1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റുവാണ്ട പദ്ധതി റദ്ദാക്കുമെന്ന ലേബർ പ്രഖ്യാപനം കുടിയേറ്റ സുനാമിയ്ക്ക് കാരണമാകുമോ? അതിർത്തികളിൽ ഒരുക്കം
റുവാണ്ട പദ്ധതി റദ്ദാക്കുമെന്ന ലേബർ പ്രഖ്യാപനം കുടിയേറ്റ സുനാമിയ്ക്ക് കാരണമാകുമോ? അതിർത്തികളിൽ ഒരുക്കം
സ്വന്തം ലേഖകൻ: വടക്കന്‍ ഫ്രാന്‍സിലെ കലായ്‌സില്‍ ആയിരക്കണക്കിന് അനധികൃത അഭയാര്‍ത്ഥികള്‍, ബ്രിട്ടനില്‍ ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും കാത്തിരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആരോപിച്ചു. ചാനല്‍ വഴിയെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയുവാന്‍ സ്റ്റാര്‍മറിന്റെ പക്കല്‍ കാര്യക്ഷമമായ പദ്ധതികള്‍ ഇല്ലെന്നും ഋഷി ആരോപിച്ചു. അധികാരത്തിലെത്തിയ ഉടനെ റുവാണ്ടന്‍ പദ്ധതി പിന്‍വലിക്കുമെന്ന കീര്‍ സ്റ്റാര്‍മറുടെ പ്രസ്താവനയാണ് ഇപ്പോള്‍ …
ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബാങ്കുകള്‍; ബാര്‍ക്ലേസ് 0.25% വരെ കുറച്ചപ്പോൾ HSBCയുടെ ഇന്നറിയാം
ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബാങ്കുകള്‍; ബാര്‍ക്ലേസ് 0.25% വരെ കുറച്ചപ്പോൾ HSBCയുടെ ഇന്നറിയാം
സ്വന്തം ലേഖകൻ: യുകെയില്‍ പുതിയതായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, റീമോര്‍ട്ട്‌ഗേജിന് ഉദ്ദേശിക്കുന്നവര്‍ക്കും സഹായകമായി എച്ച് എസ് ബി സിയും ബാര്‍ക്ലേസും ഫിക്സ്ഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നു. ഇന്നലെ മുതലാണ് ബാര്‍ക്ലേസ് നിരക്കുകള്‍ കുറച്ചത്. ചില ഡീലുകളില്‍ 0.25 ശതമാനത്തിന്റെ വരെ കുറവ് വരുത്തിയിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെയാണ് ബുധനാഴ്ച മുതല്‍ തങ്ങളുടെ ഗാര്‍ഹിക വായ്പകളില്‍ പലിശ …
ലങ്കാഷെയറിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ നിര്യാതനായി
ലങ്കാഷെയറിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ നിര്യാതനായി
സ്വന്തം ലേഖകൻ: ലങ്കാഷെയര്‍ ചോര്‍ലിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ജോസഫ് എബ്രഹാം സ്രാമ്പിക്കല്‍ (68) നിര്യാതനായി. കോട്ടയം പാലാ സ്വദേശിയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗം ആണ്. രണ്ടുമാസമായി ബ്ലാക്ക് പൂള്‍ ഹോസ്പിറ്റലില്‍ ഹൃദയസംബന്ധമായ അസുഖവുമായി ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണമടയുന്നത്. പാലാ നീണ്ടൂര്‍ കുടുംബാംഗവും ചോര്‍ലി …
നികുതി വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം, പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പൊതുജനം
നികുതി വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം, പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പൊതുജനം
സ്വന്തം ലേഖകൻ: നികുതി വർധന നിർദേശങ്ങളിൽ പ്രതിഷേധിച്ച് കെനിയയിൽ തുടരുന്ന പ്രക്ഷോഭങ്ങൾക്കിടെ പാർലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണം. മന്ദിരത്തിന്റെ ഒരു ഭാ​ഗത്ത് തീയിട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നികുതി വർധനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ പ്രതിഷേധക്കാർ സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിൽ പ്രവേശിക്കുകയായിരുന്നു. …
ജ‍യ്‌വാൻ കാർഡ്: ഇന്ത്യയിലും യുഎഇയിലും ഒറ്റ ഡെബിറ്റ് കാർഡ്; ഉടൻ ജനങ്ങൾക്ക് ലഭ്യമാക്കും
ജ‍യ്‌വാൻ കാർഡ്: ഇന്ത്യയിലും യുഎഇയിലും ഒറ്റ ഡെബിറ്റ് കാർഡ്; ഉടൻ ജനങ്ങൾക്ക് ലഭ്യമാക്കും
സ്വന്തം ലേഖകൻ: ഇന്ത്യയിലും യുഎഇയിലും പ്രാദേശിക കറൻസികളിൽ വിനിമയം നടത്താവുന്ന ജയ്‌വാൻ ഡെബിറ്റ് കാർഡുകൾ ഉടൻ ബാങ്കുകൾ വഴി ജനങ്ങളിലെത്തും. പ്രചാരത്തിലുള്ള ഒരു കോടി ഡെബിറ്റ് കാർഡുകൾക്കു പകരമായി അടുത്ത രണ്ടര വർഷത്തിനകം ജയ്‌വാൻ കാർഡുകൾ ജനങ്ങളിലെത്തിക്കാനാണ് പദ്ധതി. ഇന്ത്യയുടെ റൂപേ കാർഡ് ആണ് ജയ്‌വാൻ കാർഡുകൾക്കു സാങ്കേതിക സൗകര്യം ഒരുക്കിയിരിക്കുന്നത്. ജയ്‌വാൻ യാഥാർഥ്യമാകുന്നതോടെ യുഎഇക്കു …
സൗദിയിൽ നാലോ അതിലധികമോ വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ ശമ്പളം പണമായി നൽകരുത്​
സൗദിയിൽ നാലോ അതിലധികമോ വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ ശമ്പളം പണമായി നൽകരുത്​
സ്വന്തം ലേഖകൻ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെ നാലോ അതിലധികമോ വീട്ട​ുജോലിക്കാരുള്ള ബിസിനസ്സ് ഉടമകൾ ശമ്പളം പണമായി കൈമാറരുതെന്ന് നിർദേശം. ഇത്തരക്കാർ തൊഴിലാളികളുടെ വേതനം പണമായി കൈമാറാൻ പാടില്ല. ശമ്പളമിടപാടുകൾ പൂർണമയാും ജീവനക്കാരുടെ ഡിജിറ്റൽ വാലറ്റുകളിലേക്ക് മാറ്റണമെന്ന് ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്ഫോം ആയ ‘മുസാനെദ്’ അറിയിച്ചു. വീട്ടുജോലിക്കാരുടെ അംഗീകൃത ഡിജിറ്റൽ വാലറ്റുകളിലെ ശമ്പള ഐക്കൺ മുഖേനയാണ് …
ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് പ്രമേയം
ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് പ്രമേയം
സ്വന്തം ലേഖകൻ: ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കണമെന്ന് ശൂറാ കൗണ്‍സില്‍. പ്രമേയം സര്‍ക്കാരിന് സമര്‍പ്പിക്കാനും തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗത്തിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്തിന് പുറത്തു പോകണമെങ്കില്‍ കുറഞ്ഞത് 5 പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് മുന്‍പേ തൊഴിലുടമയുടെ അനുമതി തേടിയിരിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്തത്. തൊഴിലുടമയുടെ …
നെറ്റ് മൈഗ്രേഷന്‍: ഗ്രാഡ്വേറ്റ് വീസയ്ക്ക് കര്‍ശനമായ ഇംഗ്ലീഷ് ടെസ്റ്റ് ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ
നെറ്റ് മൈഗ്രേഷന്‍: ഗ്രാഡ്വേറ്റ് വീസയ്ക്ക് കര്‍ശനമായ ഇംഗ്ലീഷ് ടെസ്റ്റ് ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: ഗ്രാഡ്വേറ്റ് വീസയില്‍ ബ്രിട്ടനില്‍ പഠനത്തിനായി എത്തുന്നവര്‍ക്ക് കൂടുതല്‍ കര്‍ക്കശമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന പരീക്ഷ ഏര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നു. യു കെയില്‍ പഠനത്തിന് ഉദ്ദേശിക്കുന്നവരോ, ഗ്രാഡ്വേറ്റ് വീസയ്ക്കായി അപേക്ഷിക്കുന്നവരോ, നിര്‍ബന്ധമായ ഈ ഇംഗ്ലീഷ് ടെസ്റ്റ് പാസ്സായിരിക്കണം. ഏറ്റവും മികച്ചവരും, സമര്‍ത്ഥരായവരും ആയവര്‍ക്ക് മാത്രമെ ഈ വീസയില്‍ ബ്രിട്ടനിലേക്ക് എത്താന്‍ കഴിയു എന്ന് …
എട്ടു മണിയ്ക്ക് തീരേണ്ട ഷിഫ്റ്റ് ഒരു മണിക്കൂര്‍ നീട്ടി; ലണ്ടനിലെ 2 പ്രമുഖ ആശുപത്രികളിലെ തീയേറ്റര്‍ നഴ്സുമാര്‍ സമരത്തിലേക്ക്
എട്ടു മണിയ്ക്ക് തീരേണ്ട ഷിഫ്റ്റ് ഒരു മണിക്കൂര്‍ നീട്ടി; ലണ്ടനിലെ 2 പ്രമുഖ ആശുപത്രികളിലെ തീയേറ്റര്‍ നഴ്സുമാര്‍ സമരത്തിലേക്ക്
സ്വന്തം ലേഖകൻ: അടുത്തിടെ കമ്പ്യൂട്ടര്‍ സിസ്റ്റം ഹാക്ക് ചെയ്യപ്പെടുക വഴി വാര്‍ത്തകളില്‍ നിറഞ്ഞ ഗൈസ്, സെയിന്റ് തോമസ് ഹോസ്പിറ്റലുകളില്‍ തീയറ്റര്‍ നഴ്സുമാര്‍ സമരത്തിനിറങ്ങുകയാണെന്ന് യുണൈറ്റ് യൂണിയന്‍ പ്രഖ്യാപിച്ചു. ഷിഫ്റ്റ് സമയം നീട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം. ഡേ സര്‍ജറി തീയറ്റര്‍മാരില്‍ അന്‍പതോളം പേരാണ് ജൂണ്‍ 27 നും ജൂലായ് രണ്ടിനും സമരത്തിനിറങ്ങുന്നത്. അവരുടെ ഷിഫ്റ്റ് സമയം വൈകിട്ട് …
അതിർത്തിയിൽ വിദേശ പൗരന്മാർക്കുള്ള ബിരുദാനന്തര വർക്ക് പെർമിറ്റ് നിർത്തലാക്കി കാനഡ
അതിർത്തിയിൽ വിദേശ പൗരന്മാർക്കുള്ള ബിരുദാനന്തര വർക്ക് പെർമിറ്റ് നിർത്തലാക്കി കാനഡ
സ്വന്തം ലേഖകൻ: പോർട്ട് ഓഫ് എൻട്രിയിൽ വിദേശ പൗരന്മാർക്ക് ലഭ്യമാക്കിയിരുന്ന ബിരുദാനന്തര വർക്ക് പെർമിറ്റ് സംവിധാനം കാനഡ നിർത്തലാക്കി. ഫ്ലാഗ്‌പോളിങ് കുറയ്ക്കാനും എൻഫോഴ്‌സ്‌മെന്‍റ് പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം ലഭ്യമാക്കാനുമാണ് പുതിയ നടപടി. ഫ്ലാഗ്‌പോളിങ് എന്നത് ഒരു വീസയ്ക്ക് അപേക്ഷിക്കുന്നതിനായി ഒരു ലാൻഡ് ബോർഡർ ക്രോസിംഗിലൂടെയോ പോർട്ട് ഓഫ് എൻട്രിയിലൂടെയോ (POE) കാനഡയിൽ നിന്ന് പുറത്തുകടക്കുകയും അതേ …