സ്വന്തം ലേഖകൻ: സൗദിയിൽ ബൈക്ക് റൈഡർമാരുടെ നിയമലംഘനങ്ങൾക്കുള്ള പിഴകൾ വ്യക്തമാക്കി സൗദി. മദ്യപിച്ച് ബൈക്ക് ഓടിച്ചാൽ 10,000 റിയാൽ വരെയും ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്താൽ 2,000 റിയാല്‍ വരെയും പിഴ ഈടാക്കുമെന്ന് സൗദി അറേബ്യയുടെ പൊതു സുരക്ഷാ വിഭാഗം മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. റൈഡർമാർക്ക് മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടങ്ങൾ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സെക്ടറിലേക്ക് പുതിയ രണ്ട് സർവിസുകളുമായി ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ. മസകത്തിൽനിന്ന് ബംഗളൂരു, മുംബൈ സർവിസുകളാണ് പ്രഖ്യാപിച്ചത്. മുംബൈയിലേക്ക് സെപ്റ്റംബര്‍ രണ്ട് മുതലും ബംഗളൂരുവിലേക്ക് ആറിനുമാണ് സർവിസുകൾ ആരംഭിക്കുക. മുംബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വിസുകളും ബംഗളൂരിവിലേക്ക് രണ്ട് സർവിസുകളുമാണ് ഉണ്ടാകുക. ഇന്ത്യന്‍ സെക്ടറുകളിലെ തന്നെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് …
സ്വന്തം ലേഖകൻ: രണ്ടുമാസത്തെ വേനലവധിക്കു ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുന്നു. മസ്‌കത്ത്, ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. മറ്റു സ്‌കൂളുകള്‍ അടുത്ത ദിവസങ്ങളിലും തുറക്കും. വിദ്യയുടെ ലോകത്തേക്ക് കടന്ന് വരുന്നു കുരുന്നുകളെ വരവേല്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന രണ്ട് …
സ്വന്തം ലേഖകൻ: യുകെയിൽ നഴ്‌സുമാർ, അധ്യാപകർ, സായുധ സേന, പൊലീസ്, ജയിൽ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് ആവശ്യപ്പെട്ടിരുന്ന ശമ്പള വർധന നടപ്പാക്കുമെന്ന് ചാൻസിലർ റെയ്ച്ചൽ റീവ്സ് അറിയിച്ചു. കൂടാതെ, ജൂനിയർ ഡോക്ടർമാർക്ക് രണ്ട് വർഷത്തിനുള്ളിൽ 22% വരെ ശമ്പള വർധന ലഭിക്കുന്ന പുതിയ പദ്ധതിയും മുന്നോട്ടു ചാൻസിലർ വച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ നഴ്‌സിങ്, …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 22% ശമ്പളവര്‍ദ്ധന നല്‍കാനുള്ള കരാറിനെ തത്വത്തില്‍ അംഗീകരിച്ച് ഗവണ്‍മെന്റും, ബിഎംഎ ട്രേഡ് യൂണിയനും. രണ്ട് വര്‍ഷക്കാലത്തിലാണ് ഈ വമ്പന്‍ വര്‍ദ്ധന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുക. ബിഎംഎ ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റി ഓഫര്‍ തങ്ങളുടെ അംഗങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഏറെ നാളായി അരങ്ങേറുന്ന, രോഗികളെ ബുദ്ധിമുട്ടിപ്പിച്ച …
സ്വന്തം ലേഖകൻ: തുറമുഖ പട്ടണമായ സൗത്ത് പോര്‍ട്ടില്‍ കൗമാരക്കാരനായ അക്രമിയുടെ കുത്തേറ്റ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. സൗത്ത് പോര്‍ട്ടിലെ ഹാര്‍ട്ട് സ്ട്രീറ്റില്‍ കുട്ടികള്‍ക്കായി നടത്തുന്ന ഡാന്‍സ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമി കുത്തിവീഴ്ത്തിയത് 11 കുട്ടികളെയാണ്. ആക്രമണത്തില്‍ പരുക്കേറ്റ ആറു കുട്ടികളുടെ നില ഗുരുതരമാണ്. രണ്ട് മുതിര്‍ന്നവര്‍ക്കും സംഭവത്തില്‍ പരുക്കുണ്ട്. 17 വയസ്സുള്ള അക്രമിയെ പൊലീസ് …
സ്വന്തം ലേഖകൻ: വേനലവധിക്കു ശേഷം കേരളത്തിൽനിന്നു പ്രവാസികളുടെ മടക്കയാത്രയുടെ സമയം അടുത്തതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് 5 ഇരട്ടിവരെയാക്കി. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണു നീതീകരിക്കാനാവാത്ത ഈ വർധന. ഓഗസ്റ്റ് 11നു ദുബായിൽനിന്നു കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ് 434) വിമാനത്തിന്റെ നിരക്ക് 387 ദിർഹമാണ് (8785 രൂപ). അതേ …
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൗദിയിൽ നടപ്പിലാക്കിയ ആരോഗ്യ പരിഷ്കാരങ്ങളെ തുടർന്ന് ജനങ്ങളുടെ ശരാശരി ആയുസ്സ് വർധിച്ചതായി റിപ്പോർട്ട്. 77.6 വയസ്സായി ആയുസ്സ് ഉയർന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജനങ്ങൾക്ക് വ്യായാമം പ്രേത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ, ആരോഗ്യകരമായ ഭക്ഷണ ശീലം, ഉപ്പ് പഞ്ചസാര തുടങ്ങിയവ പ്രേത്സാഹിപ്പിക്കുന്നിത് വേണ്ടിയുള്ള പദ്ധതികൾ ആണ് നടപ്പിലാക്കിയത്. ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍ഫോര്‍മേഷന്‍ …
സ്വന്തം ലേഖകൻ: ഖരീഫ് സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഒമാൻ റോയൽ പോലീസ് രംഗത്ത്. ഈ ഭാഗത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. സലാലയടക്കമുള്ള പ്രദേശങ്ങളിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. ദോഫാറിലേക്കുള്ള എല്ലാ റോഡുകളിലും നല്ല തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇവിടേക്ക് വരുന്ന യാത്രക്കാരിൽ വിൻഡോകളും, സൺറൂഫും തുറന്ന് കുട്ടികൾ പുറത്ത് തലയിടുന്നത് കൂടുതലായി കണ്ടു വരുന്നു. …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്ന വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍, ജീവിത ചെലവു കൂടി പരിഗണനയില്‍ എടുക്കണമെന്ന് ലോ പേയ് കമ്മീഷന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മിനിമം വേതനത്തില്‍ കാര്യമായ പരിഷ്‌കരണമാണ് യുകെ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ ഇരിക്കുന്നത്. ഇതില്‍ മിനിമം വേതനം നിര്‍ണ്ണയിക്കുമ്പോള്‍ ജീവിത ചെലവ് (കോസ്റ്റ് ഓഫ് ലിവിംഗ്) കൂടി പരിഗണനയില്‍ എടുക്കും. …