സ്വന്തം ലേഖകൻ: കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഏതാണ് രണ്ടര ലക്ഷത്തിലേറെ സോഷ്യല്‍ റെന്റ് ഹോമുകള്‍ അപ്രത്യക്ഷമായതായി സര്‍ക്കാരിന്റെ കണക്കുകള്‍. 2013 ഏപ്രിലിനും 2023 ഏപ്രിലിനും ഇടയിലായി ലോക്കല്‍ അതോറിറ്റികളുടെയും ഹൗസിംഗ് അസ്സോസിയേഷനുകളുടെയും ഉടമസ്ഥതയിലുള്ള സോഷ്യല്‍ ഹൗസിംഗ് ഹോമുകളുടെ എണ്ണത്തില്‍ 2,60,464 വീടുകളുടെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ .ചാരിറ്റി സംഘടനയായ ഷെല്‍ട്ടര്‍ ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. …
സ്വന്തം ലേഖകൻ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയെ തീവ്ര വലതുപക്ഷ പാര്‍ട്ടി പരാജയപ്പെടുത്തുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേടുമെന്നാണ് …
സ്വന്തം ലേഖകൻ: ഫോണ്‍ കോളുകള്‍ വഴിയുള്ള ടെലിമാര്‍ക്കറ്റിംഗിന് കര്‍ശന നിയന്ത്രണങ്ങളുമായി യുഎഇ. ജനങ്ങള്‍ക്ക് ശല്യമാവുന്ന രീതിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഫോണ്‍ വഴി മാര്‍ക്കറ്റ് ചെയ്യുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ നടപടി. നിയമലംഘകര്‍ക്ക് സ്ഥാപനം അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ഒന്നര ലക്ഷം ദിര്‍ഹം വരെ പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ അനുഭവിക്കേണ്ടിവരും. കഴിഞ്ഞ മാസം യുഎഇ കാബിനറ്റ് …
സ്വന്തം ലേഖകൻ: സൗദിയില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ വേനലവധി ഇന്ന് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മൂന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലങ്ങള്‍ വേനലവധി തീരുന്നതിന് മുൻപ് പ്രസിദ്ധീകരിക്കണം. അംഗീകൃത കാരണങ്ങളാൽ മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍നിന്ന് വിട്ടുനിന്ന വിദ്യാര്‍ഥികൾക്ക് പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ വീണ്ടും പരീക്ഷ നടത്തും. അതിനിടെ സൗദി ചുട്ടു പൊള്ളുന്നു. സൗദിയുടെ വിവിധ പ്രവിശ്യകളിൽ …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച എംബസിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി അധികൃതർ. പുതിയ അധ്യയന വർഷം കഴിഞ്ഞ മാസം ആരംഭിച്ചിരിക്കെ സ്കൂളുകളിൽ മക്കളുടെ സീറ്റിനായി പരക്കംപായുന്ന രക്ഷിതാക്കളെ ലക്ഷ്യംവെച്ചാണ് എംബസിയുടെ പേരിൽ വ്യാജസന്ദേശങ്ങൾ ഇന്ത്യൻ കമ്യൂണിക്കിറ്റിക്കിടയിൽ പ്രചരിക്കുന്നത്. എന്നാൽ, എംബസിയുടെ പേര് ഉപയോഗിച്ചുള്ള വ്യാജ …
സ്വന്തം ലേഖകൻ: കുവൈത്ത് -കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് ഞായറാഴ്ച വൈകിയത് അഞ്ചുമണിക്കൂർ. ഉച്ചക്ക് 12.40ന് പുറപ്പെടേണ്ട വിമാനം വൈകിട്ട് ആറിനാണ് പുറപ്പെട്ടത്. അൽപം വൈകിയാണ് കോഴിക്കോടുനിന്ന് വിമാനം എത്തിയതെങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ വിമാനത്തിൽ കയറ്റിയിരുന്നു. ഇതോടെ വൈകാതെ വിമാനം പുറപ്പെടുമെന്ന് യാത്രക്കാരും പ്രതീക്ഷിച്ചു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞ് വൈകീട്ട് 6.10 ഓടെയാണ് വിമാനം പുറപ്പെട്ടത്. …
സ്വന്തം ലേഖകൻ: തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ, ഇതുവരെ പുറത്തുവന്ന സര്‍വ്വെഫലങ്ങള്‍ എല്ലാം തന്നെ വിരല്‍ ചൂണ്ടുന്നത് ലേബര്‍ പാര്ട്ടിയുടെവിജയത്തിലേക്കാണ്. എന്നാല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കടപുഴകി വീഴുന്ന തരത്തിലുള്ള ഒരു ഫലമായിരിക്കും തെരഞ്ഞെടുപ്പില്‍ ഉണ്ടാവുക എന്നാണ് ഡെയ്ലി മെയില്‍ നടത്തിയ ഏറ്റവും പുതിയ സര്‍വ്വേ പ്രവചിക്കുന്നത്. 416 സീറ്റുകള്‍ വരെ ലേബര്‍ പാര്‍ട്ടി നേടുമെന്ന് സര്‍വ്വെ ഫലം …
സ്വന്തം ലേഖകൻ: യുകെയില്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടിയേറ്റ നിയന്ത്രണ പരിപാടികളുമായി ജനങ്ങളെ കൈയിലെടുക്കാനുള്ള തത്രപ്പാടിലാണ് എല്ലാപാര്‍ട്ടികളും. കുടിയേറ്റം കുറയ്ക്കുന്നതിന് കടുത്ത നടപടികള്‍ സ്വീകരിക്കുന്ന പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമെന്നതുകൊണ്ട് ലേബര്‍ പാര്‍ട്ടിയും ആ വഴിയ്ക്കാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുടിയേറ്റം കുറയുന്നതിന് റിഷി സുനാക് സര്‍ക്കാര്‍ ഒട്ടേറെ നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നു. അതില്‍ പ്രധാനപ്പെട്ട …
സ്വന്തം ലേഖകൻ: മ്യൂസിക് ഫെസ്റ്റിവലിനിടെ ഹമാസ് ബന്ദിയായി പിടിച്ചു കൊണ്ടുപോയ 26കാരിയെ ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചു. 245 ദിവസത്തെ തടവുജീവിതത്തിന് ശേഷമാണ് നോവ അര്‍ഗമാനി തിരികെ വീട്ടിലെത്തിയത്. എട്ട് മാസം നീണ്ട ദുരിത ജീവിതത്തിനൊടുവില്‍ ഉറ്റവരെ കണ്ട് നോവ വിതുമ്പി. ഒക്ടോബര്‍ ഏഴിനായിരുന്നു ഇസ്രയേലില്‍ മിന്നലാക്രമണം നടത്തിയ ഹമാസ് ഇരുന്നൂറിലേറെപ്പേരെ ബന്ദികളായി പിടിച്ചു കൊണ്ട് പോയത്. …
സ്വന്തം ലേഖകൻ: 389 യാത്രക്കാരുമായി ടൊറന്റോയിലെ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ കാനഡയുടെ വിമാനത്തിന് തീ പിടിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ വലിയ അപകടം ഒഴിവായി. ജൂണ്‍ അഞ്ചിനായിരുന്നു സംഭവം. ബോയിങ് 777 വിമാനത്തിനാണ് ടേക്ക് ഓഫിന് പിന്നാലെ തീ പിടിച്ചത്. വിമാനത്തിന്റെ എഞ്ചിനുകളിലൊന്നില്‍ നിന്നും തീനാളങ്ങള്‍ പുറത്തേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ …