സ്വന്തം ലേഖകൻ: സുപ്രധാന വിഷയങ്ങളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇറ്റലിയിൽ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോടായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം. തുടർനടപടികളുണ്ടാകേണ്ട സുപ്രധാനമായ കാര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. എന്നാൽ വരുംകാലങ്ങളിൽ ചില പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നിച്ചു …
സ്വന്തം ലേഖകൻ: അമേരിക്കയിലെ മിഷിഗനില്‍ നടന്ന വെടിവെപ്പില്‍ രണ്ട് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്ക്. ശനിയാഴ്ചയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഒരു വീട്ടിൽ സ്വയം വെടിവെച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മിഷിഗനിലെ ഒരു പാർക്കിലാണ് ആക്രണമുണ്ടായത്. വാഹനത്തില്‍ വന്നിറങ്ങിയ യുവാവ് 28 തവണയെങ്കിലും …
സ്വന്തം ലേഖകൻ: ഈ വർഷത്തെ ‘മോസ്റ്റ് കംഫർട്ടബിൾ സീറ്റ്സ്’ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒമാൻ ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ. എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷനാണ് ഈ പുരസ്കാരം ഒമാന് നൽകിയത്. ജൂൺ 12 ന് അയർലണ്ടിലെ ഡബ്ലിനിൽ നടന്ന ഫ്യൂച്ചർ ട്രാവൽ എക്സ്പീരിയൻസ് & റീട്ടെയിലിംഗ് ഇവൻ്റ് 2024 ആണ് ചടങ്ങിൽ ആണ് ഒമാൻ എയറിൻ്റെ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം തെക്കന്‍ കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ കുവൈത്ത് ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത് നിരവധി മലയാളികള്‍ ഉള്‍പ്പെടെ 135 പേരെ. ഇവരില്‍ 35 പേര്‍ ശക്തമായ പുക കാരണം പുറത്തിറങ്ങാനാവാതെ കെട്ടിടത്തിന്റെ ഗോവണിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ ഗരീബ് പറഞ്ഞു. കുവൈത്ത് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രത്യേക …
സ്വന്തം ലേഖകൻ: യുകെയില്‍ ഇ.കോളി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സാന്‍ഡ്‌വിച്ചുകളും റാപ്പുകളും സലാഡുകളും അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ തിരിച്ചുവിളിക്കുന്നു. ഇ.കോളി സാധ്യത സാധ്യതയുള്ളതിനാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന കുറഞ്ഞത് 60 തരം പ്രീ-പാക്ക്ഡ് സാന്‍ഡ്‌വിച്ചുകളും റാപ്പുകളും സലാഡുകളും ആണ് ഭക്ഷ്യ നിര്‍മ്മാതാക്കള്‍ തിരിച്ചുവിളിക്കുന്നത്. നിലവില്‍ ഉല്‍പ്പന്നങ്ങളില്‍ ഇ.കോളി ബാക്ടീരിയയെ കണ്ടെത്തിയിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് …
സ്വന്തം ലേഖകൻ: എസക്സിലെ ബെന്‍ഫ്ലീറ്റില്‍ നിന്ന് 15 വയസുള്ള മലയാളി പെണ്‍കുട്ടിയെ കാണാതായി. അനിത കോശി എന്ന പെണ്‍കുട്ടിയെ ആണ് കാണാതായതെന്നു എസക്സ് പോലീസ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് 5 അടി 4 ഇഞ്ച് ഉയരവും നീണ്ട കറുത്ത മുടിയും ഉണ്ട്. അനിത കോശി കണ്ണട ഉപയോഗിക്കുന്ന ആളാണ്. …
സ്വന്തം ലേഖകൻ: ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി തുടങ്ങിയവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. റഷ്യ–യുക്രെയ്ൻ വിഷയത്തിൽ മനുഷ്യത്വപരമായ സമീപനത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നം പരിഹരിക്കുമെന്ന …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്ത ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി റിപ്പോർട്ട്. നിലവിൽ 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് പുറത്തുവരുന്നത്. 14 ൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളതെന്നാണ് വിവരം. …
സ്വന്തം ലേഖകൻ: ജൂണ്‍ 15 മുതല്‍ 18 വരെയുള്ള ബലി പെരുന്നാള്‍ അവധി ദിവസങ്ങളില്‍ യുഎഇയിലെ ഒട്ടുമിക്ക ഓഫീസുകളും അടച്ചിടുമെങ്കിലും അവശ്യ സേവനങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍ തുറന്നിരിക്കും. പക്ഷെ, അവയുടെ സാധാരണ സമയത്തില്‍ നിന്ന് ചെറിയ മാറ്റങ്ങളുണ്ടാകും. ദുബായിലെ വീസ സേവന കേന്ദ്രങ്ങള്‍ ദുബായില്‍ പുതിയ വീസ എടുക്കലും പുതുക്കളും കാലാവധി നീട്ടലും ഉള്‍പ്പെടെയുള്ള വീസ സേവനങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: മറ്റ് മേഖലകളിലെ പ്രവാസി തൊഴിലാളികളെ അപേക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്ളവര്‍, വലിയതോതില്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതായി റിപ്പോര്‍ട്ട്. ഡിസ്‌പെന്‍സറി ജീവനക്കാരില്‍ 85.9 ശതമാനവും ഏതെങ്കിലും തരത്തിലുള്ള അക്രമം അനുഭവിച്ചിട്ടുള്ളതി പഠനത്തില്‍ കണ്ടെത്തി. ഇവരില്‍ ശാരീരികവും മാനസികവും ലിംഗപരവും വാക്കുകൊണ്ടുള്ളതുമായ പീഡനങ്ങള്‍ക്ക് ഇരയായി. ചെറിയ ശതമാനം പേര്‍ ലൈംഗികാതിക്രമങ്ങള്‍ക്കും വംശീയ വിവേചനത്തിനും ഇരയായതായും …