ചൈനീസ് ഹാക്കര്‍മാര്‍ യുഎസ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ ഓഫീസ് സെര്‍വറില്‍ നുഴഞ്ഞു കയറി നാല് മില്യണ്‍ ഫെഡറല്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി.
ഒമ്പത് മാസങ്ങള്‍ക്കിടയില്‍ 10,000 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന അവകാശവാദവുമായി യുഎസ്. ഇറാഖിലും സിറിയയിലും യുഎസ് സേന നടത്തിയ ആക്രമണങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് വൈറ്റ് ഹൗസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്.
പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡുകളാണ് ടൂര്‍ണമെന്റിന് അനുമതി നല്‍കേണ്ടതെന്ന് ഐ.സി.സി. അധികൃതര്‍ ഇരുവരെയും അറിയിച്ചതായും സൂചനകളുണ്ട്. അമേരിക്കയിലാകും മത്സരങ്ങള്‍ക്ക് വേദി ഒരുങ്ങുക
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, കൊല്ലപ്പെട്ട അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍, പാക് ഭീരരന്‍ ഹാഫിസ് സയിദ്, അയ്മന്‍ അല്‍ സവാഹിരി എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രവുമുള്ളത്.
>യൂറോപ്പിലെ വംശീയതയ്‌ക്കെതിരെയും ജുദ വിരോധത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ചുമതലക്കാരനായി ടോണി ബ്ലെയര്‍ ചുമതലയേല്‍ക്കും. ഇക്കാര്യം ഇന്ന് ബ്ലെയര്‍ തന്നെ പ്രഖ്യാപിക്കും.
ട്ടികളുടെ ശരീരഭാരം വര്‍ദ്ധിക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത കാണിക്കുന്നില്ലെന്ന പരാതിയുമായി എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സ്. കുട്ടികളുടെ ശരീരഭരം സംബന്ധിച്ച് മാതാപിതാക്കള്‍ ചെയ്യുന്നത് തെറ്റായ കാര്യങ്ങളാണെന്നും എന്‍എച്ച്എസ് മേധാവി പറഞ്ഞു.
യുകെയില്‍നിന്ന് നാടുകടത്തപ്പെട്ടവര്‍ക്ക് പോലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗം, കൊലപാതകം, മോഷണം, കള്ളക്കടത്ത് തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ രാജ്യത്ത്‌നിന്ന് പുറത്താക്കിയവര്‍ക്ക് വരെയാണ് സര്‍ക്കാര്‍ ബെനഫിറ്റ്‌സ് നല്‍കുന്നത്.
പ്രവാസി മലയാളികളുടെ സ്വപ്‌നങ്ങളില്‍ ഒന്നായ എയര്‍കേരള യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതായി സൂചനകള്‍. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയ സമിതി ഈ വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവു നല്‍കി.
ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി തുടങ്ങി നിരവധി ബിസിനസ് പ്രമുഖര്‍ ബില്‍ ഗെയ്റ്റ്‌സിന്റെ ദ് ഗീവിംഗ് പ്ലെഡ്ജില്‍ ഒപ്പിട്ടിട്ടുണ്ട്.
രോഗാവസ്ഥയിലായതിനെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തെറ്റായ വാര്‍ത്ത നല്‍കിയ ബിബിസി മാപ്പ് പറഞ്ഞു.