1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കടലില്‍ ചൂട് കൂടന്നത് ബ്രിട്ടീഷ് ഡയറ്റിനെ പ്രതികൂലമായി ബാധിക്കും
കടലില്‍ ചൂട് കൂടന്നത് ബ്രിട്ടീഷ് ഡയറ്റിനെ പ്രതികൂലമായി ബാധിക്കും
കടലില്‍ ചൂട് കൂടന്നത് ബ്രിട്ടണിലെ പരമ്പരാഗത മീന്‍ ഭക്ഷണ വിഭവങ്ങളെ തീന്‍മേശയില്‍നിന്ന് അകറ്റും. ഹഡ്ഡോക്ക്, പ്ലെയിസ്, ലെമണ്‍ സോള്‍ എന്നിവയുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
യുകെയിലെ ആളുകളില്‍ ഏറെയും മതബോധം ഇല്ലാത്തവരെന്ന് പഠനം
യുകെയിലെ ആളുകളില്‍ ഏറെയും മതബോധം ഇല്ലാത്തവരെന്ന് പഠനം
ലോകത്ത് മതബോധം കുറവുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് യുകെയെന്ന് പഠനം. ഡബ്ല്യു ഐ എന്‍ / ഗ്യാലപ് ഇന്റര്‍നാഷ്ണല്‍ നടത്തിയ പഠനത്തിലാണ് മത ബോധത്തിന്റെ കാര്യത്തില്‍ യുകെയ്ക്ക് ഒടുവില്‍നിന്ന് ആറാമത്തെ സ്ഥാനം ലഭിച്ചത്.
ടാക്‌സ് നിയമങ്ങളില്‍ മാറ്റം വന്നതില്‍ പിന്നെ പൊലീസ് പിടിയിലാകുന്ന കാറുകളുടെ എണ്ണം വര്‍ദ്ധിച്ചു
ടാക്‌സ് നിയമങ്ങളില്‍ മാറ്റം വന്നതില്‍ പിന്നെ പൊലീസ് പിടിയിലാകുന്ന കാറുകളുടെ എണ്ണം വര്‍ദ്ധിച്ചു
യുകെയില്‍ കാറിന്റെ നികുതി നിയമങ്ങളില്‍ മാറ്റം വന്നതില്‍ പിന്നെ ആയിര കണക്കിന് ആളുകള്‍ക്കാണ് ഫൈന്‍ ലഭിച്ചിരിക്കുന്നത്. കാര്‍ ടാക്‌സ് റൂള്‍ മാറിയ വിവരം അറിയാത്തവര്‍ക്കാണ് ഈ രീതിയില്‍ പണി കിട്ടിക്കൊണ്ടിരിക്കുന്നത്.
യോഗ്യതയുള്ള 90 ഡോക്ടര്‍മാര്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രോഗികളെ കാണുന്നില്ലെന്ന് പരാതി
യോഗ്യതയുള്ള 90 ഡോക്ടര്‍മാര്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രോഗികളെ കാണുന്നില്ലെന്ന് പരാതി
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഹെല്‍ത്ത് സര്‍വീസില്‍ 90 ഡോക്ടര്‍മാരെയാണ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഇവരാരും തന്നെ രോഗികളെ ചികിത്സിക്കാറില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും യുകെയില്‍ ഉടനീളവും ഡോക്ടര്‍മാര്‍ക്ക് വലിയ ക്ഷാമമുള്ളപ്പോഴാണ് 90 പേര്‍ പണി എടുക്കാതെ ശമ്പളം മേടിക്കുന്നത്.
എന്‍എച്ച്എസില്‍ ചികിത്സ നേടുന്നവര്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നു
എന്‍എച്ച്എസില്‍ ചികിത്സ നേടുന്നവര്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നു
ഹെല്‍ത്ത് ടൂറിസത്തിന്റെ മറവില്‍ എന്‍എച്ച്എസ് ആശുപത്രികളില്‍നിന്ന് സൗജന്യ ചികിത്സ തേടി മടങ്ങുന്ന വിദേശികളെ പിടികൂടാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. സൗജന്യ ചികിത്സയ്ക്ക് അഹരല്ലാത്ത ആളുകള്‍ ചികിത്സ നേടുന്നത് ഒഴിവാക്കാനാണ് പുതിയ പദ്ധതികള്‍.
ദുബായിയില്‍നിന്നുള്ള നിവേത പൊതുരാജ് മിസ് ഇന്ത്യ യുഎഇ
ദുബായിയില്‍നിന്നുള്ള നിവേത പൊതുരാജ് മിസ് ഇന്ത്യ യുഎഇ
മിസ് ഇന്ത്യ യുഎഇ ആയി ദുബായിയില്‍നിന്നുള്ള നിവേത പെതുരാജ് തെരഞ്ഞെടുക്കപ്പെട്ടു. അബുദാബിയിലെ അല്‍ റാഹാ ബീച്ച് ഹോട്ടലില്‍ ശനിയാഴ്ച്ച രാത്രിയോടെ നടന്ന മിസ് ഇന്ത്യ യുഎഇ പെയ്ജന്റില്‍ 14 മത്സരാര്‍ത്ഥികളെ പിന്‍തള്ളിയാണ് നിവേത കിരീടം ചൂടിയത്.
ഡ്യൂട്ടിക്കിടെ തല്ലു കൂടിയ നേഴ്‌സുമാരുടെ ജോലി നഷ്ടപ്പെട്ടേക്കും
ഡ്യൂട്ടിക്കിടെ തല്ലു കൂടിയ നേഴ്‌സുമാരുടെ ജോലി നഷ്ടപ്പെട്ടേക്കും
ആശുപത്രിയില്‍ പരസ്പരം അടികൂടിയ രണ്ട് നേഴ്‌സുമാര്‍ക്ക് ജോലി നഷ്ടമായേക്കും. പതിനഞ്ച് ദിവസത്തെ വേതനം പിഴയായി അടയ്ക്കാന്‍ ആവശ്യപ്പെട്ട ആശുപത്രി അധികൃതര്‍ ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്ന് ആരോഗ്യ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
സാംസാം തീര്‍ത്ഥ ജലത്തിനായി ഇനി സൗദി അറേബ്യയില്‍ പാസ്‌പോര്‍ട്ട് കാണിക്കണം
സാംസാം തീര്‍ത്ഥ ജലത്തിനായി ഇനി സൗദി അറേബ്യയില്‍ പാസ്‌പോര്‍ട്ട് കാണിക്കണം
തീര്‍ത്ഥാടനത്തിന് സൗദിയിലെത്തുന്ന ഭക്തര്‍ക്ക് ഇനി മുതല്‍ സാംസാം വാട്ടര്‍ (സാംസാം കിണറ്റില്‍ നിന്നുള്ള തീര്‍ത്ഥജലം) ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് കാണിക്കണം. സാംസാം തീര്‍ത്ഥ ജലത്തിന് എന്നും മുസ്ലീം ഹൃദയങ്ങളില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്.
ഡബിള്‍ ഫോള്‍സ്ഹുഡ് രചിച്ചത് ഷെയ്ക്ക്‌സ്പിയര്‍ തന്നെ; പുതിയ തെളിവുകളുമായി ഗവേഷകര്‍
ഡബിള്‍ ഫോള്‍സ്ഹുഡ് രചിച്ചത് ഷെയ്ക്ക്‌സ്പിയര്‍ തന്നെ; പുതിയ തെളിവുകളുമായി ഗവേഷകര്‍
ഡബിള്‍ ഫോള്‍സ്ഹുഡ് വില്യം ഷെയ്ക്ക്‌സ്പിയര്‍ എഴുതിയ കൃതിയാണെന്ന് പുതിയ തെളിവുകള്‍. ഡിസ്‌ട്രെസ്റ്റ് ലവേഴ്‌സ് എന്ന് ഡബിള്‍ ഫോള്‍സ്ഹുഡിന് മറ്റൊരു പേരുമുണ്ട്. 18ാം നൂറ്റാണ്ടില്‍ ലെവിസ് തിയോബാള്‍ഡ് എഴുതിയ നാടകമാണിത്.
നായകളുമായി നടക്കാനിറങ്ങുമ്പോള്‍ കാഷ്ടം കോരാന്‍ ബാഗും കരുതണം, ഇല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരും
നായകളുമായി നടക്കാനിറങ്ങുമ്പോള്‍ കാഷ്ടം കോരാന്‍ ബാഗും കരുതണം, ഇല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരും
നായകകളുമായി നടക്കാനിറങ്ങുന്നവര്‍ സൂക്ഷിക്കുക. നടക്കാനിറങ്ങുമ്പോള്‍ നായ കാര്യം സാധിച്ചാല്‍ അത് വൃത്തിയാക്കാനുള്ള ബാഗ് കൈയ്യില്‍ ഇല്ലെങ്കില്‍ 100 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. പൊതു ഇടങ്ങളില്‍ നായ കാഷ്ടം വര്‍ദ്ധിച്ച് വരുന്നുവെന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് പുതിയ നിയമം.