സ്വന്തം ലേഖകൻ: യുകെയിൽ മലയാളി ദമ്പതികളുടെ മകൾ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. ലിങ്കൺഷെയറിലെ പീറ്റർബറോയ്ക്ക് സമീപം സ്പാൾഡിങിൽ താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകളായ അഥീനയാണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയായിരുന്നു 10 മാസം മാത്രം പ്രായമുള്ള അഥീന. പനിയും ശ്വാസതടസവും മൂലമാണ് ആദ്യം …
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് അസാധാരണമായ സന്ദര്‍ഭങ്ങളില്‍ പോലും ട്യൂഷന് ഫീസ് 15 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് അബൂദാബിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ് (അഡെക്ക്). അസാധാരണമായ വര്‍ധനവിന് അംഗീകാരം തേടുന്നതിന് മുമ്പ് ഒരു കൂട്ടം നിബന്ധനകള്‍ പാലിക്കണണമെന്നും ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കുന്നു. അബൂദാബിയുടെ വിദ്യാഭ്യാസ ചെലവ് സൂചികയെ …
സ്വന്തം ലേഖകൻ: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 20, 21 തീയതികളിലായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമായിരിക്കും. രാജ്യത്തിന്റെ 54ാമത് ദേശീയ ദിനാഘോഷം നവംബർ 18ന് ആണ്. ദേശീയദിനാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.
സ്വന്തം ലേഖകൻ: ബഹ്റൈനിലെ നിലവിലെ റസിഡന്‍സി നിയമം അനുസരിച്ച് വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് അത് പുതുക്കിയില്ലെങ്കില്‍ തൊഴിലാളിയുടെ തുടര്‍ന്നുള്ള താമസം നിയമവിരുദ്ധമാവുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് അത് കാരണമാവും. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പരിഹാരം ഉണ്ടാവണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. അബദ്ധത്തില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ വിട്ടുപോവുന്നവര്‍ക്കെതിരേ അടുത്ത ദിവസം …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികൾക്ക് ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. കാലാവധി തീരാൻ ഒന്നര മാസം മാത്രം ശേഷിക്കെ 5.5 ലക്ഷം വിദേശികൾ ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ല. നിശ്ചിത സമയത്തിനകം റജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.റജിസ്റ്റർ ചെയ്യാത്ത വിദേശികൾക്ക് …
സ്വന്തം ലേഖകൻ: വൈറ്റിലേക്ക് വരുന്ന വിദേശ ജീവനക്കാരെ കുവൈത്തിലെ ഏതെങ്കിലും വ്യക്തികൾ സ്പോൺസർ ചെയ്യണമെന്ന ‘കഫാല’ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് കുവൈത്ത് മനുഷ്യാവകാശ നിരീക്ഷണ വിഭാഗം ശുപാർശ ചെയ്തു. ജനസംഖ്യയിൽ ഭൂരിഭാഗവും വിദേശികളുള്ള രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വേണമെന്നാണ് നാഷനൽ ഹ്യൂമൺ റൈറ്റ്സ് ബ്യൂറോ ശുപാർശ ചെയ്തിരിക്കുന്നത്. നടപ്പിൽ വരികയാണെങ്കിൽ പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ ബ്രിട്ടീഷ് വംശജരായിരുന്നില്ലെന്ന കണക്കുകള്‍ പുറത്തുവന്നു. മാതാപിതാക്കള്‍ ബ്രിട്ടീഷ് വംശജരല്ലാത്ത കുട്ടികളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്തുള്ളത്. ജോലിയ്ക്കും പഠനത്തിനുമായി എത്തുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാകാന്‍ കാരണം. കണക്കു പ്രകാരം 2023 ല്‍ ജനിച്ചവരില്‍ …
സ്വന്തം ലേഖകൻ: ബെല്‍ഫാസ്റ്റില്‍ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ മൂലമറ്റം സ്വദേശി ബിനോയ് അഗസ്റ്റിന്റെ സംസ്കാര ചടങ്ങുകള്‍ക്കായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ആരംഭിച്ച അപ്പിലിലേക്ക് ആദ്യദിനം വായനക്കാര്‍ നല്‍കിയത് 750 പൗണ്ട് പൗണ്ടാണ്. 19 പേര് ചേര്‍ന്ന് കൈന്‍ഡ് ലിങ്ക് വഴി നല്കിയ തുകയും ഗിഫ്റ്റ് എയ്ഡും ചേര്‍ന്നാണ് ഈ തുക സംഭാവനയായി എത്തിയത്. സാമ്പത്തികമായി …
സ്വന്തം ലേഖകൻ: ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി വിവരം. യുഎസ് സമ്മർദത്തിനു പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റം. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് അഭ്യർഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് …
സ്വന്തം ലേഖകൻ: ദുബായിലെ റോഡുകളിലെ ഒരു ഗതാഗത ലംഘനവും തങ്ങള്‍ സ്ഥാപിച്ച സ്മാര്‍ട്ട് ക്യാമറകളുടെ കണ്ണുകളില്‍ പെടാതെ പോകില്ലെന്ന് ദുബായ് പോലീസ്. ചെറുതും വലുതുമായ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങളും ഈ കാമറക്കണ്ണുകള്‍ ഒപ്പിയെടുക്കും. കഴിഞ്ഞ ദിവസം സ്മാര്‍ട്ട് കാമറ സിസ്റ്റം പിടികൂടിയ കുറ്റകൃത്യങ്ങളില്‍ അശ്രദ്ധമായി വാഹനമോടിക്കുന്ന ഗുരുതരമായ കേസുകളും ഉള്‍പ്പെടുന്നുതായി ട്രാഫിക് അതോറിറ്റി അറിയിച്ചു. …