റെസ്‌ന്റോറന്റിലുണ്ടായ ആക്രമണത്തിലും പ്രത്യാക്രമണത്തിലും എട്ട് പേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും ഒരാള്‍ ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. നൂറ് റൗണ്ടെങ്കിലും ഗ്യാംഗുകള്‍ തമ്മില്‍ പരസ്പരം വെടിവെച്ചു.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ മെയ് പത്തിന് രാവിലെ പത്ത് മണിക്ക് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ തോമസ് മുളവനാല്‍ അസിസ്റ്റന്റ് വികാരി ഫാ സുനി പടിഞ്ഞാറേക്കര എന്നിവര്‍ എല്ലാ അമ്മമാരെയും അനുമോദിക്കുകയും അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന ചൊല്ലി അനുഗ്രഹിക്കുകയും റോസാപ്പുക്കര്‍ നല്‍കി ആദരിക്കുകയും ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഫാ. എഡ്‌വിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം പുത്തന്‍ വേലിക്കര ലൂര്‍ദ് മാതാ പള്ളി വികാരിയായിരുന്നു ഫാ. എഡ്‌വിന്‍.
400 വര്‍ഷത്തിലേറെ പഴക്കമുള്ള ആദ്യകാല കിംഗ്‌സ് ജെയിംസ് വേര്‍ഷന്‍ ബൈബിളുകളിലൊന്ന് ബ്രിട്ടണിലെ പള്ളിയില്‍നിന്ന് കണ്ടെത്തി. ജിസ്ബണിലുള്ള സെന്റ് മേരീസ് ചര്‍ച്ചിന്റെ പിന്നാമ്പുറത്ത് സൂക്ഷിച്ചിരുന്ന പൊടിപിടിച്ചുകിടന്ന കബോര്‍ഡില്‍നിന്നാണ് ബെബിളിന്റെ കോപ്പി കണ്ടെത്തിയത്.
ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ് ടീമിനോട് വിടപറഞഞ്ഞു. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ലിവര്‍പൂള്‍ ടീമംഗങ്ങളും ആരാധകരും ചേര്‍ന്ന് ജെറാര്‍ഡിന് വികാരനിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. സ്വന്തം ടീമിനെ വിജയത്തേരിലേറ്റി സന്തോഷത്തെടെ വിട പറയാന്‍ അദ്ദേഹത്തിനായില്ല.
അല്‍പ്പ വസ്ത്രം ധരിച്ചുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇടുന്നതിനെതിരെ നേഴ്‌സുമാര്‍ക്ക് താക്കീത്. നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ജാക്കി സ്മിത്താണ് നേഴ്‌സുമാരുടെ പ്രൊഫഷനെ മോശമാക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് താക്കീത് ചെയ്തിരിക്കുന്നത്.
'നിങ്ങളുടെ സഹോദരനാണ് ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത്. പിന്നെന്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തണം?' എന്ന ചോദ്യവുമായി വിദ്യാര്‍ത്ഥിനി. ഈ ചോദ്യം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ജോര്‍ജ് ബുഷിന്റെ സഹോദരന്‍ ജെബ് ബുഷിനെ ആശ്ചര്യപ്പെടുത്തി. വിദ്യാര്‍ത്ഥിനിയായ ഇവി സെഡ്രിച്ചാണ് ഈ ചോദ്യം ചോദിച്ചത്.
18 വയസ്സുകാരനായ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് അമേരിക്കയിലെ പ്രശസ്തമായ യുവ ശാസ്ത്രജ്ഞ പുരസ്‌കാരം. ടെക്‌സാസില്‍നിന്നുള്ള കരന്‍ ജെറാത്തിനാണ് 50,000 ഡോളര്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഇന്റല്‍ ഇന്റര്‍നാഷ്ണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് ഫെയറിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന അന്‍ജെം ചൗധരിയോട് മഹാത്മാ ഗാന്ധിയെയും നെല്‍സണ്‍ മണ്ഡേലയെയും ഉപമിച്ച ബിബിസി ഹോം അഫെയ്‌സ് എഡിറ്റര്‍ക്കെതിരെ സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം.
സ്വന്തം ലേഖകന്‍: ലണ്ടനില്‍ മലയാളി കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവം ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം തൂങ്ങിമരിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച നാലുപേരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണ കാരണം സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ കോലഴി സ്വദേശി പുല്ലറക്കാട്ടില്‍ രതീഷ്, ഭാര്യ ഷിജി, ഇവരുടെ ഇരട്ടക്കുട്ടികളായ നേഹ, നിയ എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. …