1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കണ്ടന്‍റ് ക്രിയേറ്റർമാർക്ക് ദുബായിൽ വൻ അവസരം; വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറെടുക്കാം
കണ്ടന്‍റ് ക്രിയേറ്റർമാർക്ക് ദുബായിൽ വൻ അവസരം; വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറെടുക്കാം
സ്വന്തം ലേഖകൻ: ദുബായിൽ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരം ആണ് എത്തിയിരിക്കുന്നത്. കണ്ടന്‍റ് ക്രിയേഷനില്‍ ആണ് അവസരം. കൗതുകകരമായ ആശയങ്ങള്‍ നിങ്ങളുടെ കെെവശം ഉണ്ടെങ്കിൽ ജോലി ഉറപ്പ്. 2025 ലെ വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റില്‍ വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറെടുക്കാം. ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത് സംരംഭകത്വ ആശയങ്ങളുളള സ്റ്റാർട്അപ്പുകള്‍ക്കും വ്യക്തികള്‍ക്കും പിന്തുണയും …
ഇനി ഒരു മാസം മാത്രം; സൗദിയിലെ ട്രാഫിക് പിഴയിളവ് ഒക്ടോബർ 18ന് അവസാനിക്കും
ഇനി ഒരു മാസം മാത്രം; സൗദിയിലെ ട്രാഫിക് പിഴയിളവ് ഒക്ടോബർ 18ന് അവസാനിക്കും
സ്വന്തം ലേഖകൻ: സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനകൂല്യം തീരാൻ ഇനി ഓരു മാസം മാത്രം. ഒക്ടോബർ 18ന് കാലാവധി അവസാനിക്കും. 2024 ഏപ്രിൽ 18ന് മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ആനുകൂല്യം ബാധകമാകുക. 50 ശതമാനം ഇളവോട് കൂടി പിഴ അടച്ചു തീർക്കുന്നതിനാണ് സാവകാശം അനുവദിച്ചിട്ടുള്ളത്. ഒക്ടോബർ 18ന് മുമ്പ് …
സെപ്റ്റംബര്‍ 20 മുതൽ കുവൈത്ത് എംബസി പാസ്‌പോർട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തും
സെപ്റ്റംബര്‍ 20 മുതൽ കുവൈത്ത് എംബസി പാസ്‌പോർട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തും
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച കുവൈത്ത് സമയം 5.30 മുതല്‍ സെപ്റ്റംബര്‍ 23-ാം തീയതി കുവൈത്ത് സമയം 03:30 വരെ പാസ്‌പോര്‍ട്ട് സേവാപോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എംബസി പാസ്‌പോർട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. പ്രസ്തുത കാലയളവില്‍, എംബസിയിലും ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും (ഐസിഎസിഎസ്) തത്കാല്‍, പിസിസി ഉള്‍പ്പെടെയുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ …
കുവൈത്തില്‍ അനാവശ്യമായി ഹോണടിച്ചാല്‍ പിഴ; ഒരാഴ്ചയ്ക്കുള്ളില്‍ 54,844 ട്രാഫിക് ലംഘനങ്ങള്‍
കുവൈത്തില്‍ അനാവശ്യമായി ഹോണടിച്ചാല്‍ പിഴ; ഒരാഴ്ചയ്ക്കുള്ളില്‍ 54,844 ട്രാഫിക് ലംഘനങ്ങള്‍
സ്വന്തം ലേഖകൻ: കുവൈത്തില്‍ വെറും എട്ടു ദിവസത്തിനുള്ളില്‍ 54,844 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. ഇതിനു പുറമെ, കുട്ടികള്‍ ഉള്‍പ്പെട്ട 68 ട്രാഫിക് നിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റും ജനറല്‍ റെസ്‌ക്യൂ പോലീസ് ഡിപ്പാര്‍ട്ട്മെന്റും സെപ്റ്റംബര്‍ 7 മുതല്‍ സെപ്റ്റംബര്‍ 13 വരെയുള്ള 8 ദിവസത്തിനിടെ നടത്തിയ പരിശോധനകളിലാണ് 54,844 …
യുകെയിൽ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്ക് വർധന അടുത്ത ഏപ്രില്‍ മുതല്‍
യുകെയിൽ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്ക് വർധന അടുത്ത ഏപ്രില്‍ മുതല്‍
സ്വന്തം ലേഖകൻ: വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി നിരക്കുകള്‍ അടുത്ത ഏപ്രില്‍ മുതല്‍ വര്‍ധിക്കും. കൂടാതെ ഏപ്രില്‍ മുതല്‍ ഇലക്ട്രിക് വാഹനമുടമകളും വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടിയില്‍ അവരുടെ പങ്ക് നല്‍കാന്‍ തുടങ്ങും. ഇതുവഴി ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് അഥോറിറ്റിക്ക് (ഡിവിഎല്‍എ) ലക്ഷക്കണക്കിന് പൗണ്ടുകളുടെ അധിക വരുമാനം ലഭ്യമാകുമെന്ന് കണക്കുകള്‍ പറയുന്നു. ഡി വി എല്‍ എ …
സ്റ്റെയര്‍കേസില്‍ നിന്നും കുഴഞ്ഞു വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളി പ്രദീപ് നായരുടെ സംസ്‌കാരം വെള്ളിയാഴ്ച
സ്റ്റെയര്‍കേസില്‍ നിന്നും കുഴഞ്ഞു വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളി പ്രദീപ് നായരുടെ സംസ്‌കാരം വെള്ളിയാഴ്ച
സ്വന്തം ലേഖകൻ: പത്തു ദിവസം മുമ്പ് ഫ്‌ളാറ്റിലെ സ്റ്റെയര്‍കെയ്‌സ് ഇറങ്ങവേ വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളി പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ് ലൈനിലെ ക്രിമറ്റോറിയത്തില്‍ …
വൻ വാഗ്ദാനങ്ങളുമായി നിക്ഷേപകരെ യുഎഇയിലേക്ക് ക്ഷണിച്ച് ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ് ക്യാംപെയ്ൻ
വൻ വാഗ്ദാനങ്ങളുമായി നിക്ഷേപകരെ യുഎഇയിലേക്ക് ക്ഷണിച്ച് ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ് ക്യാംപെയ്ൻ
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ് ക്യാംപെയ്ന് വിദേശ രാജ്യങ്ങളിൽ തുടക്കമായി. കാൻസ്, മ്യൂണിക്, പാരിസ്, ലണ്ടൻ, സൂറിക്, ജനീവ, ന്യൂയോർക്ക് തുടങ്ങി പ്രധാന നഗരങ്ങളിലാണ് ക്യാംപെയ്ൻ നടക്കുന്നത്. രാജ്യത്തെ നിക്ഷേപ അനുകൂല അന്തരീക്ഷവും സാധ്യതകളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. വിവിധ മേഖലകളിലെ നൂതന കണ്ടുപിടിത്തക്കാർ, ആഗോള പ്രതിഭകൾ, സംരംഭകർ എന്നിവരെയാണ് …
വീട്ടിലെത്തി ലഗേജ് സ്വീകരിച്ച് ബോർഡിങ് പാസ് നൽകാൻ എയർ അറേബ്യ; 185 മുതൽ 400 ദിർഹം വരെ നിരക്ക്
വീട്ടിലെത്തി ലഗേജ് സ്വീകരിച്ച് ബോർഡിങ് പാസ് നൽകാൻ എയർ അറേബ്യ; 185 മുതൽ 400 ദിർഹം വരെ നിരക്ക്
സ്വന്തം ലേഖകൻ: വീട്ടിലെത്തി ലഗേജ് സ്വീകരിച്ച് ബോർഡിങ് പാസ് നൽകുന്ന ഹോം ചെക്ക്-ഇൻ സേവനം എയർ അറേബ്യ അബുദാബിയിൽ ആരംഭിച്ചു. ഇതുമൂലം എയർപോർട്ടിലെ തിരക്കും അധിക ലഗേജ് പ്രശ്നങ്ങളും ഒഴിവാക്കാം. ഈ സേവനത്തിലൂടെ ബോർഡിങ് പാസ് നേരത്തെ ലഭിക്കുന്ന യാത്രക്കാരന് എയർപോർട്ടിലെത്തിയാൽ നേരെ എമിഗ്രേഷനിലേക്ക് പോകാം. ചെക്ക്-ഇൻ കൗണ്ടറിലെ നീണ്ട കാത്തിരിപ്പും വേണ്ട സമയവും ലാഭിക്കാം. …
യുഎഇ പൊതുമാപ്പ്; നിലവിൽ അവസരം യുഎഇയില്‍ ഉള്ളവര്‍ക്ക് മാത്രമെന്ന് അറിയിപ്പ്
യുഎഇ പൊതുമാപ്പ്; നിലവിൽ അവസരം യുഎഇയില്‍ ഉള്ളവര്‍ക്ക് മാത്രമെന്ന് അറിയിപ്പ്
സ്വന്തം ലേഖകൻ: വീസ നിയമലംഘകര്‍ക്കായി ആരംഭിച്ച രണ്ട് മാസത്തെ വീസ പൊതുമാപ്പ് ആനുകൂല്യം നിലവില്‍ യുഎഇയില്‍ ഉള്ളവര്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരോ നിയമം ലംഘിച്ച് യുഎഇയില്‍ കഴിഞ്ഞവരോ ആയ പ്രവാസികള്‍ പൊതുമാപ്പ് കാലാവധി ആരംഭിച്ച സെപ്റ്റംബര്‍ ഒന്നിനോ അതിനു മുമ്പോ രാജ്യത്തിന് പുറത്താണ് ഉള്ളതെങ്കില്‍ അവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം …
ഒറ്റ റജിസ്ട്രേഷനിൽ സൗദിയിൽ എവിടെയും ബിസിനസ്; പ്രഖ്യാപനവുമായി വാണിജ്യ മന്ത്രാലയം
ഒറ്റ റജിസ്ട്രേഷനിൽ സൗദിയിൽ എവിടെയും ബിസിനസ്; പ്രഖ്യാപനവുമായി വാണിജ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ വ്യാപാര മേഖലയെ അടിമുടി മാറ്റാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന വൻ പ്രഖ്യാപനവുമായി വ്യവസായ വാണിജ്യ മന്ത്രാലയം. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സൗദി അറേബ്യയില്‍ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (സി.ആര്‍) മതിയെന്നാണ് പുതിയ പ്രഖ്യാപനം. നിലവില്‍ ഓരോ പ്രവിശ്യയ്ക്കും ഓരോ ലൈസൻസ് ആവശ്യമായിരുന്നു. വിവിധ പ്രവിശ്യകളെ കേന്ദ്രീകരിച്ച് …