കഴിഞ്ഞ ദിവസം ഒപ്പിട്ട ആണവ കരാര്‍ കൊണ്ട് യുഎസിനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി. മിഡില്‍ ഈസ്റ്റിലുള്ള യുഎസ് നയങ്ങള്‍ ഇറാന്റെ നയങ്ങളുമായി യോജിച്ചു പോകുന്നതല്ലെന്ന് ഇറാനിയന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അയത്തുള്ള ഖൊമേനി വ്യക്തമാക്കി. റമദാന്റെ അവസാനം കുറിച്ചുകൊണ്ടുള്ള പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
എലിസബത്ത് രാജ്ഞിയുടെ അമ്മ, സഹോദരി, അമ്മാവന്‍ എന്നിവര്‍ക്കൊപ്പമുള്ള വീഡിയോയാണിത്. 1933ലാണ് ഇത് ചിത്രീകരിച്ചത്. ജര്‍മ്മനിയില്‍ നാസി ഭരണകൂടത്തിന്റെ തലവനായി ഹിറ്റ്‌ലര്‍ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്.
സെന്‍സറും കാമറുകളുമുള്ള സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ ഡ്രൈവര്‍ സീറ്റില്‍ ഒരാളെ ഇരുത്തിയ ശേഷമാണ് കാലിഫോര്‍ണിയയിലെ റോഡുകളില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നത്. ഒരു അടിയന്തര സാഹചര്യം വന്നാല്‍ അതിനെ നിയന്ത്രിക്കാനായാണിത്.
പാക്കിസ്ഥാന്റെ ഒഡിഐ ടി20 ഗെയിം പ്ലാനുകളില്‍ നിര്‍ണായകമായ സ്ഥാനം ഹാഫിസിന്റെ ബൗളിംഗിനുണ്ടായിരുന്നു. ഹാഫിസിന് ലഭിച്ചിരിക്കുന്ന വിലക്ക് പാക് ക്രിക്കറ്റിന് കൊടുത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണ്.
എന്നാല്‍ ആളുകള്‍ കാണുന്നത് ഏത് തരത്തിലുള്ള വീഡിയോ ആണെന്നും ഏത് സമയത്താണ് കൂടുതല്‍ കാഴ്ച്ചക്കാരുള്ളതെന്നുമുള്ള വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.
ഓണ്‍ലൈന്‍ റീടെയിലര്‍ ഇബെയും പെയ്‌മെന്റ് കമ്പനിയും പേപാലും വേര്‍പിരിയുന്നു. ഇനി മുതല്‍ സ്വതന്ത്ര്യ കമ്പനികളായിട്ടായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. 2002ല്‍ പേപാല്‍ ഇബേ വാങ്ങിയത് മുതല്‍ രണ്ട് കമ്പനികളുടെയും പ്രവര്‍ത്തനം ഒരുമിച്ചാണ്.
ഭീകരവാദം ഇരകള്‍ക്ക് നേരെ മാത്രമല്ല ഇസ്ലാമിന് നേരെയുമുള്ള അധിക്ഷേപമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ലോകത്തിലെ എല്ലാ മുസ്ലീംങ്ങള്‍ക്കും ഈദുള്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എഫ്‌സിഎയെ മുന്നോട്ടു നയിക്കാന്‍ മറ്റൊരു നേതൃത്വം ആവശ്യമാണെന്ന് തോന്നിയതിനാലാണ് നടപടിയെന്ന് ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പറഞ്ഞു.
എന്നാല്‍, പൈലറ്റുമാര്‍ ആക്രമണം നടത്തിയത് പാര്‍ലമെന്റിന്റെ അനുവാദം ഇല്ലാതെയാണെന്നതിനെ ചൊല്ലി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിവാദം പുകയുകയാണ്. എംപിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷി നേതാക്കള്‍ പാര്‍ലമെന്റിന്റെ അനുവാദം കൂടാതെ ബോംബാക്രമണം നടത്തിയതിന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്.
1948 മുതല്‍ എന്‍എച്ച്എസിനെ താങ്ങി നിര്‍ത്തുന്ന ഫണ്ടിംഗ് സിസ്റ്റത്തിന്റെ സ്ഥിരതയുടെ കാര്യത്തില്‍ തനിക്ക് ഇപ്പോള്‍ സംശയമുണ്ടെന്നും ജെറമി ഹണ്ട് പറഞ്ഞു. 25 വര്‍ഷത്തെ എന്‍എച്ച്എസിന്റെ കാഴ്ച്ചപ്പാട് എന്ന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.