1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ ബാബെറ്റ്‌ കൊടുങ്കാറ്റിൻ്റെ താണ്ഡവം; ലീഡ്സ് ബ്രാഡ്ഫോര്‍ഡ് വിമാനത്താവളം അടച്ചു
യുകെയിൽ ബാബെറ്റ്‌ കൊടുങ്കാറ്റിൻ്റെ താണ്ഡവം; ലീഡ്സ് ബ്രാഡ്ഫോര്‍ഡ് വിമാനത്താവളം അടച്ചു
സ്വന്തം ലേഖകൻ: സ്കോട്ട്ലാൻഡിൽ വ്യാപകമായ നാശനഷ്‌ടം വരുത്തിക്കഴിഞ്ഞ ബാബെറ്റ്‌ കൊടുങ്കാറ്റ്, യുകെയിലുടനീളം പേമാരിയും ശക്തമായ കാറ്റുമായി കടന്നുവരുന്നു. സ്കോട്ട്ലൻഡിന്റെ കിഴക്കൻ ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ റെഡ് അലെർട്ട് കാലാവസ്ഥാ മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു. ആളുകൾക്ക് ജീവഹാനിവരെ സംഭവിക്കാൻ സാധ്യതയുള്ളതാണ് റെഡ് അലെർട്ട്. ബാബെറ്റ് കൊടുങ്കാറ്റ് ആദ്യമായി വീശിയടിച്ച വ്യാഴാഴ്ച മുതൽ ഇതുവരെ മൂന്ന് പേർ മരിച്ചു. …
ഇംഗ്ലണ്ടിലെയും വെയില്‍സിലെ യും കുറ്റകൃത്യങ്ങളില്‍ കുത്തനെ ഇടിവ്; എന്നാൽ കടകളിലെ മോഷണം 25% കൂടി
ഇംഗ്ലണ്ടിലെയും വെയില്‍സിലെ യും കുറ്റകൃത്യങ്ങളില്‍ കുത്തനെ ഇടിവ്; എന്നാൽ കടകളിലെ മോഷണം 25% കൂടി
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കുറ്റകൃത്യങ്ങള്‍ റെക്കോര്‍ഡിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നിരിക്കുന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുകള്‍. 2023 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ 28% കുറഞ്ഞു. പോലീസ് രേഖപ്പെടുത്തിയ ക്രിമിനല്‍ നാശനഷ്ടങ്ങളും വഞ്ചന കുറ്റങ്ങളും കുറയുന്നതാണ് ഇടിവിന് കാരണമായതെന്ന് ഒഎന്‍എസ് പറഞ്ഞു. ഇംഗ്ലണ്ടിനും വെയില്‍സിനും വേണ്ടിയുള്ള ഒരു …
ഇസ്രയേലിൻ്റെ കരയുദ്ധം വൈകിപ്പിക്കാൻ തീവ്രശ്രമം; രണ്ട് അമേരിക്കന്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്
ഇസ്രയേലിൻ്റെ കരയുദ്ധം വൈകിപ്പിക്കാൻ തീവ്രശ്രമം; രണ്ട് അമേരിക്കന്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്
സ്വന്തം ലേഖകൻ: ഗാസയ്ക്കെതിരേ ഇസ്രയേലിന്റെ കരയാക്രമണം വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രംഗത്ത്. രണ്ട്‌ അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയും യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യവുമായി രംഗത്തെത്തിയത്. യുഎസ് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഉടനെയുള്ള ഇസ്രയേലിന്റെ കരയാക്രമണം ഹമാസ് ബന്ദികളാക്കി …
ഗാസയിലേക്കുള്ള റഫാ സഹായ ഇടനാഴി തുറന്ന് ഈജിപ്ത്; 20 ട്രക്ക് അവശ്യ സാധനങ്ങൾ കടത്തിവിട്ടു
ഗാസയിലേക്കുള്ള റഫാ സഹായ ഇടനാഴി തുറന്ന് ഈജിപ്ത്; 20 ട്രക്ക് അവശ്യ സാധനങ്ങൾ കടത്തിവിട്ടു
സ്വന്തം ലേഖകൻ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ ഗാസയിലേക്കുള്ള സഹായ ഇടനാഴി ഈജിപ്ത് തുറന്ന് നൽകിയതോടെ അവശ്യ സാധനങ്ങളുമായുള്ള 20 ട്രക്കുകൾ ഇന്ന് റഫ അതിർത്തി കടത്തിവിട്ടു. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്ന ആവശ്യം ആഗോള തലത്തിൽ തന്നെ ശക്തമായിരുന്നു. അവശ്യ സാധനങ്ങളായ വെള്ളം, ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവയാണ് ഗാസയിലേക്ക് എത്തിക്കുന്നത്. ഈജിപ്ഷ്യൻ ദേശീയ …
മഹാനവമി, ദസറ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
മഹാനവമി, ദസറ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: മഹാനവമി, ദസറ ആഘോഷങ്ങള്‍ പ്രമാണിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് ഈ മാസം 23, 24(തിങ്കൾ, ചൊവ്വ) തീയതികളിൽ അടച്ചിടുമെന്ന് കോൺസുലേറ്റ് സമൂഹമാധ്യമ പേജിലൂടെ അറിയിച്ചു. എങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ ആവശ്യക്കാർക്ക് കോൺസുലേറ്റുമായി ബന്ധപ്പെടാം. ഫോൺ: 800-46342, വാട്‌സ്ആപ്പ്: 971543090571. അതേസമയം യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇംഗ്ലിഷ് നോട്ടറി സർവീസസ് ബ്യൂറോ …
യുഎഇയിലേക്കുള്ള വീട്ടുജോലിക്കാർ അംഗീകൃത ഏജൻസികൾ വഴി മാത്രം; ആകെ 102 ഏജൻസികൾ
യുഎഇയിലേക്കുള്ള വീട്ടുജോലിക്കാർ അംഗീകൃത ഏജൻസികൾ വഴി മാത്രം; ആകെ 102 ഏജൻസികൾ
സ്വന്തം ലേഖകൻ: രാജ്യത്തെ 102 അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശങ്ങളിൽ നിന്നു വീട്ടുജോലിക്ക് ആളുകളെ നിയമിക്കാവു എന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. റിക്രൂട്ടിങ് ഏജൻസികൾ, ഗാർഹിക തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവർക്ക് ബാധകമാണ് പുതിയ മാർഗനിർദേശം. 3 വിഭാഗങ്ങളും തൊഴിൽ അവകാശങ്ങൾ പരസ്പരം അംഗീകരിക്കണം. അബുദാബി നഗരപരിധിയിൽ മാത്രം 18 റിക്രൂട്ടിങ് ഓഫിസുകളുണ്ട്. അൽ ദഫ്റയിൽ …
സ്‌കൂള്‍ ബസ് യാത്ര രക്ഷിതാക്കള്‍ക്ക് തല്‍സമയം നിരീക്ഷിക്കാം; സലാമ ആപ്പ് പുറത്തിറക്കി അബൂദബി
സ്‌കൂള്‍ ബസ് യാത്ര രക്ഷിതാക്കള്‍ക്ക് തല്‍സമയം നിരീക്ഷിക്കാം; സലാമ ആപ്പ് പുറത്തിറക്കി അബൂദബി
സ്വന്തം ലേഖകൻ: സ്‌കൂള്‍ ബസ് വീടിനടുത്ത് എത്താറായോ, സ്‌കൂളില്‍ പോകാന്‍ ബസ് കയറിയ കുട്ടികള്‍ എവിടെയെത്തി തുടങ്ങി രക്ഷിതാക്കളുടെ പലവിധ ആധികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇനി ഒറ്റ പരിഹാരം. എല്ലാം ‘സലാമത്താക്കാന്‍’ ഇനി ‘സലാമ’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി. യുഎഇയിലെ അബുദാബി എമിറേറ്റിലെ ഗതാഗതവകുപ്പാണ് ഈ സംവിധാനത്തിനു പിന്നില്‍. അബുദാബി ഗതാഗതവകുപ്പിന് കീഴിലെ …
യുകെയിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 80 ലക്ഷം, സർവ്വകാല റെക്കോർഡ്
യുകെയിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 80 ലക്ഷം, സർവ്വകാല റെക്കോർഡ്
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ മുൻകൂട്ടി ബുക്കുചെയ്ത എൻഎച്ച്എസ് ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ വെയിറ്റിംഗ് ലിസ്റ്റ് വീണ്ടും മറ്റൊരു റെക്കോർഡ് ഉയരത്തിലേക്ക് ഉയർന്നു. ഇതിനിടെ രാജ്യത്ത് ഇതാദ്യമായി കെയർ ഹോമുകളിലെ അന്തേവാസികൾക്ക് അവിടുത്തെ നഴ്സുമാരും കെയറർമാരും ഉൾപ്പെടെയുള്ള സ്റ്റാഫുകളെ കൊണ്ടുതന്നെ കോവിഡ് – ഫ്ലൂ വാക്സിനുകൾ നൽകിപ്പിച്ച് ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനുള്ള പുതിയൊരു പരീക്ഷണവും എൻഎച്ച്എസ്എസ് നടത്തുന്നു ഏറ്റവും …
നോര്‍ക്ക റൂട്ട്സിന്റെ യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ നവംബര്‍ 6 മുതല്‍ 10 വരെ കൊച്ചിയില്‍
നോര്‍ക്ക റൂട്ട്സിന്റെ യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ നവംബര്‍ 6 മുതല്‍ 10 വരെ കൊച്ചിയില്‍
സ്വന്തം ലേഖകൻ: നോര്‍ക്ക റൂട്ട്സിന്റെ യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ നവംബര്‍ 6 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുകെയിൽ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേക്കും അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്. റേഡിയോളജി, സൈക്രാട്രി, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി …
കാനഡയിലേക്കുള്ള വീസാ നടപടികള്‍ വൈകും; ഇന്ത്യയി ലെ 3 കോൺസുലേറ്റുകളിൽ വീസ സർവീസ് നിർത്തി
കാനഡയിലേക്കുള്ള വീസാ നടപടികള്‍ വൈകും; ഇന്ത്യയി ലെ 3 കോൺസുലേറ്റുകളിൽ വീസ സർവീസ് നിർത്തി
സ്വന്തം ലേഖകൻ: 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാന‍ഡ തിരിച്ചുവിളിച്ചതോടെ ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളുടെ പ്രവർത്തനം പൂർണമായി സ്തംഭിക്കും. ബെംഗളൂരു, ചണ്ഡീഗഢ്, മുബൈ കോണ്‍സുലേറ്റകള്‍ സ്തംഭിക്കുന്നതോടെ ഇന്ത്യക്കാരുടെ വീസ നടപടികൾ വൈകുമെന്ന് കാനഡ വ്യക്തമാക്കി. എന്നാൽ 89 ശതമാനം ഇന്ത്യക്കാരും സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നതിനാൽ ഭൂരിഭാഗം പേരെയും പ്രശ്നം ബാധിച്ചേക്കില്ല. ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ എടുത്തുകളയുമെന്ന ഇന്ത്യയുടെ …