ദുബായിയില്‍ പ്രകൃതി സൗഹൃദ വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ആളുകളെ ഇലക്ട്രിക് കാറുകളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുകെയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദേശ നേഴ്‌സുമാരുടെയും മിഡ്‌വൈഫ്‌സിന്റെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍.
യുകെയിലെ പെന്‍ഷന്‍കാര്‍ക്കിടയില്‍ ത്വക്ക് അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത ഏഴു മടങ്ങ് കൂടുതലാണെന്ന് യുകെ ക്യാന്‍സര്‍ റിസര്‍ച്ച്. 1970 ലെ കണക്കുമായി താരതമ്യപ്പെടുത്തിയാണ് ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഈ കണക്ക് പരുവപ്പെടുത്തിയിരിക്കുന്നത്.
യുകെയിലെ ചെറു കടകളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് നിയമം യുകെയില്‍ വ്യാപകമാക്കി.
ആറിനും 10നും മദ്ധ്യേ പ്രായമുള്ള കുട്ടികളില്‍ 90 ശതമാനവും വ്യായാമം ചെയ്യാറില്ലെന്ന് സര്‍വെ. ഫുജെയ്‌റാ സ്‌കൂള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഓള്‍ ഗേള്‍സ് മെറാഷിദ് എലമന്ററി സ്‌കൂളിലെ 518 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ ഏഴു ശതമാനം കുട്ടികള്‍ മാത്രമാണ് വ്യായാമം ചെയ്യുന്നതെന്ന് കണ്ടെത്തി. 93 ശതമാനം കുട്ടികളും വ്യായാമം ചെയ്യാറില്ല.
കുഞ്ഞുണ്ടായാല്‍ ലോകത്തുള്ള എല്ലാ മാതാപിതാക്കള്‍ക്കും നേരിടേണ്ടി വരുന്ന ആദ്യത്തെ വെല്ലുവിളി കുഞ്ഞിന് പേരിടുക എന്നതായിരിക്കും. ദുബായിയിലെ കുട്ടികളുടെ പേര് സംബന്ധിച്ച് നടന്നയൊരു സര്‍വെയില്‍ കണ്ടെത്തിയത് ഇവിടെ ഏറ്റവും പോപ്പുലറായ പേര് മുഹമ്മദും മറിയം എന്നിവയാണെന്നാണ്.
ദുഖവെള്ളിയാഴ്ച്ച ദിനത്തില്‍ മെല്‍ബണിലെ പള്ളിക്ക് തീപിടിച്ചു. ഒരാഴ്ച്ചക്കിടെ മെല്‍ബണിലെ നാലാമത്തെ പള്ളിയാണ് സംശയകരമായ സാഹചര്യത്തില്‍ തീപിടിച്ചത്.
ബ്രിട്ടണില്‍ ഭവന ലഭ്യത വലിയ പ്രശ്‌നമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാര ഫോര്‍മുല ലേബര്‍ പാര്‍ട്ടിയുടെ പക്കലുണ്ട്. വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ ഈ പദ്ധതി നടപ്പാക്കാനുള്ള പദ്ധതിയുണ്ട് ലേബര്‍ പാര്‍ട്ടിക്ക്.
എന്‍എച്ച്എസില്‍നിന്ന് ലഭിക്കുന്ന പ്രാഥമിക സേവനങ്ങള്‍ക്ക് രോഗികള്‍ ഇനി മുതല്‍ പണമടക്കേണ്ടി വന്നേക്കാം. എന്‍എച്ചഎസിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.
സമ്മറില്‍ മഴ ഒരു അപൂര്‍വ സംഭവമാണ്. എന്നാല്‍ ബ്രിട്ടണിലെ ഈ വേനല്‍ക്കാലത്ത് മഴയും കാറ്റും മിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാസങ്ങളോളം ചിലപ്പോള്‍ ഈ മോശം കാലാവസ്ഥ നീണ്ടു നിന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.