സ്വന്തം ലേഖകൻ: സമീപ വർഷങ്ങളിൽ എത്തിയ യുഎസ് കുടിയേറ്റക്കാർക്ക് താൽക്കാലിക മാനുഷിക പ്രവേശന പരിപാടി ബൈഡൻ ഭരണകൂടം പുതുക്കില്ലെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള 530,000 കുടിയേറ്റക്കാർ 2022 ഒക്ടോബർ മുതൽ വിമാനമാർഗം യുഎസിൽ പ്രവേശിച്ചു. ‘പരോൾ’ പ്രോഗ്രാമിന് കീഴിൽ രണ്ട് വർഷത്തെ ഗ്രാന്റുകൾ …
സ്വന്തം ലേഖകൻ: സന്ദർശക വീസ നിയമം ലംഘിച്ചവർക്ക് തൊഴിൽ പെർമിറ്റ് ലഭിച്ചാൽ രാജ്യത്തു തങ്ങാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി). വീസ കാലാവധി തീർന്നശേഷമുള്ള ദിവസങ്ങൾക്കുള്ള ഓവർസ്റ്റേ പിഴ പൊതുമാപ്പിൽ ഇളവു ചെയ്യും. ഓഗസ്റ്റ് 31വരെയുള്ള വീസ നിയമലംഘനങ്ങൾക്കാണ് ഇളവ്. പുതിയ സ്പോൺസറെ കണ്ടെത്തി വർക്ക് പെർമിറ്റ് …
സ്വന്തം ലേഖകൻ: ദുബായ് മെട്രോയിലോ ട്രാമിലോ യാത്ര ചെയ്യുമ്പോള്‍ മടക്കാവുന്ന ഇ-സ്‌കൂട്ടര്‍ ഇനി മുതല്‍ കൂടെ കൊണ്ടുപോകാം. ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ നിരോധനം നീക്കിക്കൊണ്ട് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ക്കുള്ള നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുതുക്കിയതോടെയാണിത്. യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനമാണിത്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ യുവതീ യുവാക്കള്‍ക്കിടയില്‍ വിദേശികളെ ജീവിത പങ്കാളികളാക്കുന്നതിനുള്ള പ്രവണത വലിയ തോതില്‍ വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. 64.8 ശതമാനം സൗദികളും രാജ്യത്തിന് പുറത്തുള്ള പങ്കാളികളെ വിവാഹം കഴിക്കാന്‍ താല്‍പര്യമുള്ളവരാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തി. ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂണിവേഴ്സിറ്റിയിലെ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് എംബസി അറിയിച്ചു. പാസ്പോർട്ട് സേവാപോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് തടസ്സം. ഈ കാലയളവിൽ കുവൈത്തിലെ എംബസിയിലും ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ തത്കാൽ, പി.സി.സി ഉൾപ്പെടെയുള്ള പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകില്ല. കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ്, ജഹ്റ എന്നിവിടങ്ങളിലും ഈ …
സ്വന്തം ലേഖകൻ: ജര്‍മ്മനിയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്. ബര്‍ലിലെ റെയ്നിക്കെന്‍ഡോര്‍ഫിലാണ് ഇയാൾ താമസിച്ചിരുന്നത്. ബര്‍ലിനില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ആദമിനെ കാണാനില്ലായിരുന്നു. തിരച്ചിൽ നടക്കുന്നതിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബര്‍ലിന്‍ ആര്ഡേന് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ഥിയായിരുന്നു മരിച്ച …
സ്വന്തം ലേഖകൻ: ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പ്രധാന വിമാനക്കമ്പനികള്‍ അവരുടെ യുകെയില്‍ നിന്നുള്ള ദുബായ് സര്‍വ്വീസുകള്‍ റദ്ദാക്കി. ഇസ്രയേല്‍ ലെബനനില്‍ കരയാക്രമണം തുടങ്ങി എന്നും, ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ തൊടുത്തു വിട്ടു എന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഈ തീരുമാനം. യു എ ഇ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് എന്നിവര്‍ …
സ്വന്തം ലേഖകൻ: സ്വീഡന്‍ ആദ്യമായി അഭയാര്‍ത്ഥികള്‍ക്ക് വാതില്‍ മലര്‍ക്കെ തുറന്നിട്ടു കൊടുത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ്. തങ്ങളുടെ ഉദാരമനസ്‌കത തിരിച്ചടിക്കുന്നുവെന്ന് മനസ്സിലാക്കിയ സ്വീഡന്‍ ഇപ്പോഴിതാ അഭയാര്‍ത്ഥികളോടുള്ള സമീപനം കര്‍ക്കശമാക്കുകയാണ്. പുതുതായി എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ നല്‍കുന്നത് ജയിലറകള്‍ പോലെ ചെറിയ മുറികള്‍. പെയിന്റിളകിപോയ സ്റ്റീല്‍ ഫ്രെയിമില്‍ ഘടിപ്പിച്ച ഒരു കിടക്ക, ദുര്‍ഗന്ധം വമിക്കുന്നതും, അഴുക്കുപുരണ്ടതുമായ സിങ്ക്, …
സ്വന്തം ലേഖകൻ: ദുബായിൽ നിന്ന് ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ എന്നിവിടങ്ങളിലേക്ക് സംഘർഷാവസ്ഥ കണക്കിലെടുത്ത് താത്കാലികമായി നിർത്തലാക്കിയ ഫ്ലൈ ദുബായ് വിമാനങ്ങൾ ഇന്നു മുതൽ സർവീസ് ആരംഭിക്കും. ഇപ്പോളും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ആണ് സർവീസ് വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഫ്ലൈറ്റ് ഷെഡ്യൂൾ ഭേദഗതി ചെയ്യുമെന്നും ഫ്ലൈ …
സ്വന്തം ലേഖകൻ: എമിറേറ്റിൽ ബസുകളെ കുറിച്ച് യാത്രക്കാർക്ക് തത്സമയ വിവരം നൽകാൻ പുതിയ പദ്ധതി. ഇതുവഴി ഓരോ സ്റ്റോപ്പിലും ബസ് എത്തുന്ന സമയം യാത്രക്കാർക്ക് ലഭ്യമാകും. ഇതിനായി ദുബൈ ആർ.ടി.എ അമേരിക്കയിലെ സ്വിഫ്റ്റ്ലി എന്ന കമ്പനിയുമായി കരാർ ഒപ്പിട്ടു. വിവിധ മൊബൈൽ ആപ്പുകൾ വഴി ദുബൈയിൽ സർവിസ് നടത്തുന്ന പൊതു ബസുകളുടെ വിവരം തത്സമയം യാത്രക്കാരിലെത്തിക്കാനാണ് …