സ്വന്തം ലേഖകൻ: യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് വിമര്‍ശിച്ചു. തന്റെ സമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം. സെലന്‍സ്‌കി യുക്രൈനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല. ബൈഡനെ തെറ്റിധരിപ്പിക്കുന്നതില്‍ മാത്രമാണ് അയാള്‍ മിടുക്ക് …
സ്വന്തം ലേഖകൻ: ലേബര്‍ ബജറ്റിലെ ദേശീയ ഇന്‍ഷുറന്‍സ്, മിനിമം വേതനം കൂട്ടല്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും നേട്ടമാകുമെന്ന പ്രതീക്ഷ അസ്ഥാനത്താകുന്നു. ഇത് ദൂരവ്യാപക ഫലം ഉണ്ടാക്കുകയാണ്. ചെറുകിട മേഖലയുടെ തകര്‍ച്ച തൊഴില്‍ നഷ്ടങ്ങള്‍ക്കും വഴിവയ്ക്കുന്നു. ചെറുകിട മേഖലയ്ക്ക് തൊഴിലാളികളുടെ ശമ്പള വര്‍ധനവ്, ദേശീയ ഇന്‍ഷുറന്‍സ് വിഹിതം എന്നിവ താങ്ങാനാകുന്നില്ല. ഇതുമൂലം ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുകയാണ്. ഒപ്പം …
സ്വന്തം ലേഖകൻ: രാജ്യത്തെ തിരക്കേറിയ മോട്ടോര്‍വേകളില്‍ ഒന്നായ എം 25 ന്റെ ചില ഭാഗങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മൂന്ന് വാരാന്ത്യങ്ങളില്‍ അടച്ചിടുമെന്ന അറിയിപ്പ് ലഭിച്ചു. സറേ ഭാഗത്തെ, എ 3 മായുള്ള ജംഗ്ഷനില്‍ മോട്ടോര്‍ വേ അടച്ചിടുന്നത് ഗാറ്റ്വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെ യാത്രാ സമയം ദീര്‍ഘിപ്പിക്കും. ജംഗ്ഷന്‍ 10 വരെയുള്ള (സൈസ്ലി) റോഡിന്റെ …
സ്വന്തം ലേഖകൻ: യുഎസ് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാം വിമാനത്തിലും പുരുഷൻമാരെ കൈവിലങ്ങും കാൽച്ചങ്ങലയും ധരിപ്പിച്ചു. വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനു 10 മിനിറ്റ് മുൻപാണു വിലങ്ങ് നീക്കം ചെയ്തതെന്നും യാത്രക്കാർ പറഞ്ഞു. 112 പേരുമായി യുഎസ് സൈനികവിമാനം ഞായറാഴ്ച രാത്രിയാണു പഞ്ചാബിലെ അമൃത്‌സറിൽ എത്തിയത്. അനധികൃത കുടിയേറ്റക്കാരെ പിടികൂടി താമസിപ്പിച്ച ക്യാംപുകളിൽ തലപ്പാവ് ഉൾപ്പെടെ അഴിപ്പിച്ചെന്നു …
സ്വന്തം ലേഖകൻ: റമസാൻ പ്രമാണിച്ച് 1,000 ത്തിലധികം അവശ്യ സാധനങ്ങളുടെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ–വ്യവസായ മന്ത്രാലയം. രാജ്യത്തെ പ്രധാന റീട്ടെയ്ൽ സ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. റമസാൻ അവസാനിക്കുന്നതു വരെയാണ് വിലക്കുറവ് പ്രാബല്യത്തിലുള്ളത്. മന്ത്രാലയത്തിന്റെ ‘ഡിസ്ക്കൗണ്ടഡ് ഗുഡ്സ് ഇനിഷ്യേറ്റീവ്’ എന്ന പദ്ധതിയുടെ ഭാഗമായാണിത്. ധാന്യം, പഞ്ചസാര, അരി, പാസ്ത, ചിക്കൻ, ഭക്ഷ്യ എണ്ണ, പാൽ എന്നിങ്ങനെയുള്ള ഭക്ഷ്യ …
സ്വന്തം ലേഖകൻ: റമസാനിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ച് സിവിൽ സർവീസ് ബ്യൂറോ. രാവിലെയും വൈകുന്നേരവും നാലര മണിക്കൂറാണ് പ്രവർത്തി സമയം. ഫ്ലെക്സിബിൾ ജോലി സമ്പ്രദായം അനുസരിച്ച് ജീവനക്കാർക്ക് രാവിലെ 8.30 മുതൽ 10.30 വരെയുള്ള ഏത് സമയവും ഹാജർ രേഖപ്പെടുത്താം. എന്നാൽ ഹാജർ രേഖപ്പെടുത്തിയ സമയം മുതൽ നാലര മണിക്കൂർ ജോലി പൂർത്തിയാക്കണം. …
സ്വന്തം ലേഖകൻ: കെയർഹോമിൽ കുറഞ്ഞ ശമ്പളം നൽകി ജീവനക്കാരെ ചൂഷണം ചെയ്ത മലയാളിയായ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തതായി സൂചന. കെയർഹോം മേഖലയിലെ തട്ടിപ്പുകൾക്കെതിരെ പോരാടുന്ന അനീഷ് ഏബ്രഹാം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇത്തരം ഒരു വിവരം പങ്കുവെച്ചത്. കെയർഹോമിലെ ജീവനക്കാരനായ മലയാളി കെയറർക്ക് വെറും 350 പൗണ്ടായിരുന്നു ശമ്പളമായി നാലാഴ്ച്ച കൂടുമ്പോൾ കിട്ടിയിരുന്നതെന്നും ഇതേ തുടർന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ളവർക്കു കുടിയേറ്റത്തിനല്ലാത്ത വീസ പുതുക്കുന്നതിന് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കുന്ന ഡ്രോപ്ബോക്സ് സംവിധാനത്തിൽ യുഎസ് മാറ്റം വരുത്തി. ഇതനുസരിച്ച് വീസ കാലാവധി കഴിഞ്ഞ് 12 മാസത്തിനുള്ളിൽ മാത്രമേ ഡ്രോപ്ബോക്സ് പ്രോഗ്രാമിൽ അപേക്ഷിക്കാനാവൂ. നേരത്തേ ഇത് 48 മാസമായിരുന്നു. വീസ പുതുക്കലിന് ഏറെ സൗകര്യമായിരുന്നു ഡ്രോപ്ബോക്സ് പ്രോഗ്രാം. നിർദിഷ്ട യോഗ്യതയുള്ളവർ വീസ പുതുക്കുന്നതിനുള്ള അവശ്യരേഖകളെല്ലാം …
സ്വന്തം ലേഖകൻ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പഴയ മെട്രാഷ് 2 മൊബൈൽ ആപ്ലിക്കേഷൻ മാർച്ച് 1 മുതൽ പ്രവർത്തനരഹിതമായിരിക്കും. രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും മെട്രാഷിന്റെ പുതിയ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും മന്ത്രാലയം അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ഡിസംബറിലാണ് കൂടുതൽ സേവനങ്ങളോടെ മെട്രാഷ് 2 ആപ്പിന്റെ പുതിയ പതിപ്പ് അധികൃതർ പുറത്തിറക്കിയത്. മന്ത്രാലയത്തിന്റെ ഇ–സേവനങ്ങൾക്കായാണ് …
സ്വന്തം ലേഖകൻ: ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. നാല് കുട്ടികളുള്‍പ്പെടെ 18 പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണപ്പെട്ടവരിൽ പതിനൊന്ന് പേർ സ്ത്രീകളാണ്. അമ്പതിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തില്‍പെട്ടത്. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ …