സ്വന്തം ലേഖകൻ: തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാത്തവരിൽ നിന്നും, തവണകളായി അടക്കുന്നതിൽ വീഴ്ച വരുത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് യു എ ഇ മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. ഇൻഷുറൻസിൽ ചേരേണ്ട 14 ശതമാനം ജീവനക്കാർ ഇതുവരെ പദ്ധതിയിൽ ചേർന്നിട്ടില്ലെന്ന് അറിയിച്ചുകൊണ്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം ജീവനക്കാരിൽനിന്ന് ഉടൻ പിഴ ഈടാക്കാൻ തുടങ്ങും. …
സ്വന്തം ലേഖകൻ: റിയാദിൽ നടക്കാൻ പോകുന്ന എക്‌സ്‌പോ 2030ൽ സൗദി അറേബ്യ 2,50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. ബുധനാഴ്ച റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ആദ്യ ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിൽ (ജിഎൽഎംസി) “തൊഴിൽ വിപണിയിലെ ദ്രുതഗതിയിലുള്ള പുരോഗതി” എന്ന പ്രമേയത്തിലുള്ള മന്ത്രിതല …
സ്വന്തം ലേഖകൻ: പ്രോമെട്രിക്ക് പരീക്ഷ 3 തവണ എഴുതിയിട്ടും പാസാകാത്തതിനെ തുടർന്ന് 68 മലയാളി നഴ്സുമാർ ജോലി ലഭിക്കാതെ കേരളത്തിലേക്ക് തിരിച്ചു പോന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) നേതാവ് ജാസ്മിൻ ഷാ ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. ഏജൻസികൾക്കു പണം നൽകിയ ശേഷമാണ് പലരും വിദേശത്തേക്കു ജോലി തേടി പോകുന്നത്. ജോലി …
സ്വന്തം ലേഖകൻ: ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിൽ 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 17, 18 തീയതികളിലാണ് അവധി. 18നാണ് ദേശീയ ദിനം. അമീരി ദിവാൻ ആണ് അവധി പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം 19 മുതൽ ഓഫിസുകളുടെ പ്രവർത്തനം പുനരാരംഭിക്കും. ഖത്തറിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന തരത്തിലുള്ള ആഘോഷ പരിപാടികൾ ആണ് …
സ്വന്തം ലേഖകൻ: റുവാണ്ടന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വന്തം പാര്‍ട്ടിക്കുള്ളിലെ തീവ്ര വലതു അനുഭാവികള്‍ ഉയര്‍ത്തിയ കലാപത്തെ തന്റെ നയചാരുതികൊണ്ട് ഋഷി സുനക് പരാജയപ്പെടുത്തി. ഈ നിയമത്തെ ഇല്ലാതെയാക്കാന്‍ എം പിമാര്‍ തുടര്‍ന്നും ശ്രമിക്കുമെന്നതിനാല്‍ പുതുവത്സര ദിനത്തില്‍ വീണ്ടും ഒരു പടക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ആശങ്കകള്‍ക്കും ശ്രമങ്ങള്‍ക്കും ഒടുവില്‍ …
സ്വന്തം ലേഖകൻ: കെയര്‍ വര്‍ക്കേഴ്സിനുള്ള പുതിയ തലതിരിഞ്ഞ വീസ നിയമങ്ങള്‍ ബ്രിട്ടീഷ് കെയര്‍ മേഖലയെ തകര്‍ക്കുമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുടുംബാംഗങ്ങളെ കൂടെ കൊണ്ടുവരാനുള്ള കെയര്‍ വര്‍ക്കര്‍മാരുടെ അവകാശം ഇല്ലാതെയാക്കുന്ന പുതിയ നിയമം സോഷ്യല്‍ കെയര്‍ മേഖലയ്ക്കൊപ്പം എന്‍ എച്ച് എസ്സിനെയും തകര്‍ക്കുമെന്നാണ് അവര്‍ പറയുന്നത്. പ്രധാനമന്ത്രിക്കുള്ള കത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നു. 2024 മാര്‍ച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുക എന്ന് സിഎന്‍ബിസി ടിവി18റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് സിറ്റി, ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്ക് ആദ്യഘട്ട സര്‍വീസ് നടത്തുക. കുവൈത്ത്, സൗദി, ഖത്തർ എന്നീ …
സ്വന്തം ലേഖകൻ: ക്രിസ്മസ്, പുതുവത്സര സീസണും ഗൾഫിലെ അവധിക്കാലവും ലക്ഷ്യമിട്ട് കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധന. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വൻ തോതിലാണ് വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്. അതേസമയം, ഡൽഹി, മുംബൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് ഇതേ സമയത്ത് ഗൾഫിലേക്കുള്ള …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഇൻഷുറൻസ് പോളിസി വിൽപന ജോലികളും സമ്പൂർണമായി സ്വദേശിവത്കരിക്കും. ഏപ്രിൽ 15 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഇൻഷുറൻസ് അതോറിറ്റി അറിയിച്ചു. എല്ലാ വിഭാഗം ഇൻഷുറൻസുകൾക്കും ഇത് ബാധകമാണ്. പോളിസികളുടെ വിൽപനരംഗത്ത് ജോലി ചെയ്യുന്ന വിദേശികളെ ഈ തീരുമാനം ബാധിക്കും. രാജ്യത്തെ ഇൻഷുറൻസ് മേഖലയുടെ ഫലപ്രാപ്തിയെ പിന്തുണക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന …
സ്വന്തം ലേഖകൻ: രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ നടപടിക്കെരുങ്ങി തൊഴിൽ മന്ത്രാലയം. ബിനാമി ഇടപാടുകൾ നടത്തുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് തുടങ്ങിയിട്ടുണ്ട്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ ജോലികൾ നിർവഹിക്കുന്നതിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി പരിശോധന യൂണിറ്റ് സ്ഥാപിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള കരാറിൽ തൊഴിൽ മന്ത്രാലയവും (എംഒഎൽ) സെക്യൂരിറ്റി …