സ്വന്തം ലേഖകൻ: ബീച്ച് ഏരിയകളിൽ ബാർബിക്യൂ, ഷീഷയും താൽക്കാലികമായി നിരോധിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് നിരോധനമെന്ന് മുനിസിപ്പാലിറ്റി ക്യാമ്പ് കമ്മിറ്റി മേധാവി ഫൈസൽ അൽ ഒതൈബി അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ക്യാമ്പ് സീസൺ നവംബർ പകുതിയോടെ ആരംഭിക്കുമെന്ന് അൽ ഒതൈബി …
സ്വന്തം ലേഖകൻ: വീസാ നിയമലംഘകരായി യു.എ.ഇ.യില്‍ തുടരുന്ന വിദേശികള്‍ എത്രയുംവേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് താമസക്കുടിയേറ്റ വകുപ്പ് (ജി.ഡി.ആര്.എഫ്.എ.) അധികൃതര്‍ ആവശ്യപ്പെട്ടു. അനധികൃത താമസക്കാര്‍ക്ക് ശിക്ഷകൂടാതെ രാജ്യംവിടാനോ രേഖകള്‍ ശരിയാക്കി രാജ്യത്തുതുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് ഈ മാസം 31-ന് അവസാനിക്കാനിരിക്കെയാണ് അധികൃതരുടെ മുന്നറിയിപ്പ്. അവസരം ഉപയോഗപ്പെടുത്തി കാലാവധിക്കുള്ളില്‍ രാജ്യംവിടുന്നവര്‍ക്ക് യു.എ.ഇ.യിലേക്ക് തിരിച്ചെത്തുന്നതില്‍ തടസ്സമില്ലെന്നും വകുപ്പ് വ്യക്തമാക്കി. സെപ്റ്റംബര്‍ …
സ്വന്തം ലേഖകൻ: വാഗ്ദാനങ്ങൾ പാഴ്വാക്കായി; ബജറ്റില്‍ ഇന്‍കം ടാക്സ് പരിധി മരവിപ്പിച്ചത് നിലനിര്‍ത്താന്‍ ലേബര്‍ സര്‍ക്കാര്‍. ബജറ്റില്‍ ഇന്‍കം ടാക്സ് പരിധി മരവിപ്പ് നിര്‍ത്താനാണ് ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. റിഷി സുനാകിന് കീഴില്‍ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ജോലിക്കാര്‍ക്ക് മേലുള്ള നികുതിയെന്ന് കുറ്റപ്പെടുത്തിയവരാണ് ലേബര്‍. ബജറ്റില്‍ ഇന്‍കം ടാക്സ് പരിധി മരവിപ്പിച്ച് നിര്‍ത്തല്‍ നടപ്പാക്കിയാലും ലേബര്‍ …
സ്വന്തം ലേഖകൻ: ആഷ്ലി കൊടുങ്കാറ്റ് അയര്‍ലന്‍ഡിലും സ്കോട്ട്ലണ്ടിലും കര തൊട്ടു. എഡിന്‍ബര്‍ഗ് കാസിലിം ക്രെയ്ഗ്മില്ലര്‍ കാസിലും ശക്തമായ കാറ്റുള്ളതിനാല്‍ അടച്ചിട്ടതായി ഹിസ്റ്റോറിക് എന്വിറോണ്മെന്റ് സ്കോട്ട്ലാന്‍ഡ് അറിയിച്ചു. ഒരു മുന്‍ കരുതല്‍ എന്ന നിലയില്‍ പ്രിന്‍സസ് സ്ട്രീറ്റ് ഗാര്‍ഡനും സിറ്റി കൗണ്‍സില്‍ അടച്ചിട്ടിരുന്നു. ആഷ്ലി കൊടുങ്കാറ്റിന്റെ വരവിനെ തുടര്‍ന്നുള്ള മുന്‍കരുതലുകളാണ് ഇവയെല്ലാം. ആദ്യം ആഷ്ലി കൊടുങ്കാറ്റ് എത്തിയത് …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സന്ദര്‍ശനത്തിനിടെ ചാള്‍സ് രാജാവിനെചീത്ത വിളിച്ച് ഓസ്ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ്. ചാള്‍സ് രാജാവിനും രാജ്ഞി കാമിലയ്ക്കുമായി ഒരുക്കിയ റോയല്‍ റിസപ്ഷന് ചടങ്ങിലാണ് അതിരൂക്ഷമായ രീതിയിലുള്ള പ്രതിഷേധ പ്രതികരണം ഉണ്ടായത്. പാര്‍ലമെന്റ് ഹൗസിലെ രാജാവിന്റെയും മറ്റു നേതാക്കളുടേയും പ്രസംഗത്തിനു പിന്നാലെ ഗ്രേറ്റ് ഹാളിലേക്ക് ഉറക്കെ സംസാരിച്ചു കൊണ്ടാണ് സ്വതന്ത്ര എംപിയായ ലിഡിയാ …
സ്വന്തം ലേഖകൻ: എണ്ണൂറോളം സര്‍ക്കാര്‍ സേവനങ്ങൾ ലഭ്യമാക്കാൻ നിര്‍മിത ബുദ്ധി (എ.ഐ) പ്ലാറ്റ്ഫോം അവതരിപ്പിച്ച് അബൂദബി. ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ താമിന്റെ അപ്ഗ്രേഡഡ് പതിപ്പായ 3.0 പ്ലാറ്റ്ഫോമിലാണ് പുതിയ സംവിധാനം. ദുബൈയിൽ നടന്ന സാങ്കേതികവിദ്യ പ്രദർശനമേളയായ ജൈടെക്സിലാണ് പരിഷ്കരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. അബൂദബിയെ പ്രതികൂലമായി ബാധിക്കുന്ന എന്തു വിഷയത്തെക്കുറിച്ചും എമിറേറ്റിലെ താമസക്കാര്‍ക്ക് താം 3.0ല്‍ …
സ്വന്തം ലേഖകൻ: സൗദിയിൽ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭപ്പെടില്ലെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാവില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യകാലത്തെക്കുറിച്ചുള്ള കാലാവസ്ഥാ റിപ്പോർട്ട് പുറപ്പെടുവിക്കുമെന്നും ഇതിൽ സീസണിലെ കാലാവസ്ഥയും കാലാവസ്ഥാ സവിശേഷതകളും വ്യക്തമാക്കുമെന്നും അദ്ദേഹം …
സ്വന്തം ലേഖകൻ: തൊഴിലാളികൾക്ക് എതിരെ എടുക്കുന്ന നടപടികളെയും പിഴകളെയും കുറിച്ചുള്ള പട്ടിക കമ്പനികൾ തയാറാക്കണമെന്ന് തൊഴിൽ മന്ത്രാലയം. ഇരുപത്തിയഞ്ചോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ തൊഴിലുടമകൾക്കും ഇത് ബാധകമാണ്. മന്ത്രാലയം നൽകുന്ന ഒരു പ്രത്യേക ഫോർമാറ്റ് പാലിച്ചായിരിക്കണം ഈ പട്ടിക തയാറേക്കേണ്ടത്. ഇങ്ങനെയുള്ള പട്ടികക്കും ഓരോ ഗവർണറേറ്റിലെയും ഡയറക്ടർ ജനറൽ ഓഫ് ലേബർ വെൽഫെയർ അല്ലെങ്കിൽ ഡയറക്ടർ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ ചികിത്സ ലക്ഷ്യംവെച്ച് പൂർത്തീകരിക്കുന്ന ദമാൻ ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമാകുന്നു. അഹമ്മദിയിലെ ആശുപത്രിയിലേയും, ഫഹാഹീല്‍ സെന്ററിലേയും ആരോഗ്യ ഇൻഷുറൻസ് സംവിധാനം ദമാൻ അധികൃതര്‍ പരിശോധിച്ചു ഉറപ്പുവരുത്തി. സർക്കാർ-സ്വകാര്യമേഖല പങ്കാളിത്തത്തിൽ പ്രവാസികളുടെ ചികിത്സക്കായി മിഡിൽ ഈസ്റ്റിലെതന്നെ ആദ്യത്തെ ആരോഗ്യ പരിപാലന സ്ഥാപനമാണ് ദമാൻ. മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി സെന്ററുകൾ, ഫാർമസ്യൂട്ടിക്കൽ സേവനങ്ങൾ, ആംബുലൻസ്, മെഡിക്കൽ …
സ്വന്തം ലേഖകൻ: യുകെയിൽ 2023 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ജനസംഖ്യയിലുണ്ടായത് ഒരു ശതമാനത്തിന്റെ വളര്‍ച്ചയാണ്, കഴിഞ്ഞ 75 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്ക്. കഴിഞ്ഞയാഴ്ച ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കാണിത്. ജനസംഖ്യയിലെ വര്‍ദ്ധനയ്ക്ക് പ്രധാന കാരണം വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മുന്‍പ് സൂചിപ്പിച്ച കാലയളവില്‍ ഏറ്റവുമധികം …