1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് അറസ്റ്റിൽ
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. നോർത്തേൺ അയർലൻഡിലെ ആൻട്രിമിലെ ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു. ഇവർ താമസിച്ചിരുന്ന വീടിന് കഴിഞ്ഞ മാസം 26 ന് രാത്രി 10 മണിയോടെയാണ് ജോസ്മാൻ തീയിട്ടത്. ശരീരത്തിൽ 25 …
ഇന്ത്യയിലെ യുഎസ് കോൺസു ലേറ്റുകളിൽ 2.5 ലക്ഷം വീസ അഭിമുഖങ്ങൾക്കുകൂടി അവസരം
ഇന്ത്യയിലെ യുഎസ് കോൺസു ലേറ്റുകളിൽ 2.5 ലക്ഷം വീസ അഭിമുഖങ്ങൾക്കുകൂടി അവസരം
സ്വന്തം ലേഖകൻ: അമേരിക്കന്‍ വീസ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വിനോദസഞ്ചാരികള്‍, വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി 250,000 വീസ അഭിമുഖങ്ങള്‍ കൂടി അനുവദിച്ചു. കോണ്‍സലേറ്റലുകളില്‍ വീസ അഭിമുഖം ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോഴുള്ളത്. പുതിയ തീരുമാനം ഇന്ത്യയിലെ ആയിരക്കണക്കിന് അപേക്ഷകരെ സമയബന്ധിതമായ അഭിമുഖങ്ങള്‍ നടത്താന്‍ സഹായിക്കുകയും, അമേരിക്കഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനമായ ആളുകള്‍ക്കിടയിലെ ബന്ധം കൂടുതല്‍ …
യുഎഇ – ഇന്ത്യ സെക്ടറുകളിൽ 129 ദിർഹത്തിന് 5 ലക്ഷം ടിക്കറ്റ്; ഇളവുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ
യുഎഇ – ഇന്ത്യ സെക്ടറുകളിൽ 129 ദിർഹത്തിന് 5 ലക്ഷം ടിക്കറ്റ്; ഇളവുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ വിവിധ സെക്ടറുകളിലേക്ക് 129 ദിർഹം വീതം മാത്രം ഈടാക്കി 5 ലക്ഷം വിമാന ടിക്കറ്റുകൾ നൽകുമെന്ന് എയർ അറേബ്യ പ്രഖ്യാപിച്ചു. ഈ മാസം 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അടുത്ത മാർച്ച് 1 മുതൽ ഒക്ടോബർ 25 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാം. സ്കൂൾ …
ഏകദിന ഫ്ലാഷ് സെയിലുമായി ഒമാൻ എയർ; 22 റിയാലിന് കേരളത്തിലേക്ക് പറക്കാൻ അവസരം
ഏകദിന ഫ്ലാഷ് സെയിലുമായി ഒമാൻ എയർ; 22 റിയാലിന് കേരളത്തിലേക്ക് പറക്കാൻ അവസരം
സ്വന്തം ലേഖകൻ: കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ അഞ്ച് സെക്ടറുകളിലേക്ക് ഏകദിന ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. ഇന്ന്, ഒക്‌ടോബർ 1ന് ബുക്ക് ചെയ്യുന്നവർക്ക് കേരളം ഉൾപ്പെടെയുള്ള 5 പ്രധാന സെക്ടറുകളിലേക്ക് 22 റിയാലിന് ടിക്കറ്റ് ലഭിക്കും. കോഴിക്കോട്, തിരുവനന്തപുരം, അമ്മാന്‍, ദമാം, കറാച്ചി സെക്ടറുകളില്‍ ഒക്ടോബര്‍ ഒന്നിനും നവംബര്‍ …
ചികിത്സ പിഴവുകള്‍ പരാതിപ്പെടാൻ പുതിയ സംവിധാനവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം
ചികിത്സ പിഴവുകള്‍ പരാതിപ്പെടാൻ പുതിയ സംവിധാനവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ചികിത്സ വേളയില്‍ ഉണ്ടാവുന്ന പിഴവുകള്‍ പരാതിപ്പെടുന്നതിനും ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പഠിക്കുന്നതിനുമായ് പുതിയ സംവിധാനവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. പ്രത്യേകം ഫീസ് നല്‍കിയാണ് പരാതി സമര്‍പ്പിക്കേണ്ടത്. ചികിത്സ പിഴവ് ഉണ്ടെന്ന് സംശയിക്കുന്ന ഏതൊരാള്‍ക്കും മന്ത്രാലയത്തിന് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. 25 റിയാലാണ് പരാതി നല്‍കുന്നതിനുള്ള ഫീസ്. അതേസമയം, സാമ്പത്തികമായി പിന്നിൽ നില്‍ക്കുന്നവരില്‍ നിന്ന് ഫീസ് …
ഡ്രൈവിംഗ് നിയമ പരിഷ്ക്ക രണവുമായി യുകെ; പാര്‍ക്കിംഗ് ഫീസ് ഏകീകരിക്കും; 10 മിനിറ്റ് വരെ വൈകാം
ഡ്രൈവിംഗ് നിയമ പരിഷ്ക്ക രണവുമായി യുകെ; പാര്‍ക്കിംഗ് ഫീസ് ഏകീകരിക്കും; 10 മിനിറ്റ് വരെ വൈകാം
സ്വന്തം ലേഖകൻ: ഡ്രൈവിംഗ് ലൈസന്‍സില്‍ മറ്റങ്ങള്‍ വരുന്നതുള്‍പ്പടെ യുകെയില്‍ പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നു. പുതിയ പ്രൈവറ്റ് പാര്‍ക്കിംഗ് സെക്റ്റര്‍ സിംഗിള്‍ കോഡ് ഓഫ് പ്രാക്റ്റീസ് ഔദ്യോഗികമായി തന്നെ ഒക്ടോബറില്‍ നിലവില്‍ വരും. ഇത് വാഹനമുടമകള്‍ക്ക് കാര്യങ്ങള്‍ കുറേക്കൂടി ലളിതമാക്കും എന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് പാര്‍ക്കിംഗ് അസ്സോസിയേഷനും (ബി പി എ) ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് …
പാരിതോഷികങ്ങളിൽ കാലിടറി ലേബർ; മൂല്യം വെളിപ്പെടുത്തണമെന്ന നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍
പാരിതോഷികങ്ങളിൽ കാലിടറി ലേബർ; മൂല്യം വെളിപ്പെടുത്തണമെന്ന നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ മന്ത്രിമാർ പാരിതോഷികങ്ങൾ സ്വീകരിച്ചാൽ കൃത്യമായ മൂല്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കാൻ ഒരുങ്ങി‌ ലേബർ സർക്കാർ. ഇത് സംബന്ധിച്ച നിയമങ്ങളിൽ പരിഷ്ക്കരണം വരുത്തി നടപടികൾ ശക്തമാക്കാനാണ് ലേബർ സർക്കാരിന്റെ തീരുമാനം. തങ്ങളുടെ ഔദ്യോഗിക സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും ഇനി മുതൽ മന്ത്രിമാർ എം പി റജിസ്റ്ററിലും രേഖപ്പെടുത്തുവാൻ നിർബന്ധിതരാകും. …
അരി കയറ്റുമതി നിരോധനം നീക്കിയിട്ടും ഗൾഫിൽ വില കുറയാൻ ഇനിയും അഴ്ചകൾ കാത്തിരിക്കണം
അരി കയറ്റുമതി നിരോധനം നീക്കിയിട്ടും ഗൾഫിൽ വില കുറയാൻ ഇനിയും അഴ്ചകൾ കാത്തിരിക്കണം
സ്വന്തം ലേഖകൻ: പച്ചരി കയറ്റുമതി നിരോധനം ഇന്ത്യ പിൻവലിച്ചിട്ടും കയറ്റുമതി തീരുവ ഒഴിവാക്കിയിട്ടും പുഴുക്കലരി കയറ്റുമതി തീരുവ 10 ശതമാനം കുറച്ചിട്ടും ഗൾഫിൽ വില കുറയാൻ നീണ്ട കാത്തിരിപ്പ്. നിലവിലെ സ്റ്റോക്ക് തീരുകയും കുറഞ്ഞ വിലയ്ക്കുള്ള അരി എത്തുകയും ചെയ്താൽ മാത്രമേ വിപണിയിൽ വിലവ്യത്യാസം പ്രകടമാകൂ എന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. ഇതിന് ആഴ്ചകളോളം കാത്തിരിക്കണം. നവംബർ, …
വായ്പ അടച്ചുതീർത്ത് ക്ലോഷർ ലെറ്റർ വാങ്ങാൻ മറക്കരുത്; യാത്രാവിലക്ക് നേരിട്ട് നിരവധി പ്രവാസികൾ
വായ്പ അടച്ചുതീർത്ത് ക്ലോഷർ ലെറ്റർ വാങ്ങാൻ മറക്കരുത്; യാത്രാവിലക്ക് നേരിട്ട് നിരവധി പ്രവാസികൾ
സ്വന്തം ലേഖകൻ: വായ്പ പൂർണമായും അടച്ചവർ ക്ലോഷർ ലെറ്റർ വാങ്ങുന്നതിനൊപ്പം നേരത്തെ ബാങ്കിനു നൽകിയിരുന്ന സെക്യൂരിറ്റി ചെക്ക് തിരിച്ചുവാങ്ങിയില്ലെങ്കിൽ കുടുങ്ങാൻ സാധ്യത. തിരിച്ചുവാങ്ങാത്ത ചെക്ക് ഉപയോഗിച്ച് ബാങ്ക് കേസ് കൊടുത്തതുമൂലം യാത്രാ വിലക്ക് നേരിട്ടവരിൽ ഒട്ടേറെ മലയാളികളുമുണ്ട്. ഇങ്ങനെ അടുത്തയിടെ യാത്രാവിലക്ക് നേരിട്ടവരിൽ തൃശൂർ സ്വദേശിനിയും ഉൾപ്പെടും. 4 വർഷം മുൻപ് അടച്ചുതീർത്ത വായ്പയുടെ പേരിലാണ് …
സൗദിയിലും യുഎഇയിലും കനത്ത മഴയും കാറ്റും; ജനജീവിതത്തെ സാരമായി ബാധിച്ചു; ജാഗ്രതാ നിർദേശം
സൗദിയിലും യുഎഇയിലും കനത്ത മഴയും കാറ്റും; ജനജീവിതത്തെ സാരമായി ബാധിച്ചു; ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: സൗദിയിലും യുഎഇയിലും രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ ശനിയാഴ്ച തുടങ്ങിയ കനത്ത മഴ രാജ്യത്തിന്‍റെ ചില ഭാഗങ്ങളെ സാരമായി ബാധിച്ചു. പല പ്രദേശങ്ങളിലും ജനജീവിതം തടസ്സപ്പെട്ടു. രാജ്യത്ത് കനത്ത മഴ തുടരുമെന്നും ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ദേശീയ …