സ്വന്തം ലേഖകൻ: യൂറോപ്പിൽ സായുധസേന രൂപവത്കരിക്കാനുള്ള സമയമായെന്നും റഷ്യക്കുനേരേയുള്ള തന്റെ രാജ്യത്തിന്റെ പോരാട്ടം അതിനുള്ള അടിത്തറ പാകിയിട്ടുണ്ടെന്നും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി. യൂറോപ്പിന് ഭീഷണിയുണ്ടാക്കുന്ന വിഷയങ്ങളിൽ യു.എസ്., യൂറോപ്പിനോട് ‘നോ’ പറയാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജർമനിയിലെ മ്യൂണിക്കിൽനടന്ന സുരക്ഷാ ഉച്ചകോടിയിൽ സെലെൻസ്കി പറഞ്ഞു. “യൂറോപ്പിന് സ്വന്തംസൈന്യം വേണമെന്നതിനെക്കുറിച്ച് പലകാലമായി നേതാക്കൾ സംസാരിക്കുന്നു. അതിനുള്ള സമയമായിരിക്കുന്നു” …
സ്വന്തം ലേഖകൻ: എന്‍ എച്ച് എസിന്റെയും സോഷ്യല്‍കെയര്‍ മേഖലയുടെയും ഭാവി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നീക്കങ്ങളുമായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍). ആര്‍സിഎന്‍ പ്രസിഡന്റ് മലയാളിയായ ബിജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. ആരോഗ്യ സാമൂഹ്യ സുരക്ഷാ മേഖലയില്‍ രൂപീകരിക്കുന്ന ഏതൊരു പദ്ധതിയും നഴ്സിംഗ് മേഖലയെ കേന്ദ്രീകരിച്ചായിരിക്കണമെന്ന് …
സ്വന്തം ലേഖകൻ: യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നീ രാജ്യങ്ങളുടെ സാധുവായ വീസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിലേയ്ക്ക് പ്രവേശനത്തിന് അനുവദിച്ചിരുന്ന ഇളവിൽ ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നീ രാജ്യങ്ങളുടെ സാധുവായ റെസിഡൻസി പെർമിറ്റ് …
സ്വന്തം ലേഖകൻ: പൊതുജനങ്ങളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം സാമൂഹിക സുരക്ഷയ്ക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കെതിരെയും പുതുതായി ജനറൽ വകുപ്പ് സ്ഥാപിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം പുതുതായി സ്ഥാപിതമായ സ്ഥാപനം ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയുമായി ബന്ധിപ്പിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വ്യക്തിപരമായ അവകാശങ്ങളെ ലംഘിക്കുന്നതോ, …
സ്വന്തം ലേഖകൻ: ഡല്‍ഹി ജി.ബി. പന്ത് ആശുപത്രിയിലെ 102 നഴ്‌സുമാരെ പിരിച്ചുവിടാനുള്ള നീക്കത്തിന് തിരിച്ചടി. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരുന്ന നഴ്‌സുമാര്‍ നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഡല്‍ഹിയിലെ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിലെ പ്രിസൈഡിങ് ഓഫിസര്‍ ആണ് ഉത്തരവിട്ടത്. വര്‍ഷങ്ങളായി ജി.ബി. പന്ത് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവരികയായിരുന്ന മലയാളികള്‍ അടക്കമുള്ള 102 നഴ്‌സുമാരെയാണ് ആശുപത്രി …
സ്വന്തം ലേഖകൻ: പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സര്‍ക്കാര്‍ മേഖലയിൽ ജോലിനോക്കുന്ന ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ട്രംപും ട്രംപിന്റെ ഉപദേശകനുമായ ഇലോണ്‍ മസ്‌കും കൂടിച്ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഊര്‍ജം, ആരോഗ്യം, കൃഷി തുടങ്ങിയവ അടക്കമുള്ള വകുപ്പുകളിലെ ജീവനക്കാരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. …
സ്വന്തം ലേഖകൻ: ഭര്‍ത്താവ് കാമുകിയ്‌ക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പോയതോടെ മക്കള്‍ക്ക് മരിക്കാനായി മരുന്നുകള്‍ നല്‍കി ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിന് ജയില്‍ ശിക്ഷ. രണ്ട് വധശ്രമക്കേസുകള്‍ ചുമത്തിയ അമ്മയ്ക്ക് കോടതി 16 വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത് ഭര്‍ത്താവ് കാമുകിയ്‌ക്കൊപ്പം ജീവിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രഖ്യാപിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതോടെ മക്കളെ കൊന്ന് മരിച്ച് കളയാമെന്നാണ് 39-കാരിയായ നഴ്‌സ് തീരുമാനിച്ചത്. …
സ്വന്തം ലേഖകൻ: പരിചരണത്തിലെ ഗുരുതരമായ വീഴ്ചകള്‍ മൂലം യുകെയിൽ മൂന്ന് കുട്ടികളുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് 1.5 മില്യൻ പൗണ്ട് പിഴ വിധിച്ച് കോടതി. കുട്ടികൾ മരിക്കാന്‍ ഇടയായ സംഭവത്തില്‍ തങ്ങളുടെ മറ്റേണിറ്റി യൂണിറ്റില്‍ സുരക്ഷിതമായ പരിചരണവും ചികിത്സയും നല്‍കുന്നതില്‍ വീഴ്ച വന്നതായി എന്‍എച്ച്എസ് ട്രസ്റ്റ് കുറ്റസമ്മതം നടത്തിയതോടെയാണ് …
സ്വന്തം ലേഖകൻ: ജര്‍മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. ജർമൻ സര്‍ക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രാമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്. ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സില്‍ അംഗീകൃത ഡിപ്ലോമ/ഐ.ടി.ഐ (ITI)/ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു …
സ്വന്തം ലേഖകൻ: ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തെപ്പറ്റി യുഎസ് പര്യടനത്തിൽ പുതിയ ‘സൂത്രവാക്യം’ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് ‘മാഗ+മിഗ=മെഗാ’ എന്ന സൂത്രവാക്യവുമായി മോദി രംഗത്തെത്തിയത്. ട്രംപിന്റെയും മോദിയുടെയും പ്രചാരണ മുദ്രാവാക്യങ്ങൾ ചേർത്താണു ഉഭയകക്ഷി ബന്ധത്തിനു പുതുമ ചാർത്തിയത്. ‘‘ട്രംപിന്റെ മാഗ (മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ– അമേരിക്കയെ …