1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈസ്റ്റ് ലണ്ടനില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ വധിക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ വംശജൻ
ഈസ്റ്റ് ലണ്ടനില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ വധിക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ വംശജൻ
സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടനില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജനെ കോടതിയില്‍ ഹാജരാക്കി. ഒരു പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ വെട്ടുകയും, മറ്റൊരു കുഞ്ഞിന്റെ മുഖത്ത് വെട്ടുകയും ചെയ്ത പ്രതിയെയാണ് കോടതിയിലെത്തിച്ചത്. രണ്ടും, അഞ്ചും വയസ്സുള്ള കുട്ടികളെ ഈസ്റ്റ് ലണ്ടന്‍ ഡാജെന്‍ഹാമില്‍ വെച്ച് അക്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് ഇവരെ രക്ഷിക്കാനായി …
പൊതുമാപ്പ് നീട്ടിയാലും തിരിച്ചുപോകാൻ 14 ദിവസം മാത്രം; സേവനങ്ങൾക്ക് കൂടുതൽ ഉദ്യോഗസ്ഥർ
പൊതുമാപ്പ് നീട്ടിയാലും തിരിച്ചുപോകാൻ 14 ദിവസം മാത്രം; സേവനങ്ങൾക്ക് കൂടുതൽ ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ: നിയമം ലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി ശരിയാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനുമുള്ള പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും. കാലാവധി നീട്ടില്ലെന്നാണ് അധികൃതർ ഇതിനകം അറിയിച്ചത്. മാത്രമല്ല, തുടർന്നും നിയമലംഘകരമായി താമസിക്കുന്നവരെ കണ്ടെത്താൻ ശക്തമായ തിരച്ചിൽ നടത്തുമെന്നും പിടികൂടപ്പെടുന്നവർക്ക് വൻ തുക പിഴയടക്കം ശിക്ഷ കടുത്തതായിരിക്കുമെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം …
ദുബായിലെ കെട്ടിട വാടക വര്‍ധനവിന് താല്‍ക്കാലിക ശമനം; 1.5 വര്‍ഷത്തിന് ശേഷം വാടക കുറയും
ദുബായിലെ കെട്ടിട വാടക വര്‍ധനവിന് താല്‍ക്കാലിക ശമനം; 1.5 വര്‍ഷത്തിന് ശേഷം വാടക കുറയും
സ്വന്തം ലേഖകൻ: ദുബായിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബല്‍. ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വാടകയില്‍ ഈയിടെയുണ്ടായ വലിയ വര്‍ധനവ് തുടരില്ലെന്നും കുറച്ചുകാലത്തേക്ക് അത് മാറ്റമില്ലാതെ തുടരുമെന്നുമാണ് ഏജന്‍സിയുടെ പുതിയ വിലയിരുത്തല്‍. അതോടൊപ്പം ഒന്നര വര്‍ഷത്തിനു ശേഷം ദുബായിലെ കെട്ടിട വാടക നിരക്കില്‍ കുറവുണ്ടാകുമെന്നും …
ടൂറിസം നിയമം കടുപ്പിച്ച് സൗദി: ഹോസ്പിറ്റാലിറ്റി സേവനങ്ങൾ ക്ക് ലൈസൻസ് ഇല്ലെങ്കിൽ 2.5 ലക്ഷം റിയാൽ വരെ പിഴ
ടൂറിസം നിയമം കടുപ്പിച്ച് സൗദി: ഹോസ്പിറ്റാലിറ്റി സേവനങ്ങൾ ക്ക് ലൈസൻസ് ഇല്ലെങ്കിൽ 2.5 ലക്ഷം റിയാൽ വരെ പിഴ
സ്വന്തം ലേഖകൻ: ടൂറിസവുമായി ബന്ധപ്പെട്ട് നിയമം കടുപ്പിച്ച് സൗദി അറേബ്യ. ഹോട്ടലുകൾ, റിസോർട്ടുകൾ പോലുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾ ലൈസൻസ് ഇല്ലാതെ നടത്തുന്നവർക്ക് ഇനി മുതൽ കടുത്ത ശിക്ഷ ലഭിക്കും. ടൂറിസം മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്. ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ ലൈസൻസ് ലഭ്യമാക്കാതെയാണ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ സ്ഥാപനത്തിന് 2.5 ലക്ഷം റിയാൽ വരെ പിഴ ഏർപ്പെടുത്താനാണ് തീരുമാനം. നിയമലംഘനം ആവർത്തിച്ചാൽ …
സഹ്ൽ ആപ്പ് ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ മാത്രം ലഭ്യം; മുന്നറിയിപ്പുമായി കുവൈത്ത്
സഹ്ൽ ആപ്പ് ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ മാത്രം ലഭ്യം; മുന്നറിയിപ്പുമായി കുവൈത്ത്
സ്വന്തം ലേഖകൻ: സഹ്ൽ ആപ്പിനെ പ്രതിനിധീകരിക്കുന്നു എന്ന് വ്യാജമായി അവകാശപ്പെടുന്ന അനധികൃത ലിങ്കുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്തികളോടും പ്രവാസികളോടും ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ഗവൺമെന്റ് ആപ്ലിക്കേഷനായ സഹ്ൽ ആപ്പ് വക്താവ് യൂസുഫ് കാസിം അഭ്യർത്ഥിച്ചു. സംശയാസ്പദമായ വെബ്സൈറ്റുകളും സഹ്ൽ ആപ്ലിക്കേഷനായെന്ന മട്ടിലുള്ള വ്യാജ ലിങ്കുകളും ഉപയോഗിക്കരുതെന്നും കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ കാസിം ഓർമിപ്പിച്ചു. …
ഇന്ത്യൻ ടെക്കിയുടെ കൊലപാ തകം: വിവരം നൽകുന്നവർക്ക് 10 ലക്ഷം ഡോളർ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ പോലീസ്
ഇന്ത്യൻ ടെക്കിയുടെ കൊലപാ തകം: വിവരം നൽകുന്നവർക്ക് 10 ലക്ഷം ഡോളർ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ പോലീസ്
സ്വന്തം ലേഖകൻ: ഇന്ത്യക്കാരിയായ ടെക്കിയുടെ കൊലപാതകത്തില്‍ പ്രതിയെ കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ പോലീസ്. ന്യൂ സൗത്ത് വെയില്‍സിലെ സിഡ്‌നിയില്‍ 2015 മാര്‍ച്ച് ഏഴിനാണ് ബെംഗളൂരു സ്വദേശിനിയായ പ്രഭ അരുണ്‍കുമാര്‍ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സിഡ്‌നിയിലെ രമത്ത പാര്‍ക്കില്‍ വെച്ച് കുത്തറ്റായിരുന്നു മരണം. സംഭവം നടന്ന് …
ലേബർ സർക്കാരിന്റെ കന്നി ബജറ്റിന് കാതോർത്ത് ബ്രിട്ടൻ; കടുത്ത സാമ്പത്തിക നടപടികൾ?
ലേബർ സർക്കാരിന്റെ കന്നി ബജറ്റിന് കാതോർത്ത് ബ്രിട്ടൻ; കടുത്ത സാമ്പത്തിക നടപടികൾ?
സ്വന്തം ലേഖകൻ: ലേബർ സർക്കാരിന്റെ കന്നി ബജറ്റിന് കാതോർത്തിരിക്കുകയാണ് ബ്രിട്ടൻ. ബുധനാഴ്ചയാണ് കിയേർ സ്റ്റാമെറിന്റെ നേതൃത്വത്തിലുള്ള പുതിയ ലേബർ സർക്കാരിന്റെ ബജറ്റ്. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാൻസിലർ റെയ്ച്ചൽ റീവ്സ് നികുതി വർധനകൾ ഒഴിവാക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ. അധികാരത്തിലെത്തിയാൻ ഇൻകം ടാക്സ്, നാഷനൽ ഇൻഷുറൻസ്, വാറ്റ് എന്നിവ വർധിപ്പിക്കില്ലെന്ന് ലേബർ പാർട്ടി മാനിഫെസ്റ്റോയിൽ ഉറപ്പു …
ഓസ്‌ട്രേലിയയുടെ വർക്ക് ആൻഡ് ഹോളിഡേ വീസ അപേക്ഷ ഒക്ടോ. 31 വരെ; ഇന്ത്യക്കാർക്ക് എളുപ്പം
ഓസ്‌ട്രേലിയയുടെ വർക്ക് ആൻഡ് ഹോളിഡേ വീസ അപേക്ഷ ഒക്ടോ. 31 വരെ; ഇന്ത്യക്കാർക്ക് എളുപ്പം
സ്വന്തം ലേഖകൻ: സഞ്ചാരികളെ ആകർശിക്കുന്ന ഓസ്‌ട്രേലിയയുടെ വർക്ക് ആൻഡ് ഹോളിഡേ വീസയുടെ അപേക്ഷാ കാലയളവ് ഉടൻ അവസാനിക്കും. ഇന്ത്യ ചൈന, വിയറ്റ്‌നാം, എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വർക്ക് ആൻഡ് ഹോളിഡേ (സബ്‌ക്ലാസ് 462) വീസ വിഭാഗത്തിൽ അപേക്ഷകൾ നൽകാം. ഒക്ടോബർ 31 വരെയാണ് സമയപരിധി. പ്രധാന നേട്ടങ്ങൾ ∙12 മാസം വരെ ഓസ്‌ട്രേലിയയിൽ തുടരാം.∙ഹ്രസ്വകാലത്തേക്ക് ജോലി …
സേവനങ്ങൾക്ക് കുറഞ്ഞ നിരക്ക്; വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്: മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്
സേവനങ്ങൾക്ക് കുറഞ്ഞ നിരക്ക്; വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്: മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്
സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ്, സംഗീത കച്ചേരി, ഹോട്ടൽ താമസം, കായിക മത്സരം തുടങ്ങിയവ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്ത് പണം തട്ടുന്നവർക്കെതിരെ പരാതി വ്യാപകമായതോടെ മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യത്യസ്ത പരിപാടിയിൽ പങ്കെടുക്കാൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റും ഹോട്ടൽ താമസവും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സമൂഹമാധ്യമങ്ങൾ വഴി …
സുരക്ഷാ ഉദ്യോഗസ്ഥനും ആ രോഗ്യ ക്ലിനിക്കും; സ്വകാര്യ സ് കൂളുകൾക്ക് സുരക്ഷാ മാനദ ണ്ഡങ്ങളുമായി അബുദാബി
സുരക്ഷാ ഉദ്യോഗസ്ഥനും ആ രോഗ്യ ക്ലിനിക്കും; സ്വകാര്യ സ് കൂളുകൾക്ക് സുരക്ഷാ മാനദ ണ്ഡങ്ങളുമായി അബുദാബി
സ്വന്തം ലേഖകൻ: സ്വകാര്യ വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ മാർഗനിർദ്ദേശങ്ങളുമായി അബുദാബി അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (അഡെക്), അബുദാബി പബ്ലിക് ഹെൽത്ത് സെൻ്റർ (എഡിപിഎച്ച്‌സി) എന്നിവയുടെ മേൽനോട്ടത്തിലാണ് എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സന്ദർശകർക്കും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾ, സ്റ്റാഫ്, കോൺട്രാക്ടർമാർ, സന്ദർശകർ …