സ്വന്തം ലേഖകൻ: സാങ്കേതിക തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള നൂറോളം ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ റദ്ദ് ചെയ്തു. മലേഷ്യയിലേക്കുള്ള പുതിയ റൂട്ടുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയപ്പോള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളുടെ എണ്ണം പകുതിയായി കുറച്ചു. ഗാറ്റ്വിക്കില്‍ നിന്നും ന്യൂയോര്‍ക്ക് ജെ എഫ് കെന്നഡിയിലേക്കുള്ള സര്‍വീസ് ഉള്‍പ്പടെ മറ്റ് പല സര്‍വീസുകളും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 11 …
സ്വന്തം ലേഖകൻ: മറ്റേതൊരു ജി 7 രാജ്യങ്ങളിലേതിനേക്കാള്‍ വേഗതയിലാണ് ബ്രിട്ടനില്‍ നവജാത ശിശുക്കളുടെ എണ്ണം കുറയുന്നതെന്ന് സെന്റര്‍ ഫോര്‍ പ്രോഗ്രസ്സീവ് പോളിസി (സി പി പി) റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 മുതല്‍ ഇതാണ് പ്രവണതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രത്യുദ്പാദന നിരക്കില്‍ ഉണ്ടായത് 18.8 ശതമാനത്തിന്റെ കുറവാണെന്നും അതില്‍ പറയുന്നു. കഴിഞ്ഞ 12 വര്‍ഷക്കാലത്തിനിടയില്‍ ഏതൊരു ജി …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ റെഡിങിൽ ഇന്ത്യൻ റസ്റ്ററന്റ് മാനേജരായി ജോലി ചെയ്തിരുന്ന വിഘ്നേഷ് പട്ടാഭിരാമന്റെ (36) കൊലപാതകത്തിൽ പാക് വംശജനായ ഒരാൾക്ക് 21 വർഷത്തെ ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു. പ്രതിയെ സഹായിച്ച മറ്റൊരാൾക്ക് 4 വർഷത്തെ തടവ് ശിക്ഷ ലഭിക്കും. പാക് വംശജനായ ഷാസേബ് ഖാലിദ് ( 25) ആണ് 21 വർഷം …
സ്വന്തം ലേഖകൻ: യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിയുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി – യുഎഇ). നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍ അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മക്കളെ അവരുടെ അമ്മമാരുടെ കീഴിലേക്ക് മാറ്റാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി. അമ്മയ്ക്ക് ജോലി ഉണ്ടാവുകയും …
സ്വന്തം ലേഖകൻ: ഫീസ് അടച്ചാൽ മാത്രം സേവനം പൂർത്തിയായതായി കണക്കാക്കില്ലെന്ന് സൗദി അറേബ്യയിലെ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ജനറൽ (ജവാസത്ത്) വ്യക്തമാക്കി. പൗരന്മാരെയും പ്രവാസികളെയും ഓൺലൈൻ സേവനങ്ങൾ പൂർണമായി ഉപയോഗിക്കാൻ ജവാസത്ത് ആഹ്വാനം ചെയ്തു. അബ്ഷർ, അബ്ഷർ ബിസിനസ്, മുഖീം പോർട്ടലുകളിലൂടെ ഫീസ് അടച്ചതിന് ശേഷം നടപടികൾ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തണം. പാസ്‌പോർട്ട് ഇഷ്യൂ/പുതുക്കൽ, റസിഡൻസി ഇഷ്യൂ/പുതുക്കൽ തുടങ്ങിയ …
സ്വന്തം ലേഖകൻ: സൗദിയിൽ ട്രാഫിക് പിഴയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് അവസാനിക്കാൻ ഇനി ആറുദിവസം ബാക്കി. ഒക്ടോബർ 18 വരെയാണ് ഇളവോട് കൂടി പിഴയടക്കാനുള്ള അവസരം. പിഴ അടക്കാത്തവരുടെ വാഹനങ്ങൾ കാലാവധിക്ക് ശേഷം പിടിച്ചെടുക്കും. ഏപ്രിൽ 18 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കാണ് മന്ത്രാലയം 50% വരെ ഇളവ് പ്രഖ്യാപിച്ചിരുന്നത്. അതേസമയം ഏപ്രിൽ 18നു ശേഷമുള്ള …
സ്വന്തം ലേഖകൻ: യുകെയില്‍ കാലാവസ്ഥ തണുപ്പിലേക്ക്. ആര്‍ട്ടിക്ക് കാറ്റ് വീശിയതോടെയാണ് ഇംഗ്ലണ്ടിലെ മിക്ക മേഖലകളും തണുപ്പിലേക്ക് മാറുന്നത്. സതേണ്‍ ഇംഗ്ലണ്ട് മാത്രമാകും അല്‍പ്പം ഉയര്‍ന്ന താപനില ഉണ്ടാവുക. ഇതോടെ വീക്കെന്‍ഡ് തണുത്തുറഞ്ഞതായി മാറുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. തണുത്ത കാറ്റും ഇതിന് അകമ്പടിയേകും. വരും ദിവസങ്ങളില്‍ കൂടുതല്‍ ശൈത്യകാല കാലാവസ്ഥകളും, സാഹചര്യങ്ങള്‍ രൂപപ്പെടുന്നതോടെ ജനങ്ങള്‍ക്ക് ഇതില്‍ …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിൽ സഞ്ചാരത്തിനൊപ്പം തൊഴിലെടുക്കാനും അവസരം. ഇന്ത്യക്കാർക്കായ് വർക്ക് ആൻഡ് ഹോളിഡേ വീസ അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ബാലറ്റ് വഴിയാണ് വീസയ്ക്കുള്ള യോഗ്യത അപേക്ഷകൾ തിരഞ്ഞെടുക്കുന്നത്. 25 ഡോളറാണ് ബാലറ്റ് റജിസ്ട്രേഷൻ ഫീസ്. ഭാഗ്യപരീക്ഷണമായതു കൊണ്ട് തന്നെ ചിലർ ഇതിനെ ലോട്ടറി വീസയെന്നും വിളിക്കാറുണ്ട്. ബാലറ്റിൽ തിരഞ്ഞെടുക്കപ്പെട്ടാൽ 650 ഡോളർ ചിലവിൽ വീസ നേടാം. ഒക്ടോബർ …
സ്വന്തം ലേഖകൻ: കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലേയ്ക്ക് ആളെ ചേര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏജന്‍റുമാരെ നിയമിക്കാനും പദ്ധതിയുണ്ട്. പ്രവാസികള്‍ക്ക് ചിട്ടിതുക ലഭിക്കാന്‍ നേരിടുന്ന പ്രയാസങ്ങളും അടിയന്തരമായി പരിഹരിക്കും. പദ്ധതി നടപ്പായാല്‍ നിശ്ചിതശതമാനം കമ്മീഷനോടെ പ്രവാസി വനിതകള്‍ക്ക് മുന്‍ഗണന നല്‍കും. …
സ്വന്തം ലേഖകൻ: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടിവരും. കാരണം തൊഴില്‍ സംബന്ധിയായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഇനി മുതല്‍ യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും. ഒക്ടോബര്‍ 18 മുതല്‍ യുഎഇ പാസ് അക്കൗണ്ട് വഴി മാത്രമേ ഉപയോക്താക്കള്‍ക്ക് മന്ത്രാലയത്തിന്‍റെ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ …