സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് നേതാക്കളുടെ ഭാര്യമാരും ഇറങ്ങിയിരിക്കുകയാണ്, എലി ആന്‍ഡ് ഈസ്റ്റ് കേംബ്രിഡ്ജ്ഷയര്‍ നിയോജകമണ്ഡലത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലൂസി ഫ്രേസര്‍ക്ക് വേണ്ടി വോട്ട് പിടിക്കാനാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്‌നി അക്ഷത മൂര്‍ത്തി, ചാന്‍സലര്‍ ജെറെമി ഹണ്ടിന്റെ പത്‌നി ലൂസിയ ഹണ്ട്, ഹോം സെക്രട്ടറി ജെയിംസ് …
സ്വന്തം ലേഖകൻ: യുകെയിൽ ജോലി വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇരുനൂറോളം പേരിൽ നിന്ന് 5 കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ റിക്രൂട്ടിങ് ഏജൻസി ഉടമയെ തൊടുപുഴ പൊലീസ് ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ നിന്നു പിടികൂടി. തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന കൊളംബസ് ജോബ് ആൻഡ് എജ്യുക്കേഷൻ എന്ന സ്ഥാപനം നടത്തിയിരുന്ന വണ്ണപ്പുറം ദർഭത്തൊട്ടി …
സ്വന്തം ലേഖകൻ: 2016ന് ശേഷം ജര്‍മനിയിലെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ലഭിച്ചത് 3,51,000 അപേക്ഷകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത്, യു കെയിലേക്ക് എത്തുന്നതിന്റെ നാലിരട്ടിയോളം അഭയാര്‍ത്ഥികളാണ് ജര്‍മനിയില്‍ എത്തുന്നത്. ഇതോടെ അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ജര്‍മന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്. പുതിയ നിയമം അനുസരിച്ച്, അഭയാര്‍ത്ഥി പദത്തിനുള്ള അപേക്ഷയില്‍ ധൃതഗതിയില്‍ …
സ്വന്തം ലേഖകൻ: അൽ ഐനിൽ ഇന്ന് മുതൽ പാർക്കിങ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ക്രെയിനുപയോഗിച്ച് കസ്റ്റഡിയിലെടുക്കുന്ന നടപടികൾ ആരംഭിച്ചതായി അബുദബി ഗതാഗത വകുപ്പ് അറിയിച്ചു. ഈ മേഖലയിൽ പാർക്കിങ് നിയമങ്ങൾ കർശനമാക്കിയതിന്റെ ഭാഗമാണിത്. നമ്പർ പ്ലേറ്റ്, ലൈസൻസോ ഇല്ലാത്ത വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ക്രെയിൻ ഉപയോഗിച്ച് കസ്റ്റഡിയിൽ എടുക്കും അത് മാത്രമല്ല അൽ ഐൻ ഇൻഡസ്ട്രിയൽ …
സ്വന്തം ലേഖകൻ: യുഎഇയിൽ ആശ്രിത വീസയിൽ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള നടപടി കടുപ്പിച്ച് ഡിജിറ്റൽ ഗവൺമെന്റ്. 5 ബന്ധുക്കളെ താമസ വീസയിൽ കൊണ്ടുവരാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. ആറാമത് ഒരാളെ കൂടി സ്പോൺസർ ചെയ്യണമെങ്കിൽ ശമ്പളം 15,000 ദിർഹം ഉണ്ടാകണം. ആറിൽ കൂടുതൽ പേരെ സ്പോൺസർ ചെയ്യാനുള്ള അപേക്ഷയിൽ …
സ്വന്തം ലേഖകൻ: ജൂലൈ ഒന്നു മുതല്‍ ദുബായ് മാളില്‍ പാര്‍ക്കിംഗ് ഫീസ് നടപ്പിലാക്കും. 24 മണിക്കൂര്‍ പാര്‍ക്കിങ്ങിന് പരമാവധി 1,000 ദിര്‍ഹം വരെ എത്താം. ചില പാര്‍ക്കിംഗ് ഏരിയകള്‍ സൗജന്യ പാര്‍ക്കിംഗ് തുടരും. ചില വിഭാഗങ്ങളെ പാര്‍ക്കിംഗ് ഫീസ് അടയ്ക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്.കാര്‍ പാര്‍ക്കിംഗ് കൂടുതല്‍ സൗകര്യപ്രദമാവുന്ന രീതിയില്‍ ബാരിയര്‍ ഫ്രീ സംവിധാനമാണ് ദുബായിലെ …
സ്വന്തം ലേഖകൻ: മംഗഫിൽ എൻബിടിസിയുടെ തൊഴിലാളി താമസ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മരിച്ചവർക്ക് കമ്പനി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും കണ്ണുനീരിൽ കുതിർന്ന സ്മരണാഞ്ജലി. അകാലത്തിൽ വേർപിരിഞ്ഞ ജീവനക്കാരുടെ സ്മരണകൾ തളംകെട്ടിനിന്ന യോഗത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മൗന പ്രാർഥനയോടെയായിരുന്നു അനുശോചന യോഗം. ഇന്നലെ കമ്പനി ആസ്ഥാനത്തു ചേർന്ന അനുശോചന യോഗത്തിൽ സഹപ്രവർത്തകരുടെ വിയോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലർക്കും വാക്കുകൾ മുറിഞ്ഞു. ഉള്ളിലെ …
സ്വന്തം ലേഖകൻ: പൊതു തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായി കുടിയേറ്റ മാറിയ പശ്ചാത്തലത്തില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ 52 ശതമാനം പേര്‍ പറയുന്നത് ലേബര്‍ പാര്‍ട്ടിയുടെ കുടിയേറ്റ നയങ്ങളില്‍ വിശ്വാസമില്ലെന്നാണ്. സമാനമായ കാര്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കുറിച്ച് 49 ശതമാനം പേരും പറയുന്നു. കുടിയേറ്റം മുഖ്യ തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമാക്കിയത് വെറുതെയല്ല എന്നത് അടിവരയിട്ട് പറയുന്നതാണ് …
സ്വന്തം ലേഖകൻ: യുകെയിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം അന്തരിച്ചു. പീറ്റർബറോയിൽ കുടുംബമായി താമസിച്ചി രുന്ന സുഭാഷ് മാത്യു (43) ആണ് വിട പറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 നാണ് അന്തരിച്ചത്. നോർത്ത് വെസ്റ്റ് ആംഗ്ലിയ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പീറ്റർബറോ സിറ്റി ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ഇടുക്കി വണ്ടിപ്പെരിയാർ ആഞ്ഞിലിത്തോപ്പിൽ …
സ്വന്തം ലേഖകൻ: യുഎസിൽ സ്ഥിരതാമസാനുമതിയും പൗരത്വവും ലഭിക്കാനായി കാത്തിരിക്കുന്ന കുടിയേറ്റക്കാരിൽ 5 ലക്ഷത്തോളം പേർക്കു പ്രയോജനപ്പെടുന്ന ഉദാരനടപടി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. യുഎസ് പൗരത്വമുള്ളവരുടെ വിദേശികളായ പങ്കാളികൾക്ക് ഇനി സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാം. സ്ഥിരതാമസാനുമതി ലഭിച്ചശേഷം പൗരത്വം ലഭിക്കും. പങ്കാളി 10 വർഷമെങ്കിലും യുഎസിൽ താമസിച്ചയാളായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. കഴിഞ്ഞ തിങ്കളാഴ്ച വരെയുള്ള …