1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൊതുമാപ്പ് കാലയളവിൽ യുഎഇ വിട്ടവർക്ക് ഏതു വീസയിലും രാജ്യത്ത് തിരിച്ചെത്താം
പൊതുമാപ്പ് കാലയളവിൽ യുഎഇ വിട്ടവർക്ക് ഏതു വീസയിലും രാജ്യത്ത് തിരിച്ചെത്താം
സ്വന്തം ലേഖകൻ: 2024ലെ യുഎഇ പൊതുമാപ്പ് കാലയളവിൽ ഔട്ട്പാസ് ലഭിച്ച് രാജ്യം വിട്ടവർക്ക് ഏതു വീസയിലും യുഎഇയിലേക്ക് തിരിച്ചെത്താൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിയ വിദേശികൾക്ക് വീസിറ്റ് വീസ, എംപ്ലോയ്മെന്റ് വീസ തുടങ്ങിയ വിവിധ തരത്തിലുള്ള വീസകളിൽ രാജ്യത്തേക്ക് മടങ്ങിവരാനാകും എന്നും അമർ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ ലഫ്. …
സൗദിയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
സൗദിയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. പ്രതികൂല കാലാവസ്ഥ ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം റിയാദ് മേഖലയില്‍ (ഹവ്ത ബാനി തമീം, അല്‍-ഹാരിഖ്, അല്‍-മുസഹ്മിയ, അല്‍-ഖര്‍ജ്, …
ഒമാനിലെ റിട്ടയർമെൻ്റ് ആനുകൂല്യങ്ങളിലെ നിയമമാറ്റം പ്രവാസികളെ എങ്ങനെ ബാധിക്കും?
ഒമാനിലെ റിട്ടയർമെൻ്റ് ആനുകൂല്യങ്ങളിലെ നിയമമാറ്റം പ്രവാസികളെ എങ്ങനെ ബാധിക്കും?
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികള്‍ക്കുള്ള സേവനാനന്തര ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വരുത്തിയ മാറ്റവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി തൊഴില്‍ മന്ത്രാലയം. റിട്ടയര്‍മെന്റിന് ശേഷമുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യം കണക്കുകൂട്ടുന്ന രീതിയിലാണ് പ്രധാനം മാറ്റം ഉണ്ടായിരിക്കുന്നത്. രാജകീയ ഉത്തരവ് 53/2023 വഴി പുറപ്പെടുവിച്ച തൊഴില്‍ നിയമം മുഖേന പ്രവാസി ജീവനക്കാരുടെ സേവനനാനന്തര ആനുകൂല്യങ്ങളില്‍ വരുത്തിയ മാറ്റങ്ങളിലാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം …
വിശ്വാസികളുടെ എണ്ണം കുത്ത നെ ഇടിയുന്നു; ചരിത്രത്തിലെ വലിയ പ്രതിസന്ധി നേരിട്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
വിശ്വാസികളുടെ എണ്ണം കുത്ത നെ ഇടിയുന്നു; ചരിത്രത്തിലെ വലിയ പ്രതിസന്ധി നേരിട്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
സ്വന്തം ലേഖകൻ: യുകെയിലെ പുതുതലമുറ ദൈവവിശ്വാസത്തോടു പുറംതിരിഞ്ഞു നില്‍ക്കുകയാണ്. കുറെ വര്‍ഷങ്ങളായി ഇത് കൂടി വരുകയാണ്. മലയാളികളടങ്ങുന്ന പ്രവാസികളാണ് അവിടെ പള്ളികളില്‍ കൂടുതലായി എത്താറുള്ളത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ആണ് വിശ്വാസികളുടെ കുറവുമൂലം ഭീഷണി നേരിടുന്നത്. പള്ളികളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകളിലെത്തുന്ന വിശ്വാസികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു വരുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ചെംസ്ഫഡ് ബിഷപ്പ് ആയ …
ലണ്ടനില്‍ സ്‌കൂളിലേക്ക് വാഹനം ഇടിച്ചു കയറി ഇന്ത്യന്‍ വംശജയുള്‍പ്പെടെ മരിച്ച സംഭവം വീണ്ടും അന്വേഷിക്കും
ലണ്ടനില്‍ സ്‌കൂളിലേക്ക് വാഹനം ഇടിച്ചു കയറി ഇന്ത്യന്‍ വംശജയുള്‍പ്പെടെ മരിച്ച സംഭവം വീണ്ടും അന്വേഷിക്കും
സ്വന്തം ലേഖകൻ: ലണ്ടനിലെ സ്‌കൂളിലേക്ക് വാഹനം ഇടിച്ചുകയറി ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ രണ്ടുകുട്ടികള്‍ മരിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്തുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ദാരുണ സംഭവം നടന്നത്. ഇന്ത്യന്‍ വംശജയായ നൂറിയ സജ്ജാദും സെലീന ലോയുമാണ് മരണമടഞ്ഞത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. അപകട സമയം തനിക്ക് അപസ്മാരം പിടിപെട്ടെന്ന് ഡ്രൈവര്‍ ക്ലെയര്‍ ഫ്രീമാന്റില്‍ വാദിക്കുകയായിരുന്നു. 47 …
സ്‌കൂൾ ബസിൽ വിദ്യാർഥിക ളുടെ പൂർണ ഉത്തരവാദിത്തം സ്‌കൂളിന്; അബൂദബി വിദ്യാഭ്യാസ അതോറിറ്റി
സ്‌കൂൾ ബസിൽ വിദ്യാർഥിക ളുടെ പൂർണ ഉത്തരവാദിത്തം സ്‌കൂളിന്; അബൂദബി വിദ്യാഭ്യാസ അതോറിറ്റി
സ്വന്തം ലേഖകൻ: സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ പൂർണ്ണ ഉത്തരവാദിത്തം സ്‌കൂളിനാണെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി. സ്‌കൂൾബസ് സേവനം പുറത്തെ സ്വകാര്യ കമ്പനിയെ ഏൽപിച്ചാലും സ്‌കൂളിന്റെ ഉത്തരവാദിത്തം ഒഴിവാകുന്നില്ലെന്നും വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് വ്യക്തമാക്കി. വിദ്യാർഥികളുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് അഡെക് പുറത്തിറക്കിയ നയത്തിലാണ് വിദ്യാർഥികളുടെ സുരക്ഷ പൂർണമായും സ്‌കൂളിനാണെന്ന് അഡെക് വ്യക്തമാക്കുന്നത്. കുട്ടികളുടെ …
17 കാര്‍ക്കും ഡ്രൈവിങ് ലൈസന്‍സ്; ട്രാഫിക് നിയമങ്ങളില്‍ പുതിയ ഭേദഗതിയുമായി യുഎഇ
17 കാര്‍ക്കും ഡ്രൈവിങ് ലൈസന്‍സ്; ട്രാഫിക് നിയമങ്ങളില്‍ പുതിയ ഭേദഗതിയുമായി യുഎഇ
സ്വന്തം ലേഖകൻ: ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കുറവ് വരുത്തിക്കൊണ്ട് യുഎഇ ഗവണ്‍മെന്റ് ട്രാഫിക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പുതിയ ഫെഡറല്‍ ഡിക്രി നിയമം പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമ പ്രകാരം 17 വയസ്സുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ അനുമതിയുണ്ടാകും. നിലവില്‍ കാറുകളും ചെറുവാഹനങ്ങളും ഓടിക്കാന്‍ ഒരാള്‍ക്ക് …
ബഹ്റൈനിൽ പ്രവാസി സത്രീകളുടെ പ്രസവം സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്തു തുടങ്ങി
ബഹ്റൈനിൽ പ്രവാസി സത്രീകളുടെ പ്രസവം സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്തു തുടങ്ങി
സ്വന്തം ലേഖകൻ: ബഹറൈനിലെ ഗവൺമെന്റ് ആശുപത്രികളിൽനിന്ന്‌ പ്രവാസി സ്ത്രീകളുടെ പ്രസവം സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്തു തുടങ്ങി. ഗവൺമെന്റ് ആശുപത്രികളിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണത്തിന്റെ ഭാഗമായാണ് നടപടി. ഗൗരവതരമായ പ്രശ്‌നങ്ങളില്ലാത്ത പ്രസവം ഇനി സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യാനാണ് അധികൃതരുടെ തീരുമാനം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പ്രവാസി വനിതകളുടെ പ്രസവം റഫർ ചെയ്യുന്നത് വഴി …
കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്
കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വന്നേക്കും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് നിർദേശം. ഗതാഗത നിയമലംഘനത്തിന് കടുത്ത വ്യവസ്ഥകളും ഇതിൽ ഉൾപ്പെടും.കുവൈത്തിൽ ദിവസേന ശരാശരി 300 വാഹനാപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നത്. ഇവയിൽ 90 ശതമാനവും അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് അധികൃതർ …
കുവൈത്തില്‍ സായാഹ്ന ജോലി ജനുവരി അഞ്ച് മുതല്‍; മാർഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്
കുവൈത്തില്‍ സായാഹ്ന ജോലി ജനുവരി അഞ്ച് മുതല്‍; മാർഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്
സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹന ജോലി സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് നിയമങ്ങള്‍ പ്രഖ്യാപിച്ച് കുവൈത്ത് ഭരണകൂടം. അടുത്ത വര്‍ഷം ജനുവരി മുതലാണ് ചില സര്‍ക്കാര്‍ ഏജന്‍സികളില്‍ രാവിലത്തെ ഷിഫ്റ്റിനു പുറമെ, വൈകുന്നേരം കൂടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. 2025 ജനുവരി 5 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്തിന്റെ സംസ്ഥാന തൊഴില്‍ ഏജന്‍സിയായ …