1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓൺലൈൻ റീചാർജിൽ UAE പ്രവാസിക്ക് നഷ്ടമായത് 86,380 രൂപ; നമ്പർ മാറിയാൽ ബാങ്കിനെ അറിയിക്കണം
ഓൺലൈൻ റീചാർജിൽ UAE പ്രവാസിക്ക് നഷ്ടമായത് 86,380 രൂപ; നമ്പർ മാറിയാൽ ബാങ്കിനെ അറിയിക്കണം
സ്വന്തം ലേഖകൻ: ഓൺലൈനിലൂടെ ബസ് കാർഡ്, ഇത്തിസലാത്ത്, ഡു കമ്പനികളുടെ പ്രീപെയ്ഡ് കാർഡ് എന്നിവ റീചാർജ് ചെയ്യാൻ ശ്രമിക്കുന്നവരും സാധനങ്ങൾ വാങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ. സുരക്ഷിത വെബ്സൈറ്റാണെന്ന് ഉറപ്പാക്കിയ ശേഷമേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകാവൂ. തിടുക്കത്തിൽ ഏതെങ്കിലും വെബ്സൈറ്റിലൂടെ റീചാർജ് ചെയ്യാൻ ശ്രമിച്ച മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് …
ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ 16 ന്; ഒമാനിൽ ജൂണ്‍ 17 തിങ്കളാഴ്ച; നീണ്ട അവധി
ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ 16 ന്; ഒമാനിൽ ജൂണ്‍ 17 തിങ്കളാഴ്ച; നീണ്ട അവധി
സ്വന്തം ലേഖകൻ: സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ(ഈദുൽ അദ് ഹ) 16 ന് ഞായറാഴ്ച‌യും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ 16ന് ആഘോഷിക്കും. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാൽ ബലി പെരുന്നാൾ ഈ മാസം 17നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. …
പക്ഷിപ്പനിയുടെ അപൂർവ വകഭേദം ബാധിച്ച് ആദ്യ മരണം മെക്സിക്കോയിൽ; മനുഷ്യരിൽ ആദ്യം
പക്ഷിപ്പനിയുടെ അപൂർവ വകഭേദം ബാധിച്ച് ആദ്യ മരണം മെക്സിക്കോയിൽ; മനുഷ്യരിൽ ആദ്യം
സ്വന്തം ലേഖകൻ: പക്ഷിപ്പനിയുടെ അപൂർവ വകഭേദമായ എച്ച്-5.എൻ-2 ബാധിച്ച് മെക്സിക്കോയിൽ 59-കാരൻ മരിച്ചെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു. മനുഷ്യരിൽ എച്ച്-5.എൻ-2 വൈറസ് ബാധിക്കുന്നത് ആദ്യമാണ്. പക്ഷിപ്പനി ബാധിച്ച് മരിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്നും ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു. പനി, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കലശലായതോടെ ഏപ്രിൽ 24-നാണ് രോഗിയെ മെക്സിക്കോസിറ്റിയിലെ ആശുപത്രിയിൽ …
യുകെയിൽ ശ്വാസകോശ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു
യുകെയിൽ ശ്വാസകോശ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു
സ്വന്തം ലേഖകൻ: മലയാളി യുവതി യുകെയിൽ അന്തരിച്ചു. സ്വിണ്ടനിലെ പര്‍ട്രണില്‍ കുടുംബമായി താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണി (39) ആണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് …
പ്ര​​തി​​രോ​​ധ സേ​​ന​​യി​​ൽ വി​​ദേ​​ശി​​ക​​ൾ​​ക്കും അ​​വ​​സ​​രം നൽകാൻ ഓസ്‌ട്രേലിയ; പൗരത്വത്തിനും സാധ്യത
പ്ര​​തി​​രോ​​ധ സേ​​ന​​യി​​ൽ വി​​ദേ​​ശി​​ക​​ൾ​​ക്കും അ​​വ​​സ​​രം നൽകാൻ ഓസ്‌ട്രേലിയ; പൗരത്വത്തിനും സാധ്യത
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിൽ (എഡിഎഫ്) അടുത്ത മാസം മുതൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് റിക്രൂട്ട്മെന്‍റിന് അപേക്ഷിക്കാം. വർധിച്ചുവരുന്ന പ്രാദേശിക ഭീഷണികളുടെ പശ്ചാത്തലത്തിൽ സായുധ സേനയെ ശക്തിപ്പെടുത്താനാണ് പുതിയ നീക്കമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ജൂലൈ മുതൽ, ഓസ്‌ട്രേലിയയിൽ സ്ഥിരതാമസക്കാരായ ന്യൂസീലൻഡ് പൗരന്മാർക്ക് ഇത്തരത്തിൽ ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിൽ ചേരാൻ അപേക്ഷിക്കാം.അടുത്ത വർഷം മുതൽ യുകെ,യുഎസ്, …
സന്ദർശക വീസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ
സന്ദർശക വീസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ
സ്വന്തം ലേഖകൻ: സന്ദർശക, ടൂറിസ്റ്റ് വീസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാൻ ഹോട്ടൽ റിസർവേഷൻ ചെയ്തതിന്റെ രേഖ, യാത്രാ കാലയളവിൽ ചെലവഴിക്കാനുള്ള നിശ്ചിത തുക എന്നിവ കൈവശം വേണമെന്നാണ് നിർദേശം. ഒരു മാസത്തെ വീസയിൽ എത്തുന്നവർ 3000 ദിർഹവും (68000) ഒന്നിലേറെ …
യുഎഇയിൽ താപനില 50 നോട് അടുക്കുന്നു: വാഹനം ഓടിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ
യുഎഇയിൽ താപനില 50 നോട് അടുക്കുന്നു: വാഹനം ഓടിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: യുഎഇയിൽ താപനില 50നോട് അടുക്കുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യാത്രയ്ക്കു മുൻപ് സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി വാഹനം ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കണം. ടയറുകൾ, ബ്രേക്കുകൾ, എസി സംവിധാനങ്ങൾ, ബാറ്ററികൾ, ലൈറ്റുകൾ, വൈപ്പറുകൾ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ആവശ്യത്തിന് ഇന്ധനവും വെള്ളവും ഉണ്ടെന്നും ചോർച്ച ഇല്ലെന്നും …
വരുമോ ഖത്തര്‍ – ബഹ്‌റൈന്‍ സൗഹൃദ പാലം? വന്നാൽ യാത്രാ സമയം അഞ്ചില്‍ നിന്ന് അര മണിക്കൂറായി കുറയും
വരുമോ ഖത്തര്‍ – ബഹ്‌റൈന്‍ സൗഹൃദ പാലം? വന്നാൽ യാത്രാ സമയം അഞ്ചില്‍ നിന്ന് അര മണിക്കൂറായി കുറയും
സ്വന്തം ലേഖകൻ: ഏറെ കാലത്തെ പിണക്കത്തിനും അകല്‍ച്ചയ്ക്കുമൊടുവില്‍ അയല്‍ രാജ്യങ്ങളായ ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാവുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സൗഹൃദ പാലം നിര്‍മിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി.ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന ഫ്രന്റ്ഷിപ്പ് ബ്രിഡ്ജിന് 34 കിലോമീറ്ററാണ് ദൂരം. തൊട്ടടുത്ത് നില്‍ക്കുന്ന രാജ്യങ്ങളാണെങ്കിലും …
ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് ഇനി സ്വകാര്യ ക്ലിനിക്കിലും മെഡിക്കല്‍ എടുക്കാം; 52 കേന്ദ്രങ്ങളുടെ പട്ടിക
ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് ഇനി സ്വകാര്യ ക്ലിനിക്കിലും മെഡിക്കല്‍ എടുക്കാം; 52 കേന്ദ്രങ്ങളുടെ പട്ടിക
സ്വന്തം ലേഖകൻ: ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. പുതിയ വീസ എടുക്കാനും പഴയത് പുതുക്കാനും മറ്റുമുള്ള മെഡിക്കല്‍ ടെസ്റ്റ് എടുക്കാന്‍ ഇനി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളെ തന്നെ ആശ്രയിക്കേണ്ടതില്ല. പകരം രാജ്യത്തെ സ്വകാര്യ മെഡജിക്കല്‍ സെന്ററുകളിലും പ്രവാസികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നേടാം. പ്രവാസികള്‍ക്ക് ആവശ്യമായ ടെസ്റ്റുകള്‍ നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഈ …
കുവൈത്തിൽ സ്വകാര്യമേഖലയിൽ ഇനി ഇരട്ടി സ്വദേശിവൽക്കരണം; മലയാളികൾക്ക് തിരിച്ചടി
കുവൈത്തിൽ സ്വകാര്യമേഖലയിൽ ഇനി ഇരട്ടി സ്വദേശിവൽക്കരണം; മലയാളികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കാൻ കുവൈത്ത് ആലോചിക്കുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന മുഴുവൻ സ്വദേശികൾക്കും സർക്കാർ ജോലി ലഭ്യമാക്കാൻ സാധിക്കാൻ സാധിക്കാത്തതിനാലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം ഊർജിതമാക്കുന്നത്. നിലവിൽ സ്വകാര്യമേഖലയിൽ 25% സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. ഇതു 50% ആക്കാനാണ് പദ്ധതി. എന്നാൽ പെട്രോളിയം മേഖലയിൽ 30%ൽനിന്ന് 60% ആക്കി ഉയർത്തും. ഇതുസംബന്ധിച്ച് സ്വകാര്യ, …