സ്വന്തം ലേഖകൻ: അബുദാബിയിലേക്ക് ഫ്രീലാന്‍സ് വീസയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികൃതര്‍. ഫ്രീലാന്‍സര്‍ ലൈസന്‍സില്‍ മുപ്പത് തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ത്തതോടെയാണിത്. അബുദാബി സാമ്പത്തിക വികസന വകുപ്പിലെ അബുദാബി ബിസിനസ് സെന്റര്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഫ്രീലാന്‍സ് പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അധികാരത്തിന്റെ കടിഞ്ഞാൺ ഇന്ത്യക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഒരു പുതിയ യുഗത്തിന്റെ ഉദയമാണ് ഈ ദിനം ഓർമിപ്പിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ആർ.റഹ്മാന്റെ ‘ജയ് ഹോ’ എന്ന ഗാനം യു.കെയിലെ തെരുവിൽ ആലപിക്കുന്ന ഒരു ഗായകനും അദ്ദേഹത്തിന് ചുറ്റുംനിന്ന് ഇന്ത്യ, പാക് പതാകകൾ പിടിച്ച് ഗാനം ഏറ്റുപാടുന്ന …
സ്വന്തം ലേഖകൻ: അൽ മക്തൂം രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചു ദുബായ് സൗത്തിൽ വികസന പദ്ധതികൾ ഒരുങ്ങുന്നു. പ്രധാന വിമാന സർവീസുകൾ അൽ മക്തൂമിലേക്കു മാറുന്നതോടെ ദുബായുടെ പുതിയ നഗരമായി ദുബായ് സൗത്ത് മാറുമെന്നു ദുബായ് ഏവിയേഷൻ സിറ്റി കോർപറേഷന്റെയും ദുബായ് സൗത്തിന്റെയും സിഇഒ ഖലീഫ അൽ സഫീൻ പറഞ്ഞു. ഇതുവരെ വിമാനത്താവളങ്ങളിൽ ലഭിക്കാത്ത സേവനങ്ങളും ഒരുക്കും. …
സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പുതിയ പഠനനാനുഭവം ആസ്വാദ്യകരമാക്കി മാറ്റുന്നതിനും രക്ഷിതാക്കള്‍ പ്രത്യേകമായി ഒരുങ്ങണമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം. കുട്ടികള്‍ അധ്യയന വര്‍ഷത്തിന്‍റെ സുഗമമായ തുടക്കത്തിനായി തയ്യാറെടുക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഏതാനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും മുന്‍ഗണന നല്‍കാനും രക്ഷിതാക്കളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 26ന് തിങ്കാളാഴ്ചയാണ് യുഎഇയില്‍ പുതിയ …
സ്വന്തം ലേഖകൻ: രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഇളവ് 2025 ഡിസംബർ 31 വരെ നീട്ടാനുള്ള സൗദി മന്ത്രിസഭയുടെ തീരുമാനം വ്യവസായ മേഖലക്ക് ഭരണകൂടത്തിൽനിന്ന് ലഭിക്കുന്ന പിന്തുണയുടെ തുടർച്ചയാണെന്നും അത് വലിയ ഉണർവ് നൽകുമെന്നും വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ് പറഞ്ഞു. ‘വിഷൻ 2030’ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ സാമ്പത്തിക …
സ്വന്തം ലേഖകൻ: ഒമാനില്‍ വീസ വിലക്കുകളും സ്വദേശിവത്കരണവും പ്രവാസികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും രാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ കുറയ്ക്കുകയും ചെയ്യും. മാസങ്ങള്‍ക്കിടെ നിരവധി സ്വദേശിവത്കരണ നടപടികളും വീസ വിലക്കുകളുമാണ് പ്രഖ്യാപിച്ചത്. മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നതാണ് വീസ വിലക്ക്. വിദേശികളുടെ ഒഴുക്കിലും ഗണ്യമായ കുറവുണ്ടാകും. നിര്‍മാണ തൊഴിലാളികള്‍, ശുചീകരണം, ലോഡിങ്, ഇഷ്ടികപ്പണിക്കാര്‍, സ്റ്റീല്‍ ഫിക്‌സര്‍മാര്‍, …
സ്വന്തം ലേഖകൻ: ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരം ഡ്രൈവിങ് കടുത്ത നിയമലംഘനമാണെന്ന് വ്യക്തമാക്കിയ അധികൃതർ, കുറ്റക്കാർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് എല്ലാവരുടെയും സുരക്ഷയുടെ ഭാഗമാണെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഗതാഗത നിയമത്തിലെ ആർട്ടിക്ക്ൾ 29 അനുസരിച്ച്, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിനു …
സ്വന്തം ലേഖകൻ: കുറഞ്ഞ ചിലവില്‍ ഇനി ഒമാനിലേക്ക് പറക്കാം. ഒമാനിലെ ലോ ബഡ്ജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ ‘ലോ ഫെയർ- മെഗാ സെയിൽ’ ലോഞ്ച് പ്രഖ്യാപിച്ചു. ഇതുവഴി ജിസിസി രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് ലോ ഫെയര്‍ മെഗാ സെയില്‍ ഓഫറിലൂടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ഓഫര്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ അലസത നാടിന്റെ വികസനത്തിന് വിഘാതമാകുന്നു എന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷുകാരുടെ ജോലി ചെയ്യാനുള്ള വിമുഖത സര്‍ കീര്‍ സ്റ്റാര്‍മറുടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന് ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴില്‍ക്ഷമതാ പ്രായത്തിലുള്ള 95 ലക്ഷത്തോളം പേരാണ് യാതൊരു ജോലിയും ചെയ്യാതെ ഇരിക്കുകയോ, ജോലി അന്വേഷിക്കുകയോ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ …
സ്വന്തം ലേഖകൻ: അടുത്തമാസം ആദ്യം ആരംഭിക്കുന്ന പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്താന്‍ സിവിൽ, തൊഴിൽ, വാണിജ്യം തുടങ്ങിയ ഏതെങ്കിലും കേസുകളുള്ളവർ അത് തീർപ്പാക്കണമെന്ന് അധികൃതർ. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് പൂർണ പിന്തുണയും മാർഗനിർദ്ദേശവും നൽകുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷനും അറിയിച്ചു. യുഎഇയിൽ നിയമപരമായി താമസിക്കുന്ന, വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള ആളുകളെ ഈ അവസരം പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നു. മാതൃരാജ്യത്തേക്ക് മടങ്ങുന്ന ക്രിമിനൽ …