1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇംഗ്ലണ്ടിൽ ജിപി സേവന കരാറിൽ ഉടക്കി ജിപിമാർ; 60 വര്‍ഷത്തിനിടെ ആദ്യത്തെ പ്രതിഷേധത്തിന്?
ഇംഗ്ലണ്ടിൽ ജിപി സേവന കരാറിൽ ഉടക്കി ജിപിമാർ; 60 വര്‍ഷത്തിനിടെ ആദ്യത്തെ പ്രതിഷേധത്തിന്?
സ്വന്തം ലേഖകൻ: കഴിഞ്ഞ 60 വര്‍ഷത്തിനിടെ ആദ്യമായി ജിപിമാര്‍ നടത്താന്‍ ഒരുങ്ങുന്ന പ്രതിഷേധ നടപടികള്‍ എന്‍എച്ച്എസ് നിശ്ചലാവസ്ഥയിലാക്കുമെന്ന് മുന്നറിയിപ്പ്. ഇംഗ്ലണ്ടിലെ ജിപി സേവനങ്ങള്‍ സംബന്ധിച്ചുള്ള പുതിയ കരാര്‍ സംബന്ധിച്ച തര്‍ക്കത്തിലാണ് ഫാമിലി ഡോക്ടര്‍മാര്‍ ബാലറ്റിംഗ് നടത്തുന്നത്. ദിവസേന കാണുന്ന രോഗികളുടെ എണ്ണം 25 ആയി കുറയ്ക്കാനാണ് ജിപിമാര്‍ ആലോചിക്കുന്നത്. കൂടാതെ ഔദ്യോഗിക കരാറിന് പുറത്തുള്ള ജോലികള്‍ …
കോഴിക്കോട്ടുനിന്ന് ക്വാലലംപുരിലേക്ക് വിമാന സർവീസ് ഓഗസ്റ്റ് 1 മുതൽ; ആഴ്ചയിൽ 3 സർവീസുകൾ
കോഴിക്കോട്ടുനിന്ന് ക്വാലലംപുരിലേക്ക് വിമാന സർവീസ് ഓഗസ്റ്റ് 1 മുതൽ; ആഴ്ചയിൽ 3 സർവീസുകൾ
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് എയർ ഏഷ്യയുടെ ക്വാലലംപുർ വിമാന സർവീസ് ഓഗസ്റ്റ് ഒന്നു മുതൽ. ആഴ്ചയിൽ 3 സർവീസുകളാണു പ്രഖ്യാപിച്ചത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വാലലംപുരിൽനിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നു ക്വാലലംപുരിലേക്കും ഇനി നേരിട്ടു പറക്കാം.രാത്രിയിലാണു സർവീസ്. പ്രാദേശിക സമയം രാത്രി 9.55നു ക്വാലലംപുരിൽനിന്ന് പുറപ്പെട്ട് 11.25നു …
ഇന്ത്യയിൽനിന്ന് വിദേശത്തേക്കു പോകാൻ നികുതി കുടിശിക യില്ലാ രേഖ; എല്ലാവർക്കും ബാധകമല്ലെന്ന് കേന്ദ്രം
ഇന്ത്യയിൽനിന്ന് വിദേശത്തേക്കു പോകാൻ നികുതി കുടിശിക യില്ലാ രേഖ; എല്ലാവർക്കും ബാധകമല്ലെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ വിദേശത്തേക്കു പോകാൻ നികുതി കുടിശികയില്ലെന്ന രേഖകൂടി ഹാജരാക്കണമെന്ന നിർദേശം എല്ലാവർക്കും ബാധകമല്ലെന്നു കേന്ദ്ര സർക്കാർ വിശദീകരണം. ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിക്കുകയും പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തിലാണു കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. 2004ൽ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സിബിഡിടി) കൊണ്ടുവന്ന ഭേദഗതിയാണിതെന്നും രണ്ടു സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണ്ടതെന്നു കേന്ദ്രസർക്കാർ പറയുന്നു. …
സമയനിഷ്ഠയിൽ കണിശക്കാ രൻ! ആഗോളതലത്തിൽ നേട്ടവുമായി സൗദിയ എയർലൈൻസ്
സമയനിഷ്ഠയിൽ കണിശക്കാ രൻ! ആഗോളതലത്തിൽ നേട്ടവുമായി സൗദിയ എയർലൈൻസ്
സ്വന്തം ലേഖകൻ: സൗദിയിലെ വിമാനക്കമ്പനികൾ എന്നും പല രീതിയിൽ മുന്നിൽ നിൽക്കുന്നവരാണ്. ഇപ്പോഴാണ് ഇതാ സമയനിഷ്ഠയിൽ ലോകത്തെ മുൻനിര സ്ഥാനം നേടി രംഗത്തെത്തിയിരിക്കുകയാണ് സൗദിയ എയർലൈൻസ്. വിമാനം വരുന്നതിലും പോകുന്നതിലും 88 ശതമാനം സമയനിഷ്ഠ സൗദി എയർലൈൻസ് പാലിക്കുന്നു എന്നാണ് റിപ്പോർട്ട്. സിറിയം വെബ്‌സൈറ്റ് ആണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ജൂൺ മാസത്തെ വിമാനങ്ങളുടെ …
സൗദിയിലെ നഴ്സിങ് മേഖലയിൽ 7 വർഷത്തിനുള്ളിൽ 50,000 സ്വദേശികളെ നിയമിക്കും
സൗദിയിലെ നഴ്സിങ് മേഖലയിൽ 7 വർഷത്തിനുള്ളിൽ 50,000 സ്വദേശികളെ നിയമിക്കും
സ്വന്തം ലേഖകൻ: സൗദി അറേബ്യ 7 വർഷത്തിനുള്ളിൽ 50,000 സ്വദേശി പുരുഷ-വനിത നഴ്സുമാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ ആരോഗ്യമേഖലയിൽ നഴ്സിങ് ജോലികളിൽ സ്വദേശികളുടെ എണ്ണം ഇതിനോടകം ഇരട്ടിയായിട്ടുണ്ട്. 2016-ൽ 40,000 ആയിരുന്ന നഴ്സിങ് ജീവനക്കാരുടെ എണ്ണം 2023-ൽ 90,000 ആയി ഉയർന്നു. വിദ്യാഭ്യാസ മന്ത്രാലയം സർവകലാശാലകളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി പൊതു-സ്വകാര്യ നഴ്സിങ് കോളജുകളുടെ …
ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ പേരില്‍ വായ്പ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; പണം പോയവർ നിരവധി
ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ പേരില്‍ വായ്പ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; പണം പോയവർ നിരവധി
സ്വന്തം ലേഖകൻ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍റെ പേരില്‍ നടത്തുന്ന വ്യാജ വായ്പാ തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി റോയല്‍ ഒമാന്‍ പോലീസ്. ലഘുവായ്പാ വാഗ്ദാനവുമായി സമൂഹ മാധ്യങ്ങളില്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന എത്തുന്ന സംഘമാണ് പുതിയ തട്ടിപ്പിനു പിന്നില്‍. വാട്‌സ് ആപ്പ്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് …
കുടിയേറ്റം കുറക്കാൻ ലേബര്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തം; സ്വദേശി യുവാക്കൾക്ക് പരിശീലന പദ്ധതികള്‍ വരുന്നു?
കുടിയേറ്റം കുറക്കാൻ ലേബര്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തം; സ്വദേശി യുവാക്കൾക്ക് പരിശീലന പദ്ധതികള്‍ വരുന്നു?
സ്വന്തം ലേഖകൻ: ഇംഗണ്ടില്‍ പരിശീലന പദ്ധതികള്‍ ആരംഭിച്ചാല്‍, സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്നും ആളുകളെ ജോലിക്ക് എടുക്കുന്നത് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി സര്‍ കിയര്‍ സ്റ്റാര്‍മര്‍. റെക്കോര്‍ഡിട്ട നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടു വരാന്‍ പുതിയ ലേബര്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ധം ഏറി വരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്, ഇഗ്ലണ്ടിലും വെയ്ല്‍സിലുമായി കഴിഞ്ഞ …
ക്രോയിഡോണില്‍ മലയാളി യുവാവിനെ കാണാതായി; ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഭാര്യ
ക്രോയിഡോണില്‍ മലയാളി യുവാവിനെ കാണാതായി; ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഭാര്യ
സ്വന്തം ലേഖകൻ: യുകെയില്‍ മലയാളി യുവാവിനെ കാണ്മാനില്ല. 42കാരന്‍ സുനീലിനെയാണ് കഴിഞ്ഞ ആറു ദിവസമായി കാണ്മാനില്ലാതായത്. ഈമാസം 21, 22 തീയതികളില്‍ ക്രോയിഡോണിലെ ബെന്‍ഷാം ലൈനില്‍ വച്ചാണ് സുനീലിനെ അവസാനമായി കണ്ടിട്ടുള്ളത്. അതിനു ശേഷം എവിടേക്ക് പോയെന്ന് ഒരു വിവരവുമില്ല. അഞ്ചടി നാലിഞ്ച് ഉയരമുള്ള സുനീലിന് 54 കിലോ ഭാരമുണ്ട്. കാണാതാകുന്ന സമയത്ത് ലൈറ്റ് കളര്‍ …
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയില്‍; സൗദി രണ്ടാമത്
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയില്‍; സൗദി രണ്ടാമത്
സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്നത് യുഎഇയില്‍. സൗദി അറേബ്യയ്ക്കാണ് രണ്ടാം സ്ഥാനം. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.നിലവില്‍ ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം ഒമ്പത് ദശലക്ഷം കടന്നതായും അദ്ദേഹം അറിയിച്ചു. ഫിന്‍ടെക്, …
അബുദാബിയിൽ ചെ​റു അ​പ​ക​ടം അ​റി​യി​ക്കാ​ൻ​ സാ​യി​ദ് സ്മാ​ർ​ട്ട് ആ​പ്പ്;999 ൽ ​വി​ളി​ക്കേ​ണ്ട​തി​ല്ല
അബുദാബിയിൽ ചെ​റു അ​പ​ക​ടം അ​റി​യി​ക്കാ​ൻ​ സാ​യി​ദ് സ്മാ​ർ​ട്ട് ആ​പ്പ്;999 ൽ ​വി​ളി​ക്കേ​ണ്ട​തി​ല്ല
സ്വന്തം ലേഖകൻ: ചെ​റു അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് സാ​യി​ദ് സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​റി​യി​ച്ചാ​ൽ മ​തി​യെ​ന്നും എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 999ൽ ​വി​ളി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡും സാാ​യി​ദ് ട്രാ​ഫി​ക് സി​സ്റ്റം​സ് ക​മ്പ​നി​യും ആ​വ​ശ്യ​പ്പെ​ട്ടു. ആ​​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​വും. അ​പ​ക​ട​മു​ണ്ടാ​യാ​ൽ വാ​ഹ​നം റോ​ഡി​ൽ നി​ന്നും സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്ക് മാ​റ്റി​യി​ടേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞ അ​ധി​കൃ​ത​ർ ​ഗ​താ​​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്ത​രു​തെ​ന്നും …