1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ 100 നഴ്സുമാരുടെ ഒഴിവ്; സ്പെഷല്‍ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം
ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ 100 നഴ്സുമാരുടെ ഒഴിവ്; സ്പെഷല്‍ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം
സ്വന്തം ലേഖകൻ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്പെഷല്‍ റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സിങ്ങിൽ ബിഎസ്‍സി അല്ലെങ്കിൽ പോസ്റ്റ് ബിഎസ്‍സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ ജിഎൻഎം യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. വയോജന പരിചരണം/ പാലിയേറ്റീവ് …
ജർമനിയില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍; 30,000 പേരെ മടക്കി അയച്ചു
ജർമനിയില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍; 30,000 പേരെ മടക്കി അയച്ചു
സ്വന്തം ലേഖകൻ: ജര്‍മ്മനിയുടെ വിപുലീകരിച്ച അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. അനധികൃത കുടിയേറ്റത്തെയും കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജർമനി പടിഞ്ഞാറന്‍, വടക്കന്‍ അതിര്‍ത്തികളില്‍ താല്‍ക്കാലിക നിയന്ത്രണം പുനരാരംഭിച്ചു. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളിലാണ് ജര്‍മനി പരിശോധന നടത്തുക. പരിശോധന അടുത്ത ആറ് മാസത്തേക്ക് നിലനില്‍ക്കും, ഇത് …
യുഎഇയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇന്‍സ്റ്റന്‍റ് ഇ-സിം; ഒപ്പം 10 ജിബി ഡാറ്റയും സൗജന്യം
യുഎഇയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇന്‍സ്റ്റന്‍റ് ഇ-സിം; ഒപ്പം 10 ജിബി ഡാറ്റയും സൗജന്യം
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ 10 ജിബി സൗജന്യ ഡാറ്റയ്ക്കൊപ്പം സൗജന്യ ഇന്‍സ്റ്റന്‍റ് ഇ-സിം ഓഫറുമായി പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇ&. ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നതാണ് ഇ-സിമ്മിന്‍റെ പ്രത്യേകത. മുഖത്തിലൂടെ ആളെ തിരിച്ചറിയുന്ന ഫെയ്‌സ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വ്യക്തിയുടെ പേരില്‍ അപ്പോള്‍ …
ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്ര; ഓഫറുമായി ദോഹ മെട്രോ
ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്ര; ഓഫറുമായി ദോഹ മെട്രോ
സ്വന്തം ലേഖകൻ: മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക്​ ട്രാ​വ​ൽ കാ​ർ​ഡ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​ഞ്ച്​ സൗ​ജ​ന്യ യാ​ത്ര സ്വ​ന്ത​മാ​ക്കാ​നു​ള്ള ഓ​ഫ​റു​മാ​യി ദോ​ഹ മെ​ട്രോ ആ​ൻ​ഡ്​ ലു​സൈ​ൽ ട്രാം. ​യാ​ത്ര​ക്കാ​രു​ടെ മെ​ട്രോ ട്രാ​വ​ൽ കാ​ർ​ഡ്​ ഖ​ത്ത​ർ റെ​യി​ൽ ആ​പ്പി​ലോ, വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള പ്രോ​ത്സാ​ഹ​ന​മാ​യാ​ണ്​ സെ​പ്​​റ്റം​ബ​ർ 15 മു​ത​ൽ മൂ​ന്നു മാ​സ​ത്തെ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ര​ജി​സ്​​റ്റ​ർ …
ഖത്തറിന്റെ പുറത്തുനിന്നുള്ള രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും PHCCയിലേക്ക് വിളിക്കാന്‍ പുതിയ നമ്പര്‍
ഖത്തറിന്റെ പുറത്തുനിന്നുള്ള രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും PHCCയിലേക്ക് വിളിക്കാന്‍ പുതിയ നമ്പര്‍
സ്വന്തം ലേഖകൻ: ഖത്തറിന്റെ പുറത്ത് നിന്നുള്ള രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും വിളിക്കുന്നതിനായി പുതിയ ഫോണ്‍ നമ്പര്‍ അവതരിപ്പിച്ച് ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി). അപ്പോയിന്റ്മെന്റ് ബുക്കിംഗ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ക്കായി കോള്‍ സെന്ററുകളുടെ ലാന്‍ഡ്ലൈന്‍ നമ്പറില്‍ മാറ്റം വരുത്തിയത്. +97444066466 ആണ് കോള്‍ സെന്ററിലെ പുതിയ ലാന്‍ഡ് ലൈന്‍ നമ്പര്‍. …
പ്രവാസികൾക്ക് 5 ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ് നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ
പ്രവാസികൾക്ക് 5 ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ് നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ
സ്വന്തം ലേഖകൻ: അവധിക്കായി നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് തീയതി കിട്ടാൻ അനുഭവിക്കുന്ന പ്രയാസം ചൂണ്ടികാട്ടി സമർപ്പിച്ച നിവേദനത്തിന് വേദിയിൽ വച്ച് തന്നെ തീർപ്പ് കൽപ്പിച്ച് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയപ്പോഴാണ് മന്ത്രിക്ക് കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റും ബഹ്‌റൈൻ കേരളീയ …
ജീവിതത്തിലും മരണത്തിലും ഒരുമിച്ച അനിലിലും സോണിയയ്ക്കും ഒരേ കല്ലറയില്‍ അന്ത്യവിശ്രമം
ജീവിതത്തിലും മരണത്തിലും ഒരുമിച്ച അനിലിലും സോണിയയ്ക്കും ഒരേ കല്ലറയില്‍ അന്ത്യവിശ്രമം
സ്വന്തം ലേഖകൻ: യുകെയിലെ റെഡ്ഡിച്ചിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി വിടപറഞ്ഞ അനില്‍ ചെറിയാന്‍- സോണിയ ദമ്പതികള്‍ക്ക് ഒരേ കല്ലറയില്‍ അന്ത്യനിദ്ര. കഴിഞ്ഞ ദിവസം ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍ സി ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തി ചേര്‍ന്നത്. രാവിലെ 11.45 ന് ആരംഭിച്ച …
വിനോദസഞ്ചാരത്തിനൊപ്പം ജോലിയും; ഇന്ത്യക്കാരെ ആകർഷിക്കാൻ വീസ ബാലറ്റുമായ‌ി ഓസ്‌ട്രേലിയ
വിനോദസഞ്ചാരത്തിനൊപ്പം ജോലിയും; ഇന്ത്യക്കാരെ ആകർഷിക്കാൻ വീസ ബാലറ്റുമായ‌ി ഓസ്‌ട്രേലിയ
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്കായി വർക്ക് ആൻഡ് ഹോളിഡേ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ഇന്ത്യയ്ക്കൊപ്പം ചൈന, വിയറ്റ്‌നാം, എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ളവരെ ആകർഷിക്കുന്നതിനാണ് ഓസ്‌ട്രേലിയൻ സർക്കാർ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ചിരിക്കുന്നത്. വർക്ക് ആൻഡ് ഹോളിഡേ വീസ വഴി സഞ്ചാരികൾക്ക് ഓസ്‌ട്രേലിയയിൽ അവധിക്കാലം ആസ്വദിക്കാനും ഒപ്പം തൊഴിൽ ചെയ്ത് വരുമാനം …
യൂറോപ്പിൽ നാശം വിതച്ച് ബോറിസ് കൊടുങ്കാറ്റ്; പ്രളയക്കെടുതിയിൽ മധ്യ–കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ
യൂറോപ്പിൽ നാശം വിതച്ച് ബോറിസ് കൊടുങ്കാറ്റ്; പ്രളയക്കെടുതിയിൽ മധ്യ–കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ
സ്വന്തം ലേഖകൻ: ബോറിസ് കൊടുങ്കാറ്റ് മൂലമുണ്ടായ പേമാരിയിൽ നടുങ്ങി മധ്യ, കിഴക്കൻ യൂറോപ്പ്. ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്ക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബോറിസ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്. പോളണ്ടിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലുമായി 10,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കഴിഞ്ഞ …
ചൂട് കുറയുന്നു, ഉച്ച സമയത്തെ തൊഴില്‍ നിയന്ത്രണം അവസാനിപ്പിച്ച് ഖത്തറും യുഎഇയും സൗദിയും
ചൂട് കുറയുന്നു, ഉച്ച സമയത്തെ തൊഴില്‍ നിയന്ത്രണം അവസാനിപ്പിച്ച് ഖത്തറും യുഎഇയും സൗദിയും
സ്വന്തം ലേഖകൻ: വേനൽ കാലങ്ങളിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുണ്ടായിരുന്നു നിരോധനം നീക്കിയതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം ഉത്തരവിറക്കിയിരുന്നത്. ചൂട് ഏറ്റവും ശക്തമായ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നര വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നത്. നിര്‍മാണ …