സ്വന്തം ലേഖകൻ: യുഎഇയിൽ വൈകാതെ യാഥാർഥ്യമാകാൻ പോകുന്ന എയർ ടാക്സി പദ്ധതിയിലേക്ക് ഒരു ചുവടുകൂടി. യുഎഇ വ്യോമ പാതകൾ അടയാളപ്പെടുത്താനും പൈലറ്റുള്ളതും അല്ലാത്തതുമായ പറക്കും ടാക്സികൾക്കും കാർഗോ ഡ്രോണുകൾക്കുമായി നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കാനും തുടങ്ങിയതായി ദുബായ് ലോക സർക്കാർ ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. ഏരിയൽ ഇടനാഴികളും നിയന്ത്രണങ്ങളും അടുത്ത 20 മാസത്തിനുള്ളിൽ നിർവചിക്കപ്പെടും. എയർ ടാക്‌സികളുടെയും കാർഗോ …
സ്വന്തം ലേഖകൻ: 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ രണ്ട് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രഫഷനൽസ് സ്കീം 18ന് ആരംഭിച്ച് 20ന് അവസാനിക്കും. സ്കീം പ്രകാരം 18ന് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30ന് യുകെ ഗവണ്മെന്റിന്റെ വെബ്സൈറ്റിൽ ബാലറ്റ് ആരംഭിക്കുമ്പോൾ ഇന്ത്യയിൽ …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ കുടിയേറ്റക്കാര്‍ക്ക് എതിരെ തിരിഞ്ഞു എന്ന് വ്യക്തമായതോടെ ബ്രിട്ടനില്‍ മാധ്യമങ്ങളും തൊഴില്‍ സംഘടനകളും നിലപാട് കടുപ്പിക്കുകയാണ്. പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ ഒറ്റയടിക്ക് നാടുകടത്താന്‍ കെല്പുള്ള വജ്രായുധമായി മാറാവുന്ന സ്പോണ്‍സര്‍ഷിപ് ലൈസന്‍സ് നിയമ പരിഷ്‌കരണം നടന്നാല്‍ അടുത്തകാലത്ത് കുടിയേറിയ അനേകായിരം മലയാളികളുടെ യുകെയിലെ ഭാവി തുലാസിലാകും. മൂന്നു വര്‍ഷത്തെ വീസയ്ക്ക് ശേഷം പുതുക്കാന്‍ ഹോം ഓഫിസിനെ …
സ്വന്തം ലേഖകൻ: കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി സ്റ്റുഡന്റ് വീസ നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ യു കെയിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്കിന് കുറവ് വന്നിരിക്കുകയാണ്. കുറഞ്ഞ ട്യൂഷന്‍ ഫീസ് വാങ്ങി തദ്ദേശീയരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ബാദ്ധ്യതയുള്ള യൂണിവേഴ്സിറ്റികള്‍ക്ക് അങ്ങനെ കൂടിയ ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള വരുമാനം കുറയുകയും ചെയ്തു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ പല യൂണിവേഴ്സിറ്റികളും …
സ്വന്തം ലേഖകൻ: കഴിഞ്ഞ മാസമായിരുന്നു അച്ചാമ്മ ചെറിയാന്‍ എന്ന മലയാളി നഴ്സിന് റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലില്‍ വെച്ച് കുത്തേറ്റത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തൊഴിലിടങ്ങളില്‍ എത്രമാത്രം സുരക്ഷയുണ്ടെന്ന ചോദ്യം ഉയര്‍ത്തിയ സംഭവമായിരുന്നു അത്. ദേശീയ തലത്തില്‍ തന്നെ ആശുപത്രി ജീവനക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമ്പോഴും ഇത്തരം സംഭവങ്ങള്‍ പതിവാകുകയാണെന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്. കത്തിക്കുത്തുപോലെ …
സ്വന്തം ലേഖകൻ: ഫ്രാൻസിലെ മാർസെയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ചേർന്നാണ് കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. ഉദ്ഘാടന വേളയില്‍ പ്രസിഡന്റ് മക്രോണിന്റെ സാന്നിധ്യം ഉണ്ടായതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടമാക്കി. കോണ്‍സുലേറ്റില്‍ …
സ്വന്തം ലേഖകൻ: ചിന്നമ്മ തോമസ് (102) ഹൂസ്റ്റണിൽ അന്തരിച്ചു. അയിരൂർ പകലോമറ്റം കോളാകോട്ട് പരേതനായ കെ.ടി.തോമസാണ് ഭർത്താവ്. അയിരൂർ ചായൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേത സുവിശേഷ സേവികാ സംഘം സെന്റർ സെക്രട്ടറിയായും സൺഡേസ്കൂൾ അധ്യാപികയായും ദീർഘകാലം പ്രവർത്തിച്ചു. പരേത പുന്നക്കാട് കുഴിമ്പാറ കുടുംബാംഗമാണ്. 1984ൽ അമേരിക്കയിൽ എത്തിയ ചിന്നമ്മ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലും ലൊസാഞ്ചലസ് …
സ്വന്തം ലേഖകൻ: സ്വദേശികൾക്കും പ്രവാസികൾക്കും സർക്കാർ പ്ലാറ്റ്ഫോമായ അബ്ശിറിൽ കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കി സൗദി അറേബ്യ. ആപ്പ് വഴി ഓൺലൈനായി പാസ്പോർട്ട് നൽകുന്നതിനും പുതുക്കുന്നതിനും ആശ്രിതരുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. വിദേശ താമസക്കാർക്ക് അവരുടെ പാസ്പോർട്ട് ഡാറ്റ അപ്ഡേറ്റ് ചെയ്യാനും ഡിജിറ്റൽ ഐഡന്റിറ്റി കാണാനുമുള്ള സൗകര്യവും ആപ്പിൽ പുതുതായി …
സ്വന്തം ലേഖകൻ: യുകെയിലെ കെയര്‍ മേഖലയില്‍ ജോലിയെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് കെയറര്‍മാര്‍, മതിയായ സൗകര്യങ്ങള്‍ ലഭിക്കാതെ ക്ലേശിക്കുകയാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ഇവരില്‍ പലരും 20,000 പൗണ്ട് വരെ നല്‍കിയാണ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വീസ സംഘടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ നൈജീരിയ, സിംബാബ്‌വെ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ, …
സ്വന്തം ലേഖകൻ: അഭയാർഥികൾക്ക് ഇനി പൗരത്വം നൽകില്ലെന്ന നിയമം നടപ്പിലാക്കി ബ്രിട്ടൻ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അർധരാത്രിയോടെ ചെറുബോട്ടുകളിലും മറ്റും ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അഭയാർഥികൾക്ക് ഇനി പൗരത്വം നൽകില്ല. അനധികൃതമായി എത്തിയവരെ തിരിച്ചയയ്ക്കുമ്പോള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. ബ്രിട്ടന്റെ നാടുകടത്തല്‍ പദ്ധതിയില്‍ സഹകരിച്ചില്ലെങ്കില്‍ ഉപരോധം ഉള്‍പ്പെടെ നടപടികള്‍ …