സ്വന്തം ലേഖകൻ: ഏറക്കാലത്തെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും തിരിച്ചും നേരിട്ടുള്ള ആദ്യ വിമാനം പറന്നു. തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തുനിന്നുള്ള ആദ്യ വിമാനം റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽ ഇറങ്ങിയത്. തിങ്കളാഴ്ച രാത്രി 7.55ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എസ് 521-ാം നമ്പർ വിമാനം 10.20ന് റിയാദിൽ ലാൻഡ് ചെയ്തു. 10.40ന് ഇറങ്ങേണ്ട വിമാനം …
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ സഹേല്‍ ആപ്പ് വഴി താല്‍ക്കാലിക റസിഡന്‍സി നല്‍കുന്ന സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 20 (ഗാര്‍ഹിക-തൊഴിലാളികള്‍), 22(കുടുംബ വീസകള്‍) പ്രകാരമുള്ളവര്‍ക്കാണ് താല്‍ക്കാലിക റസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള സംവിധാനം അഹേല്‍ ആപ്പ് വഴി ക്രമീകരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ അറിയിച്ചു. ഈ സേവനത്തിലൂടെ സ്‌പോണ്‍സര്‍മാര്‍ക്ക് …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഉയര്‍ന്ന താപനില ശമനമില്ലാതെ തുടരുകയാണ്. പലയിടങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈത്തിലെ വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയം. പൊതുവെ ശക്തമായ ചൂടില്‍ നിന്ന് രക്ഷ നേടാന്‍ മുറികള്‍ പരമാവധി തണുപ്പിക്കാനാണ് ആളുകള്‍ …
സ്വന്തം ലേഖകൻ: സമീപകാലത്തു ബ്രിട്ടനെ ഉലച്ച കുടിയേറ്റ വിരുദ്ധ കലാപത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം. കലാപത്തിന് കാരണം വംശീയവെറി മാത്രമാകണമെന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വംശീയവെറിക്ക് ഒപ്പം, ദാരിദ്ര്യം, മദ്യാസക്തി, സമൂഹ മാധ്യമം എന്നിവയൊക്കെ അതിന് കാരണമായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തികച്ചും അനാവശ്യമായ ഈ ലഹള, രാജ്യത്തിന് ഏറെ നഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. സമൂഹ …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിലെ മലയാളി നഴ്സ് സമൂഹത്തിന് ആഹ്ലാദവും അഭിമാനവുമായി ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രി പദവി. നഴ്സായി ജോലിക്ക് എത്തിയ ജിൻസൺ കഠിന പരിശ്രമത്തിലൂടെയാണ് ഉയർന്ന പദവികളിലേക്കെത്തിയത്. ന്യൂ സൗത്ത് വെയിൽസ് വാഗവാഗ ബെയ്‌സ് ഹോസ്പിറ്റലിൽ നഴ്സായാണ് ജിൻസണിന്റെ പ്രവാസ ജീവിതത്തിന്റെ തുടക്കം. പിന്നീട് നോർത്തേൺ ടെറിട്ടറി ഡാർവിനിലെ ആശുപത്രിയിൽ ഉയർന്ന പദവിയിൽ ജോലി …
സ്വന്തം ലേഖകൻ: ദുബായ് മെട്രോയുടെ 15ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലുടനീളം 10,000 മെട്രോ നോൽ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് (GDRFAD) റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) എന്നിവയുടെ സഹകരണത്തോടെയാണ് കാർഡുകൾ വിതരണം ചെയ്തത്. കൂടാതെ, എയർപോർട്ടിൽ യാത്ര …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനം ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്. സൗദി അറേബ്യയിലെ റിയാദിലേക്ക് കേരളത്തിൽ നിന്നും പുതിയ സർവീസ് ആണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസികൾ നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു പ്രഖ്യാപനം എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ തുടങ്ങുന്നത് തിരുവനന്തപുരത്ത് നിന്നാണ് …
സ്വന്തം ലേഖകൻ: സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച പുതിയ വാർത്തകൾ പുറത്തുവരുന്നു. മോചനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. റഹീമിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന റിയാദ് സഹായ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവിട്ടത്. കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവ് വരും ദിവസങ്ങളിൽ പുറത്തുവരും. …
സ്വന്തം ലേഖകൻ: യാത്രക്കാരെ രാജ്യത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടി കൂടുതൽ വിമാന സർവീസുകൾ കൊണ്ടുവരാൻ ആണ് മസ്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകർഷിക്കാൻ ഒമാൻ എയർപോർട്ട്സ് അധികൃതർ ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ എത്തിയിരിക്കുന്നത്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതൽ രാജ്യത്ത് നിന്നുള്ള വിമാനങ്ങളെ നേരിട്ട് എത്തിക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. …
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറിയര്‍ കമ്പനികളുടെയും ഒമാന്‍ പോസ്റ്റിന്റെയും പേരില്‍ രാജ്യത്ത് നിരവധി പേർക്ക് എസ്എംഎസ്സുകൾ എത്തി. പലർക്കും എന്താണ് എന്ന് മനസ്സിലായില്ല. എന്നാൽ പിന്നീടാണ് ഇത് തട്ടിപ്പാണെന്ന വാർത്ത എത്തിയത്. ഉടൻ തന്നെ മുന്നറിയിപ്പുമായി ബങ്ക് മസ്കറ്റ് രംഗത്തെത്തി. ഇത്തരത്തിൽ ഫോണിൽ ലഭിക്കുന്ന എസ്എംഎസ് ലിങ്കുകൾ ആരും ക്ലിക്ക് ചെയ്യരുത്. വ്യാജ …