1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബജറ്റിന്റെ ഫലം കണ്ടു തുടങ്ങി; വീഴ്ച തുടർന്ന് പൗണ്ട്; പണപ്പെരുപ്പവും പലിശയും ഉയര്‍ന്ന നിരക്കില്‍ തന്നെ
ബജറ്റിന്റെ ഫലം കണ്ടു തുടങ്ങി; വീഴ്ച തുടർന്ന് പൗണ്ട്; പണപ്പെരുപ്പവും പലിശയും ഉയര്‍ന്ന നിരക്കില്‍ തന്നെ
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ബോണ്ടുകളുടെ മേല്‍ നല്‍കേണ്ട തുക (യീല്‍ഡ്) വീണ്ടു ഉയര്‍ന്നതോടെ റേച്ചല്‍ റീവിസിന്റെ നയങ്ങള്‍ക്കെതിരെ മന്ത്രിസഭയ്ക്കകത്തു നിന്നും ആശങ്കകള്‍ ഉയരുകയാണ്. 10 വര്‍ഷത്തെ ബോണ്ടിന്മേലുള്ള യീല്‍ഡ് 4.85 ശതമാനമായി ഉയര്‍ന്നപ്പോള്‍ 30 വര്‍ഷത്തേതിന്റേത് 5.41 ശതമാനം വരെ ഉയര്‍ന്നു. അതിനിടയിലാണ് ബ്രിട്ടനില്‍ പണപ്പെരുപ്പവും പലിശയും ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്നേക്കുമെന്ന പ്രവചനം ഉണ്ടാകുന്നത്. പൗണ്ടിന്റെ …
ന്യൂയോർക്കിൽ ലിഫ്റ്റിൽ കുടുങ്ങിയ വെന്റിലേറ്റർ രോഗിക്ക് രക്ഷകയായി; മലയാളി നഴ്‌സിന് ഡെയ്സി അവാർഡ്
ന്യൂയോർക്കിൽ ലിഫ്റ്റിൽ കുടുങ്ങിയ വെന്റിലേറ്റർ രോഗിക്ക് രക്ഷകയായി; മലയാളി നഴ്‌സിന് ഡെയ്സി അവാർഡ്
സ്വന്തം ലേഖകൻ: ലിഫ്റ്റിൽ കുടുങ്ങിയ വെന്റിലേറ്റർ രോഗിയെ സഹായിച്ച സിസ്റ്റർ ഐമി വർഗീസിന് അംഗീകാരമായി ഡെയ്സി അവാർഡ്. ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂർ സ്വദേശി സിസ്റ്റർ ഐമി വർഗീസിനാണു അവാർഡ് ലഭിച്ചിരിക്കുന്നത്. ഇന്ത്യ പെന്തകോസ്ത് ദൈവസഭ പിറവം സെന്റർ വെട്ടിക്കൽ സഭാ അംഗമായിരുന്ന സിസ്റ്റർ ഐമി വർഗീസ് ഇപ്പോൾ പാസ്റ്റർ സാബു …
ഹോളിവുഡ് ഹിൽസിലെ തീ നിയന്ത്രണവിധേയമാക്കി; 15,000 കോടിയോളം ഡോള‍ർ നഷ്ടം!
ഹോളിവുഡ് ഹിൽസിലെ തീ നിയന്ത്രണവിധേയമാക്കി; 15,000 കോടിയോളം ഡോള‍ർ നഷ്ടം!
സ്വന്തം ലേഖകൻ: ലൊസാഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 10 ആയി. ചൂടുകാറ്റ് തുടരുന്നതിനാൽ അഞ്ചിടത്തായി താണ്ഡവമാടുന്ന കാട്ടുതീയുടെ 6% മാത്രമാണ് അണയ്ക്കാനായത്. 34,000 ഏക്കർ കത്തിയമർന്നു. പതിനായിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. 1,80,000 ആളുകളെ ഒഴിപ്പിച്ചു. 2 ലക്ഷത്തിലേറെ ആളുകൾ ഒഴിപ്പിക്കൽ ഭീഷണിയിലാണ്. 15,000 കോടിയോളം ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു. ഒട്ടേറെ പ്രമുഖരുടെ …
പ്രവാസി ഭാരതീയ ദിവസ് സമ്മേളനം: വിമാനനിരക്കിനും വിമാനത്താവള ഭക്ഷണത്തിനും പരിധി വേണം
പ്രവാസി ഭാരതീയ ദിവസ് സമ്മേളനം: വിമാനനിരക്കിനും വിമാനത്താവള ഭക്ഷണത്തിനും പരിധി വേണം
സ്വന്തം ലേഖകൻ: പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നു വിവിധ സംഘടനാ പ്രതിനിധികൾ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വർധിച്ചു വരുന്ന വിമാന നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ല. ഇത് നേരിടാൻ ബജറ്റ് സർവീസുകൾ അടക്കം ആരംഭിച്ചിട്ടും സീസൺ സമയത്ത് മറ്റൊരു സെക്ടറിലും ഇല്ലാത്ത നിരക്ക് നൽകിയാണ് പ്രവാസികൾ സഞ്ചരിക്കുന്നത്. യാത്രക്കൂലിക്ക് പരിധി നിശ്ചയിക്കണമെന്ന് …
ബ്രേക്ക് തകരാർ; മണിക്കൂറു കളോളം യാത്രക്കാരുമായി റൺവേയിൽ കിടന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ്
ബ്രേക്ക് തകരാർ; മണിക്കൂറു കളോളം യാത്രക്കാരുമായി റൺവേയിൽ കിടന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ്
സ്വന്തം ലേഖകൻ: സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങിയ അബുദാബി – കോഴിക്കോട് എയർ ഇന്ത്യാ എക്സ്‌പ്രസ് ഇന്നു പുലർച്ചെ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ പുലർച്ചെ കരിപ്പൂരിലേക്കു പോകേണ്ടിയിരുന്ന വിമാനമാണ് ബ്രേക്ക് തകരാർ മൂലം മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്നത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. സർവീസ് സമയം മാറ്റിയതോടെ …
ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ച്‌ ഖത്തർ; സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കും
ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ച്‌ ഖത്തർ; സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കും
സ്വന്തം ലേഖകൻ: ആഭ്യന്തര ഉൽപാദന മേഖലയെ ശക്തിപ്പെടുത്തുക, സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു. 2030 വരെ ആറു വർഷത്തേക്കുള്ള ഖത്തർ നാഷനൽ മാനുഫാക്ചറിങ് സ്ട്രാറ്റജിയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. വ്യവസായിക വൈവിധ്യവൽക്കരണം, സുസ്ഥിര വളർച്ച എന്നിവ കൂടി ഉൾകൊള്ളുന്നതാണ് പുതിയ നയം. ഖത്തർ …
‘കനേഡിയന്‍ പൗരന്മാരായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’; ട്രംപിന് മറുപടിയുമായി ട്രൂഡോ
‘കനേഡിയന്‍ പൗരന്മാരായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’; ട്രംപിന് മറുപടിയുമായി ട്രൂഡോ
സ്വന്തം ലേഖകൻ: കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനമാകുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം രാജി പ്രഖ്യാപനം നടത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും തള്ളി. ട്രംപിന്റെ അഭിപ്രായപ്രകടനം ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്. കനേഡിയന്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനമുണ്ട്. തങ്ങള്‍ അമേരിക്കക്കാരല്ലയെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. ട്രൂഡോ സിഎന്‍എന്നിന് നല്‍കിയ …
ആടിയുലഞ്ഞ് ബ്രിട്ടന്റെ സാമ്പത്തികരംഗം; നിക്ഷേപകർ കൂട്ടത്തോടെ രാജ്യം വിടുന്നു; തൊഴിലുകളിൽ വൻ ഇടിവ്
ആടിയുലഞ്ഞ് ബ്രിട്ടന്റെ സാമ്പത്തികരംഗം; നിക്ഷേപകർ കൂട്ടത്തോടെ രാജ്യം വിടുന്നു; തൊഴിലുകളിൽ വൻ ഇടിവ്
സ്വന്തം ലേഖകൻ: യു കെ ബോണ്ടുകൾക്ക് കാലിടറിയതോടെ പഴയ ലിസ് ട്രസ്സ് കാലഘട്ടത്തിന്റെ ഓര്‍മ്മകളിലേക്ക് പായുകയാണ് ബ്രിട്ടീഷുകാര്‍. വായ്പ ചെലവ് വര്‍ദ്ധിക്കുകയും പൗണ്ടിന്റെ മൂല്യം ഇടിയുകയും ചെയ്തതോടെയായിരുന്നു ലിസ്സിന്റെ കാലത്തെ പ്രതിസന്ധി രൂക്ഷ്മായത്. ഊര്‍ജ്ജ പ്രതിസന്ധിയിലും മറ്റുമായി സാധാരണക്കാരെ സഹായിക്കാനായി പണം ചെലവഴിക്കുന്നതിനിടയില്‍ മറ്റൊരു 45 ബില്യന്‍ പൗണ്ടിന്റെ നികുതി ഇളവുകള്‍ കൂടി കൊണ്ടു വന്നതാണ് …
ഗ്രീൻലാൻഡ് യുഎസിന് വേണം! വിവാദമായി ട്രംപിന്റെ പരാമർശം; പിന്നാലെ ട്രംപ് ജൂനിയറിന്റെ സന്ദർശനം
ഗ്രീൻലാൻഡ് യുഎസിന് വേണം! വിവാദമായി ട്രംപിന്റെ പരാമർശം; പിന്നാലെ ട്രംപ് ജൂനിയറിന്റെ സന്ദർശനം
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ‘സാമ്രാജ്യം’ വീസ്തൃതമാക്കുന്നതു സംബന്ധിച്ച് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾ പുതിയ വിവാദങ്ങൾക്കു തിരികൊളുത്തി. ഗ്രീൻലാൻഡും പാനമ കനാലും യുഎസിന്റെ ഉടമസ്ഥതയിൽ കൊണ്ടുവരുന്നത് പലപ്പോഴും ട്രംപ് പരാമർശിച്ചിട്ടുള്ളതാണെങ്കിലും 20ന് രണ്ടാം ഭരണം തുടങ്ങുംമുൻപ് ആവർത്തിച്ചതാണ് ലോകം ഗൗരവത്തോടെ കാണുന്നത്. ഫ്ലോറിഡയിലെ വസതിയി‍ൽ ഇന്നലെ ഒരു മണിക്കൂർ നീണ്ട …
റിമോട്ട് ജോലികൾ ശക്തിപ്പെ ടുത്താന്‍ യുഎഇ; ട്രാഫിക്ക് കുറയ്ക്കുകയും തൊഴിലാളി ക്ഷേമം കൂട്ടുകയും ലക്ഷ്യം
റിമോട്ട് ജോലികൾ ശക്തിപ്പെ ടുത്താന്‍ യുഎഇ; ട്രാഫിക്ക് കുറയ്ക്കുകയും തൊഴിലാളി ക്ഷേമം കൂട്ടുകയും ലക്ഷ്യം
സ്വന്തം ലേഖകൻ: യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ വീട്ടില്‍ നിന്നുള്ള ജോലി ഉള്‍പ്പെടെ റിമോര്‍ട്ട് വര്‍ക്ക് സമ്പ്രദായം കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് യുഎഇയിലെ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കണോമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷന്‍ സഹമന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമ ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ മികച്ച നിയമം നിര്‍മാണത്തിനുള്ള തയ്യാറെടുപ്പിലാണ് യുഎഇയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിദൂര …