1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മധ്യവേനലവധി: നാലംഗ കുടുംബത്തിന് നാട്ടിൽ പോയിവരാൻ ചെലവ് 3.5 ലക്ഷത്തിലേറെ
മധ്യവേനലവധി: നാലംഗ കുടുംബത്തിന് നാട്ടിൽ പോയിവരാൻ ചെലവ് 3.5 ലക്ഷത്തിലേറെ
സ്വന്തം ലേഖകൻ: സ്കൂളുകളിൽ മധ്യവേനലവധി ആരംഭിക്കാൻ 4 ദിവസം മാത്രം ശേഷിക്കെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഇനിയുള്ള ദിവസങ്ങളിൽ ആവശ്യക്കാരുടെ എണ്ണം കൂടുന്നത് അനുസരിച്ച് ടിക്കറ്റ് നിരക്കും ഉയരും. വിമാന സർവീസുകളും സീറ്റുകളുടെ എണ്ണവും വർധിച്ചെങ്കിലും അവധിക്കാല നിരക്കുവർധന മുൻ വർഷങ്ങൾക്കു സമാനമായി തുടരുകയാണ്. കുട്ടികളുടെ സ്കൂൾ അവധിക്കൊപ്പം ഓഫിസിലെ അവധിക്ക് അപേക്ഷിച്ച …
നിമിഷപ്രിയയുടെ മോചനം: ചർച്ചകൾക്ക് ആവശ്യമായ 40000 ഡോളർ സമാഹരിച്ചു
നിമിഷപ്രിയയുടെ മോചനം: ചർച്ചകൾക്ക് ആവശ്യമായ 40000 ഡോളർ സമാഹരിച്ചു
സ്വന്തം ലേഖകൻ: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ ജയിൽ മോചനത്തിനുള്ള പ്രാഥമിക ചർച്ചകൾക്കാവശ്യമായ നടപടിക്രമങ്ങളിൽ പുരോഗതി. മധ്യസ്ഥ ചർച്ചക്ക് ആവശ്യമായ 40000 ഡോളർ നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതിൽ ഇരുപതിനായിരം ഡോളർ കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു. …
സ്വകാര്യ സ്‌കൂളുകളിലെ റേറ്റിംഗ് പരിശോധന ഈ വര്‍ഷം ഉണ്ടാവില്ല: ദുബായ് സ്‌കൂള്‍ ഇന്‍സ്പെക്ഷന്‍ ബ്യൂറോ
സ്വകാര്യ സ്‌കൂളുകളിലെ റേറ്റിംഗ് പരിശോധന ഈ വര്‍ഷം ഉണ്ടാവില്ല: ദുബായ് സ്‌കൂള്‍ ഇന്‍സ്പെക്ഷന്‍ ബ്യൂറോ
സ്വന്തം ലേഖകൻ: 2024- 25 അധ്യയന വര്‍ഷത്തില്‍ ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ മൂല്യനിര്‍ണയത്തിനായുള്ള പരിശോധനകള്‍ നടത്തില്ലെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ)യുടെ കീഴിലുള്ള ദുബായ് സ്‌കൂള്‍ ഇന്‍സ്പെക്ഷന്‍ ബ്യൂറോ അറിയിച്ചു. അതേസമയം, മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന പുതിയ സ്‌കൂളുകളില്‍ മാത്രം ഇക്കൊല്ലം പരിശോധന നടത്തും. അധികൃതര്‍ പരിശോധന നടത്തുന്നില്ലെങ്കിലും അധ്യയന വര്‍ഷം മുഴുവനും …
ദുബായില്‍ താമസത്തിന് ചെലവേറും; കെട്ടിട വാടക 10 ശതമാനം കൂടി കൂടുമെന്ന് റിപ്പോര്‍ട്ട്
ദുബായില്‍ താമസത്തിന് ചെലവേറും; കെട്ടിട വാടക 10 ശതമാനം കൂടി കൂടുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: ആഗോള ബിസിനസ് ഹബ്ബെന്ന പേരുകേട്ട ദുബായില്‍ ഇനി താമസത്തിന് ചെലവ് കൂടും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ദുബായിലെ കെട്ടിട വാടകയില്‍ ശരാശരി 10 ശതമാനത്തിന്റെ വര്‍ധനവുണ്ടാവുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബായിലെ കെട്ടിട വാടക 10 ശതമാനത്തോളം വര്‍ധിച്ചിരുന്നു. 2024-ന്റെയും 2025-ന്റെയും രണ്ടാം പകുതിയില്‍ …
ഏജൻസി തൊഴിലാളികളിൽ അഞ്ചിലൊരാള്‍ 2026 ഓടെ ഹോസ്പിറ്റല്‍ കെയര്‍ ഹോം ജോലികള്‍ ഉപേക്ഷിക്കും!
ഏജൻസി തൊഴിലാളികളിൽ അഞ്ചിലൊരാള്‍ 2026 ഓടെ ഹോസ്പിറ്റല്‍ കെയര്‍ ഹോം ജോലികള്‍ ഉപേക്ഷിക്കും!
സ്വന്തം ലേഖകൻ: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് ഏജന്‍സി ജീവനക്കാര്‍ എന്‍ എച്ച് എസ്സും സോഷ്യല്‍ കെയര്‍ സര്‍വീസും വിട്ടുപോകുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. യു കെയില്‍ അങ്ങോളമിങ്ങോളം 20,000 ഏജന്‍സി ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതില്‍ 10,000 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് അഞ്ചിലൊന്ന് പേര്‍ 2026 ആകുമ്പോഴേക്കും ജോലി ഉപേക്ഷിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. അക്കേഷ്യം ഗ്രൂപ്പ് …
പ്രസവത്തെ തുടര്‍ന്ന് ഹൃദയാഘാതം; അയര്‍ലന്റില്‍ മലയാളി നഴ്‌സിന് അപ്രതീക്ഷിത വിയോഗം
പ്രസവത്തെ തുടര്‍ന്ന് ഹൃദയാഘാതം; അയര്‍ലന്റില്‍ മലയാളി നഴ്‌സിന് അപ്രതീക്ഷിത വിയോഗം
സ്വന്തം ലേഖകൻ: അയർലൻഡിൽ മലയാളി നഴ്സ് പ്രസവത്തെ തുടർന്ന് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരിച്ചത്. രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. നവജാത ശിശു സുഖമായിരിക്കുന്നു. കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി ബൈജു. …
31 വിഭാഗം ജോലികളിൽ വിദ്യാർഥികളെ നിയമിക്കുന്നത് വിലക്കി യുഎഇ; ഇനി വർക്ക് പെർമിറ്റ് ലഭിക്കില്ല
31 വിഭാഗം ജോലികളിൽ വിദ്യാർഥികളെ നിയമിക്കുന്നത് വിലക്കി യുഎഇ; ഇനി വർക്ക് പെർമിറ്റ് ലഭിക്കില്ല
സ്വന്തം ലേഖകൻ: സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ അപകടകരമായ 31 വിഭാഗം ജോലികളിൽ സ്വദേശി, വിദേശി വിദ്യാർഥികളെ നിയമിക്കുന്നത് യുഎഇ വിലക്കി. 15 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് ഉപാധികളോടെ ജോലി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും അപകടകരമായ മേഖലകളിൽ ജോലി, പരിശീലനം എന്നിവയിൽനിന്ന് ഇവരെ ഒഴിവാക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. ജോലി 6 മണിക്കൂറിൽ കൂടരുത് അഡ്മിനിസ്ട്രേറ്റീവ്, പ്രഫഷനൽ …
വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വീഴരുത്; ബോധവത്ക്കരണവു മായി റോയൽ ഒമാൻ പൊലീസും ബാങ്ക് മസ്‌കത്തും
വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വീഴരുത്; ബോധവത്ക്കരണവു മായി റോയൽ ഒമാൻ പൊലീസും ബാങ്ക് മസ്‌കത്തും
സ്വന്തം ലേഖകൻ: വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ബോധവത്ക്കരണവുമായി റോയൽ ഒമാൻ പൊലീസും ബാങ്ക് മസ്‌കത്തും. വിവിധ തട്ടിപ്പുകൾക്കെതിരെ അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള വാർഷിക ബോധവത്ക്കരണ പദ്ധതിയുടെ തുടർച്ചയാണിത്. തൊഴിലന്വേഷകർ ഓൺലൈനായി തൊഴിലവസരങ്ങൾ തേടുന്ന കാലഘട്ടത്തിൽ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബോധവത്ക്കരണം നടത്തുന്നത്. ഒമാൻ ടിവി, റേഡിയോ, പ്രിന്റ്, ഓൺലൈൻ മീഡിയ, സോഷ്യൽ …
കുവൈത്ത് തീപിടിത്തം: ഗുരുതരാവസ്ഥയിലുള്ള 5 പേർക്ക് ആശ്വാസമേകി ബന്ധുക്കൾ എത്തി
കുവൈത്ത് തീപിടിത്തം: ഗുരുതരാവസ്ഥയിലുള്ള 5 പേർക്ക് ആശ്വാസമേകി ബന്ധുക്കൾ എത്തി
സ്വന്തം ലേഖകൻ: മംഗഫിലെ തീപിടിത്തത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 5 പേരുടെ ബന്ധുക്കൾ കുവൈത്തിലെത്തി. വിമാനത്താവളത്തിൽ സ്വീകരിച്ച എൻബിടിസി ജീവനക്കാർ ഇവരെ ഉറ്റവരുടെ അടുത്ത് എത്തിക്കുകയായിരുന്നു. ടിവിയുടെയും മറ്റും കണ്ടും കേട്ടും അറിഞ്ഞ ദുരന്തത്തിന്റെ ബാക്കിപത്രം നേരിട്ട് കണ്ടപ്പോൾ സങ്കടം അടക്കാനായില്ല പലർക്കും. കടൽ കടന്ന് എത്തിയവരുടെ തേങ്ങൽ രോഗികളെയും കൂട്ടിരിപ്പുകാരെയും കണ്ണീരണിയിച്ചു. യാഥാർഥ്യം …
വോട്ട് പിടിക്കാൻ ഗാന്ധിയൻ സ്വദേശി പ്രസ്ഥാനം പയറ്റി ഋഷി സുനാക്; ബ്രിട്ടീഷ് സാധനങ്ങൾ വാങ്ങാൻ ആഹ്വാനം
വോട്ട് പിടിക്കാൻ ഗാന്ധിയൻ സ്വദേശി പ്രസ്ഥാനം പയറ്റി ഋഷി സുനാക്; ബ്രിട്ടീഷ് സാധനങ്ങൾ വാങ്ങാൻ ആഹ്വാനം
സ്വന്തം ലേഖകൻ: അധികാരം നിലനിർത്താൻ ഗാന്ധിജിയുടെ സ്വദേശിവാദം ഉപയോഗിക്കുകയാണ് ഇന്ത്യൻ വംശജൻ ഋഷി സുനക്. ജൂലൈ നാലിന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി (ടോറികൾ) 1997 ലേതിനേക്കാൾ മോശം പ്രകടനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആകെയുള്ള 650 സീറ്റുകളിൽ, ടോറികൾ അന്ന് 165 സീറ്റിലേക്ക് ഒതുങ്ങിപ്പോയിരുന്നു. ഇത്തവണയും അഭിപ്രായ സർവേകളിലും …