൂറിലേറെ ഒഴിവുകള്‍
വൻ റിക്രൂട്ട്മെൻ്റ് ഡ്രൈവുമായി എമിറേറ്റ്സ് എയർലൈൻസ് വീണ്ടും; ഇരുനൂറിലേറെ ഒഴിവുകള്‍
സ്വന്തം ലേഖകൻ: ലോകത്തിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഭാഗമാവാന്‍ ഇപ്പോള്‍ അവസരം. വിവിധ തസ്തികകളിലായി ഇരുനൂറിലേറെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എല്ലാ തസ്തികകളിലേക്കും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാണ്. കാബിന്‍ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്ളയിങ് ഇന്‍സ്ട്രക്ടര്‍, ടെക്നിക്കല്‍ മാനേജര്‍, സീനിയര്‍ സെയില്‍സ് എക്സിക്യൂട്ടിവ്, ഓപറേഷന്‍സ് മാനേജര്‍, അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, എയര്‍ക്രാഫ്റ്റ് …
ഹൂതി കടൽക്കൊള്ളക്കാരുടെ ശല്യം അതിരൂക്ഷം; ചെങ്കടൽ യാത്രകൾ റദ്ദാക്കി കപ്പൽ കമ്പ നികൾ; ഗൾഫിന് തിരിച്ചടി
ഹൂതി കടൽക്കൊള്ളക്കാരുടെ ശല്യം അതിരൂക്ഷം; ചെങ്കടൽ യാത്രകൾ റദ്ദാക്കി കപ്പൽ കമ്പ നികൾ; ഗൾഫിന് തിരിച്ചടി
സ്വന്തം ലേഖകൻ: ഹൂതികളുടെ ആക്രമണത്തിൽ പൊറുതിമുട്ടി അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള യാത്ര റദ്ദാക്കി. കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ, ലോകത്തെ വൻകിട ഷിപ്പിങ് കമ്പനികളായ മേഴ്സ്കും ഹെപക് ലോയ്ഡും യാത്ര റദ്ദാക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള വിപണിയിലും ഗൾഫിൽ പ്രത്യേകിച്ചും പിന്മാറ്റം പ്രതികൂലമായി പ്രതിഫലിക്കും. ഷിപ്പിങ് ലൈനുകളിലെ ഇൻഷൂറൻസ് വർധനയും ഇറക്കുമതി …
ഒമാന്‍ സുല്‍ത്താന് ഇന്ത്യയില്‍ ഗംഭീര വരവേല്‍പ്പ്; രാഷ്ട്രപതി യും പ്രധാനമന്ത്രിയുംചേര്‍ന്ന് സ്വീകരിച്ചു
ഒമാന്‍ സുല്‍ത്താന് ഇന്ത്യയില്‍ ഗംഭീര വരവേല്‍പ്പ്; രാഷ്ട്രപതി യും പ്രധാനമന്ത്രിയുംചേര്‍ന്ന് സ്വീകരിച്ചു
സ്വന്തം ലേഖകൻ: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിഖിന് രാഷ്ട്രപതിഭവനില്‍ ഉജ്ജ്വല സ്വീകരണം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് സുല്‍ത്താനെ സ്വീകരിച്ചു. സംയുക്ത പ്രതിരോധ സേനയുടെ ഗാര്‍ഡ് ഓഫ് ഓണറിന്റെ അകമ്പടിയോടെ സുല്‍ത്താന്‍ പരേഡ് പരിശോധിച്ചു. രാഷട്രപതിയുടെ ക്ഷണം സ്വീകരിച്ചാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സുല്‍ത്താന്‍ ഇന്ത്യയില്‍ എത്തിയത്. ഇന്നലെ ഡല്‍ഹി …
കുടിയേറ്റ നിയന്ത്രണം: ലണ്ടനെ കാത്തിരിക്കുന്നത് വൻ തൊഴിലാളി ക്ഷാമം: സാദ്ദിഖ് ഖാൻ
കുടിയേറ്റ നിയന്ത്രണം: ലണ്ടനെ കാത്തിരിക്കുന്നത് വൻ തൊഴിലാളി ക്ഷാമം: സാദ്ദിഖ് ഖാൻ
സ്വന്തം ലേഖകൻ: ബ്രിട്ടനിലേക്കുള്ള കുടിയേറ്റ നിയന്ത്രണം മൂലം ലണ്ടനെ കാത്തിരിക്കുന്നത് ജീവനക്കാരുടെ ക്ഷാമം ഉൾപ്പടെയുള്ള വൻ പ്രതിസന്ധികളെന്ന് മേയർ സാദിഖ്‌ ഖാൻ മുന്നറിയിപ്പ് നൽകി. നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കല്‍ തലസ്ഥാന നഗരത്തില്‍ വിവിധ മേഖലയിൽ ജീവനക്കാരെ ലഭിക്കുന്നതിന് തടസ്സമുണ്ടാക്കും. ആരോഗ്യ മേഖലയില്‍ മാത്രമുള്ള ഒഴിവുകൾ കോവിഡ് മഹാമാരിക്ക് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. കുടിയേറ്റ നിയന്ത്രണം ലണ്ടനിൽ …
ലോകത്തെ എല്ലാ രാജ്യക്കാർക്കും വീസ ഇല്ലാതെ പ്രവേശനം നൽകി കെനിയ; ജനുവരി മുതൽ പ്രാബല്യത്തിൽ
ലോകത്തെ എല്ലാ രാജ്യക്കാർക്കും വീസ ഇല്ലാതെ പ്രവേശനം നൽകി കെനിയ; ജനുവരി മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: എല്ലാ രാജ്യക്കാർക്കും കെനിയ സന്ദർശിക്കുന്നത് ജനുവരി മുതൽ വീസ ആവശ്യമില്ലെന്ന് പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു. എല്ലാ സന്ദർശകരും വീസയ്ക്ക് അപേക്ഷിക്കുന്നതിന് പകരം ഇലക്ട്രോണിക് യാത്രാ അംഗീകാരം മുൻകൂട്ടി ലഭിക്കുമെന്ന് ഉറപ്പാക്കാൻ സർക്കാർ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റുട്ടോ പറഞ്ഞു. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനമായ നെയ്‌റോബിയിൽ …
ഇന്ത്യയുടെ കയറ്റുമതി നിയന്ത്രണം; യുഎഇയിൽ പ്രവാസികളുടെ കണ്ണ് എരിയിച്ച് സവാള വില കുതിക്കുന്നു
ഇന്ത്യയുടെ കയറ്റുമതി നിയന്ത്രണം; യുഎഇയിൽ പ്രവാസികളുടെ കണ്ണ് എരിയിച്ച് സവാള വില കുതിക്കുന്നു
സ്വന്തം ലേഖകൻ: ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക്​ താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സവാള വില കുതിച്ചുയരുന്നു. ഏതാണ്ട്​ ആറു മടങ്ങോളമാണ്​ വിലവർധന​. ഇന്ത്യയിലെ ചെറുകിട വിപണികളിൽ വിലവർധന പിടിച്ചുനിർത്താനായി അടുത്ത മാർച്ച്​ വരെയാണ് കേന്ദ്ര സർക്കാർ സവാളക്ക്​ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്​. കേന്ദ്ര സർക്കാർ തീരുമാനം സവാള കയറ്റുമതിയെയും കാര്യമായി ബാധിച്ചു. …
ഇന്ത്യയും സൗദിയും ഉൾപ്പെടെ 33 രാജ്യക്കാർക്ക് ഇറാനിൽ പ്രവേശിക്കാൻ ഇനി വീസ വേണ്ട
ഇന്ത്യയും സൗദിയും ഉൾപ്പെടെ 33 രാജ്യക്കാർക്ക് ഇറാനിൽ പ്രവേശിക്കാൻ ഇനി വീസ വേണ്ട
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നും സൗദിയിൽ നിന്നുള്ള പൗരൻമാർക്ക് ഇനി മുതൽ ഇറാനിൽ പോകാൻ വീസ വേണ്ട. ഇതോടെ 33 രാജ്യങ്ങൾക്കാണ് ഇറാനിൽ വീസയില്ലാതെ ഇറങ്ങാൻ സാധിക്കുക. സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ലബനോൻ തുടങ്ങിയ അറബ് രാജ്യങ്ങൾ ആണ് ഇതിൽ വരുന്നത്. ഇറാനിയൻ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് …
ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുക ളില്‍ 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷ ഫെബ്രുവരി 15ന് തുടങ്ങും
ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുക ളില്‍ 10, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷ ഫെബ്രുവരി 15ന് തുടങ്ങും
സ്വന്തം ലേഖകൻ: ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) കീഴിലുള്ള ഇന്ത്യന്‍ സ്‌കൂളുകളില്‍ 10, 12 ക്ലാസുകളിലെ പരീക്ഷ 2024 ഫെബ്രുവരി 15ന് ആരംഭിക്കും. പരീക്ഷകള്‍ 55 ദിവസം നീണ്ടുനില്‍ക്കുകയും 2024 ഏപ്രില്‍ 10ന് അവസാനിക്കുകയും ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാണ് വളരെ നേരത്തേ തന്നെ തീയതികള്‍ പ്രഖ്യാപിക്കുന്നത്. ഒമാനിലെ ഇന്ത്യന്‍-പാഠ്യപദ്ധതി വിദ്യാര്‍ഥികള്‍ക്ക് …
വിളച്ചിലെടുക്കരുത്!!! ഖത്തറിൽ റോഡിൽ അഭ്യാസം കാണിച്ച ബൈക്ക് പിടിച്ചെടുത്ത് പൊടിയാക്കി കത്തിച്ച് പോലീസ്
വിളച്ചിലെടുക്കരുത്!!! ഖത്തറിൽ റോഡിൽ അഭ്യാസം കാണിച്ച ബൈക്ക് പിടിച്ചെടുത്ത് പൊടിയാക്കി കത്തിച്ച് പോലീസ്
സ്വന്തം ലേഖകൻ: സോഷ്യല്‍ മീഡിയയില്‍ വൈറലായ വാഹനാഭ്യാസ വീഡിയോയിലെ മോട്ടോര്‍ സൈക്കിള്‍ ഖത്തര്‍ പോലീസ് പിടിച്ചെടുത്തു. നിയമലംഘനത്തിന് ഉപയോഗിച്ച സൂപ്പര്‍ ബൈക്ക് ഇരുമ്പ് നുറുക്കുന്ന യന്ത്രത്തിലിട്ട് പൊടിയാക്കി കത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയും ഇപ്പോള്‍ വൈറലായി. തന്റെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കുംവിധം പൊതുറോഡില്‍ അഭ്യാസ പ്രകടനം നടത്തിയതിനെ …
നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങളും ഫീച്ചറുകളുമായി ഖത്തർ റിയൽ എസ്റ്റേറ്റ് പോർട്ടൽ
നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങളും ഫീച്ചറുകളുമായി ഖത്തർ റിയൽ എസ്റ്റേറ്റ് പോർട്ടൽ
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയെക്കുറിച്ചുള്ള കൃത്യമായ ഡേറ്റകളും സ്ഥിതി വിവരക്കണക്കുകളും പ്രദാനം ചെയ്യുന്ന പോർട്ടലിന് തുടക്കമായി. അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ നടന്ന ചടങ്ങിൽ നഗരസഭ മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബൈയാണ് മന്ത്രാലയത്തിന്റെ പുതിയ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം തുടങ്ങിയത്. ആദ്യ ഘട്ടമെന്ന നിലയിൽ …