സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം തരംതിരിച്ച ‘സെമി സ്കിൽഡ്'(അർധ നൈപുണ്യമുള്ള) ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികൾക്ക് ലൈസൻസ് നൽകില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർക്ക് വിദേശ നിക്ഷേപ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കും. ഇവര്‍ക്ക് നിക്ഷേപമിറക്കി കമ്പനികള്‍ സ്ഥാപിക്കുന്നതിനുള്ള അവസരമാണ് എടുത്തുകളയുന്നത്. വ്യാജ വിദേശ നിക്ഷേപ ലൈസൻസ് അപേക്ഷകളുടെ എണ്ണം കുറക്കുന്നതിനുള്ള …
സ്വന്തം ലേഖകൻ: ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അറ്റസ്റ്റേഷന് ഇനി ഓഫീസുകള്‍ കയറി ഇറങ്ങുകയോ ഏറെ നാള്‍ കാത്തിരിക്കുകയോ വേണ്ട. അറ്റസ്‌റ്റേഷന്‍ പ്രക്രിയ കൂടുതല്‍ സുതാര്യവും ലളിതവും ആക്കുന്നതിനായി ഖത്തര്‍ അധികൃതര്‍ പുതിയ ഇലക്ട്രോണിക് അറ്റസ്‌റ്റേഷന്‍ സംവിധാനം ആരംഭിച്ചതോടെയാണിത്. വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റ് വഴിയാണ് പുതിയ ഇലക്ട്രോണിക് ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭിക്കുക. ഇന്നലെ ഞായറാഴ്ച മുതലാണ് …
സ്വന്തം ലേഖകൻ: ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വലിയ അവകാശങ്ങള്‍ പ്രദാനം ചെയ്യുന്ന ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വയ്ക്കും എന്നത് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ആവശത്തോടെയാണ് കാണുന്നത്. സിക്ക് പേ, മറ്റേണിറ്റി പേ, അനധികൃതമായി ജോലിയില്‍ നിന്നും പിരിച്ചു വിടുന്നതിനെതിരെയുള്ള സംരക്ഷണം എന്നിവ ജോലിയില്‍ കയറുന്ന ആദ്യ ദിവസം മുതല്‍ തന്നെ ഈ പുതിയ നിയമം ഉറപ്പാക്കുന്നു. …
സ്വന്തം ലേഖകൻ: കുട്ടികള്‍ സ്‌കൂളില്‍ വരുന്നത് മുടക്കാതിരിക്കാനായി ഏര്‍പ്പെടുത്തിയ പെര്‍ഫെക്റ്റ് അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റ് പ്രതികൂല ഫലം ഉണ്ടാക്കുമെന്ന് മുന്‍ അദ്ധ്യാപകന്‍ കൂടിയായ ഒരു പിതാവ്. ഇപ്പോള്‍ ഒരു എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന നാഥന്‍ ബേണ്‍സ് പറയുന്നത്, സ്‌കൂളില്‍ ഒരു ദിവസം പോലും മുടങ്ങാതെ എത്തുന്ന കുട്ടികള്‍ക്ക് പെര്‍ഫക്റ്റ് അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് മറ്റ് കുട്ടികളില്‍ സമ്മര്‍ദ്ദം …
സ്വന്തം ലേഖകൻ: ജർമനിയിലെ ബർലിനിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി (28) പൊലീസില്‍ കീഴടങ്ങി. യുവാവ് തന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും കവര്‍ച്ചാശ്രമത്തിനിടെ നടന്ന മൽപിടിത്തത്തിനിടെ സ്വയം ജീവന്‍ രക്ഷിക്കാനായി കത്തി കൊണ്ട് കുത്തിയെന്നുമാണ് ആഫ്രിക്കൻ വംശജൻ പൊലീസിന് നല്‍കിയ മൊഴി. യുവാവിന്റെ മൃതദേഹം പ്രതിയുടെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. …
സ്വന്തം ലേഖകൻ: ഡിജിറ്റല്‍ പണ ഇടപാടുകള്‍, വിദ്യാർഥി കേന്ദ്രീകൃത വിദ്യാഭ്യാസ പദ്ധതി, റിയല്‍ എസ്റ്റേറ്റ് സ്ട്രാറ്റജി ഉള്‍പ്പടെ അഞ്ചിന പദ്ധതികള്‍ക്കാണ് ദുബായുടെ വികസന കുതിപ്പിന് ആക്കം പകരാന്‍ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നല്‍കിയത്. …
സ്വന്തം ലേഖകൻ: സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഏകീകരിക്കുന്ന നടപടികൾക്ക് തുടക്കമായി. നിക്ഷേപകർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടപ്പിലാക്കുമെന്ന് നിക്ഷേപ മന്ത്രാലയവും, വാണിജ്യ മന്ത്രാലയവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവാണ് നടപ്പിലായി തുടങ്ങിയത്. ഇനി മുതൽ രാജ്യത്തെവിടെയും വ്യപാര വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ഏക രജിസ്ട്രേഷൻ മതിയാകും. ഏകീകൃത സി.ആർ നമ്പറിൽ രാജ്യത്തെ മുഴുവൻ പ്രൊവിൻസുകളിലും …
സ്വന്തം ലേഖകൻ: അഞ്ച്, പത്ത് വർഷത്തേക്ക് ദീർഘകാല വിസ ലഭിച്ചവർക്ക് പുതിയ രൂപത്തിലുള്ള റെസിഡന്റ് കാർഡ് ലഭിച്ചു തുടങ്ങി. ഇൻവെസ്റ്റർ കാർഡ് എന്ന പേരിൽ ഗോൾഡൻ നിറത്തിലുള്ളതാണ് പുതിയ റെസിഡന്റ് കാർഡ്. പുതുതായി ദീർഘകാല വിസ അനുവദിക്കുന്നവർക്കെല്ലാം ഗോൾഡൻ കളറിലുള്ള റെസിഡന്റ് കാർഡാണ് നൽകുന്നത്. 2022ലാണ് ഒമാനിൽ ദീർഘകാല വിസ അനുവദിച്ചു തുടങ്ങിയത്. ആ സമയത്ത് …
സ്വന്തം ലേഖകൻ: പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) നടപടികള്‍ ശക്തമാക്കിയതോടെ സമീപ നാളുകളിലായി ആയിരക്കണക്കിന് വിദേശികളുടെ താമസരേഖകള്‍ അസാധുവായിട്ടുണ്ട്. സിവില്‍ ഐഡിയിലെ മേല്‍വിലാസത്തില്‍ നിന്ന് മാറുകയോ (പഴയ ബില്‍ഡിങ് ഉടമ പുതിയ താമസ കരാര്‍ നല്‍കുമ്പോള്‍ പഴയത് അസാധുവാകും. പഴയ താമസക്കാര്‍ പുതിയ മേല്‍വലാസത്തില്‍ ഐഡി എടുക്കാത്തവർ), കെട്ടിടം പൊളിച്ചിട്ടും തമാസക്കാര്‍ മേല്‍വിലാസം …
സ്വന്തം ലേഖകൻ: ഇസ്രയേല്‍ ലെബനനിലെ ആക്രമണം കടുപ്പിക്കുകയും, ആസന്നമായ ഇറാന്‍ – ഇസ്രയേല്‍ യുദ്ധ പ്രതീതിയും യൂറോപ്പ് – ഗള്‍ഫ് വിമാന സര്‍വീസുകളെ താറുമാറാക്കി. റഷ്യന്‍ – യുക്രൈന്‍ യുദ്ധം മൂലമുള്ള തിരിച്ചടിയ്ക്കു പിന്നാലെയാണ്മേ പശ്ചിമേഷ്യയിലെ സംഘര്‍ഷം. ഇതോടെ യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്കുള്ള യാത്ര കൂടുതല്‍ ക്ലേശകരമാവുകയാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കാകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുന്നു. …