കുവൈത്തിലേക്ക് പോകുന്നവരുടെ ആരോഗ്യക്ഷമതാ പരിശോധനയില്‍നിന്ന് മുംബൈയിലെ വിവാദ ഏജന്‍സിയായ ഖദാമത്തിനെ ഒഴിവാക്കി. ഇനി മുതല്‍ പരിശോധന നടത്തുക ഗാംക എന്ന ഏജന്‍സി ആയിരിക്കും. കമ്പനി നടത്തിവന്നിരുന്ന പരിശോധനകള്‍ അടിയന്തിരമായി നിര്‍ത്തണമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഖദാമത്തിന് നിര്‍ദേശം നല്കി.
ചാവേര്‍ പള്ളിയിലേക്ക് വന്ന കാറിന്റെ ഡ്രൈവര്‍ ചാവേര്‍, കാറിന്റെ ഉടമ, ചാവേര്‍ തങ്ങിയ വീടിന്റെ ഉടമ എന്നിവരടക്കം 22 ഓളം പേര് ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പിനോട് വിധേയത്വമുള്ള അല്‍ നജ്ദ പ്രോവിന്‍സ് എന്ന സംഘടയാണ് ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ടുണീഷ്യന്‍ വെടിവെപ്പില്‍ വിരിമാറ് വിരിച്ച് പ്രണയിനിയെ രക്ഷിച്ച ബ്രിട്ടീഷുകാരന് മാത്യു ജെയിംസ് യുകെയില്‍ മടങ്ങിയെത്തി. കാമുകിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് തവണ വെടിയേറ്റ മാത്യു ജെയിംസ് ടുണീഷ്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ക്രിക്കറ്റ് താരം ശ്രീശാന്ത്, അങ്കിത് ചവാന് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത് കോടതി വീണ്ടും മാറ്റി വെച്ചു. കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി പറഞ്ഞിരുന്നതെങ്കിലും ഇന്ന് പറഞ്ഞത് ജൂവൈ 25ലേക്ക് കേസ് മാറ്റി വെയ്ക്കുകയാണെന്നാണ്. ഡല്‍ഹിയിലെ പട്യാല ഹൗസ് പ്രത്യേക കോടതിയാണ് വിധി പറയുന്നത് വീണ്ടും മാറ്റി വെച്ചത്.
മുതിര്‍ന്ന താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, സുരേഷ് റെയ്ന എന്നിവര്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രഹാനെയെ ടീമിന്റെ നായകനാക്കിയിരിക്കുന്നത്.
നായകന് മഹേന്ദ്ര സിംഗ് ധോണി അടക്കം മിക്ക മുതിര്‍ന്ന താരങ്ങളും അപ്പോള്‍ സിംബാബ്വെ പര്യടനത്തില്‍ ഉണ്ടാകില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ചേരുന്ന ബിസിസിഐ സെലക്ടര്‍മാരുടെ യോഗത്തില്‍ ഉണ്ടാവും. തീരുമാനമായാല്‍ ഇന്ത്യയുടെ യുവനിരയായിരിക്കും രംഗത്തിറങ്ങുക.
സൗദിയില്‍ വന്‍ മദ്യശേഖരം പിടികൂടി. റിയാദിലെ ഒരു സ്ഥലത്ത് അനധികൃതമായി നടത്തിവരികയായിരുന്ന മദ്യകച്ചവട കേന്ദ്രത്തില്‍നിന്നാണ് 1300 പെട്ടി മദ്യം കണ്ടെടുത്തത്. സൗദി മതകാര്യ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.
'കഴിവ് തിരിച്ചറിഞ്ഞ് ചെറു പ്രായത്തില്‍ നിന്നുതന്നെ വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് മെസ്സി. നമ്മുടെ രാജ്യത്തും ഇത്തരത്തില്‍ നൂറുകണക്കിന് മെസ്സിമാര്‍ ജനിക്കുുണ്ടാകാം.
വാഹനാപകടത്തില്‍ സംസാരശേഷി നഷ്ടപ്പെട്ട നടന് ജഗതി വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ചടങ്ങില്‍ നടന്നത് നാടകീയമായ സംഭവങ്ങള്‍. വേദിയിലിരിക്കുകയായിരുന്ന ജഗതിയുടെ അടുത്തേക്ക് മകള്‍ ശ്രീലക്ഷ്മി ഓടിക്കയറി എത്തി ചുംബിക്കാന്‍ ശ്രമിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ ഐപിഎല്‍ കോഴക്കേസില്‍ നാളെ വിധി. ഡല്‍ഹി കോടതിയാണ് ഏറെ തവണ മാറ്റിവെച്ചശേഷം നാളെ വിധി പറയുന്നത്. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതികളായ കേസാണിത്. പ്രതികള്‍ക്ക് മേല്‍ മക്കോക്ക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുന്നത് നിലനില്‍ക്കുമോയെന്നതും നാളെ വിധി പ്രസ്താവത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.