സ്വന്തം ലേഖകൻ: ലണ്ടനിലെ ഹാക്ക്നിയിലെ റസ്റ്ററന്റിൽ വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി മാതാപിതാക്കളുടെ ശബ്ദത്തോട് പ്രതികരിക്കുകയും കൈകൾ അനക്കുകയും ചെയ്‌തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് കുട്ടി വിധേയയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും, അക്രമത്തിന് പിന്നിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണെന്നും റസ്റ്ററന്റിൽ ഉണ്ടായിരുന്ന പെൺകുട്ടിക്ക് …
സ്വന്തം ലേഖകൻ: ഋഷി സുനകിന്റെയും ടോറികളുടെയും സ്വപ്നങ്ങള്‍ക്ക് മേല്‍ അവസാനത്തെ ആണിയും അടിച്ചുകൊണ്ട് ഏറ്റവും പുതിയ സര്‍വ്വേഫലം. ലേബര്‍ പാര്‍ട്ടി 500 ഓളം സീറ്റുകളില്‍ വിജയിക്കും എന്നാണ് സര്‍വ്വെ പറയുന്നത്. വരുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ മെഗ സര്‍വ്വേയില്‍ 10,000 ല്‍ അധികം ആളുകളായിരുന്നു പങ്കെടുത്തത്. 476 നും 493 നും ഇടയില്‍ സീറ്റുകള്‍ …
സ്വന്തം ലേഖകൻ: പ്രവിശ്യാ സർക്കാർ കൊണ്ടുവന്ന കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾക്കെതിരേ കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രവിശ്യയിൽ ഇന്ത്യൻ വിദ്യാർഥികൾ നടത്തിവന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. പ്രവിശ്യയുടെ ഇമിഗ്രേഷൻ ഡയറക്ടർ ജെഫ് യുംഗ് വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന ഉറപ്പിലാണ് സത്യഗ്രഹം അവസാനിപ്പിച്ചതെന്ന് ഇന്ത്യൻ വിദ്യാർഥി രുപിന്ദർ …
സ്വന്തം ലേഖകൻ: കോടതി നടപടികൾ വേഗത്തിലാക്കാൻ ദുബായിൽ ഡിജിറ്റൽ കോർട്ട്. നേരത്തെ മാസങ്ങൾ എടുത്തിരുന്ന കോടതി നടപടികൾ മിനിറ്റുകൾക്കകം പൂർത്തിയാക്കാമെന്നതാണ് പ്രത്യേകത. ക്രിമിനൽ കേസുകൾ, വാടക തർക്കങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ കോടതി വിധികൾക്കും നിയമനടപടികൾ വേഗത്തിലാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനത്തിനു സാധിക്കും. ദുബായിലെ വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളെ ഡിജിറ്റൽ കോർട്ടുമായി ബന്ധിപ്പിച്ചാണ് …
സ്വന്തം ലേഖകൻ: ഒമാനില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൂര്യാഘാതവും ചൂട് കാരണമുണ്ടാകുന്ന തളര്‍ച്ചയും ഒഴിവാക്കാന്‍ ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു. പല സ്ഥലങ്ങളിലും താപനില 40 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയതായി …
സ്വന്തം ലേഖകൻ: ഒമാനില്‍ ബലി പെരുന്നാള്‍ ജൂണ്‍ 16ന് ആയേക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. സൗദി അറേബ്യയില്‍ അറഫാദിനം ജൂണ്‍ 15നും ബലി പെരുന്നാള്‍ ജൂണ്‍ 16നും ആയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപ്രകാരം ഒമാനില്‍ ബലി പെരുന്നാള്‍ പൊതു അവധി ദിനങ്ങള്‍ ജൂണ്‍ 16 ഞായറാഴ്ച മുതല്‍ 20 വ്യാഴാഴ്ചവരെയാകാനും സാധ്യതയുണ്ട്. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് …
സ്വന്തം ലേഖകൻ: കുവൈത്ത്-കൊച്ചി സെക്ടറിൽ തിങ്കളാഴ്ച എയർഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിക്കും. ജൂൺ മുതൽ ആഴ്ചയിൽ കുവൈത്തിലേക്ക് കൊച്ചിയിൽ നിന്നും തിരിച്ചും മൂന്നു സർവിസുകളാണ് ഉണ്ടാവുക. കുവൈത്തിൽ തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൊച്ചിയിൽനിന്ന് ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലുമായാണ് സർവിസ്. വേനൽക്കാല ടിക്കറ്റ് നിരക്കുകൾ 70 ദീനാർ (19,000 രൂപ)മുതൽ ലഭ്യമാണ്. ജൂൺ 10 …
സ്വന്തം ലേഖകൻ: കിഴക്കൻ ലണ്ടനിലെ ഹാക്നിയിൽ വച്ചു വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തലയിൽ തുളച്ചുകയറിയ ബുള്ളറ്റ് പുറത്തെടുക്കാൻ ഇന്നു വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നു സൂചന. 29നു രാത്രി 9.20ന് നടന്ന വെടിവയ്പിൽ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് – വിനയ ദമ്പതികളുടെ ഏകമകൾ ലിസേൽ മരിയയ്ക്കാണ് (10) വെടിയേറ്റത്. മാതാപിതാക്കൾക്കൊപ്പം റസ്റ്ററന്റിൽ ഭക്ഷണം …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയന്‍ എന്‍ട്രി ആൻഡ് എക്സിറ്റ് സിസ്റ്റം (EES) ഈ വര്‍ഷം ഒക്ടോബര്‍ ആറിന് നിലവില്‍ വരുമ്പോള്‍ നിരവധി കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. പ്രത്യേകിച്ച് യുകെയില്‍ നിന്നോ ഇയു ഇതര രാജ്യങ്ങളില്‍ നിന്നോ യൂറോപ്യന്‍ യൂണിയനിലെ ഒരു രാജ്യത്തേക്ക് യാത്ര ചെയ്യുകയാണെങ്കില്‍ പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് അംഗരാജ്യങ്ങളിലേക്ക് …
സ്വന്തം ലേഖകൻ: യുഎഇയിലേക്കു സന്ദർശക വീസയിൽ എത്തി മുങ്ങുന്നവരെ പിടിക്കാൻ വീസ നിയമങ്ങൾ കർശനമാക്കിയതോടെ യാത്ര മുടങ്ങാതിരിക്കാനുള്ള നിർദേശങ്ങൾ ട്രാവൽ ഏജൻസികൾ നൽകിത്തുടങ്ങി. എമിഗ്രേഷനിലെ ആശയക്കുഴപ്പം ഒഴിവാക്കാനായി സന്ദർശകവീസക്കാർ മടക്കയാത്രയും ഒരേ എയർലൈനിൽ തന്നെ ബുക്ക് ചെയ്യുന്നതാണു നല്ലതെന്നാണു പുതിയ നിർദേശം. വ്യത്യസ്ത എയർ ലൈനുകളിലെ ടിക്കറ്റുമായി എത്തിയവരിൽ ചിലരുടെ യാത്ര മുടങ്ങിയതോടെയാണിത്. സന്ദർശന വീസയിലുള്ളവർ …