1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2050 ആകുമ്പോള്‍ യൂറോപ്പില്‍ 10 ശതമാനം മുസ്ലീംങ്ങളായിരിക്കും
2050 ആകുമ്പോള്‍ യൂറോപ്പില്‍ 10 ശതമാനം മുസ്ലീംങ്ങളായിരിക്കും
യൂറോപ്പിലുള്ള മുസ്ലീംഗങ്ങളുടെ എണ്ണം 2050 ഓടെ നിലവിലുള്ള കണക്കുകളുടെ ഇരട്ടിയാകുമെന്ന് സര്‍വെ. ലോകത്തെ മതങ്ങളുടെ വളര്‍ച്ചാ സാധ്യത സംബന്ധിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2070 ഓട് കൂടി ലോകത്തെ ക്രിസ്ത്യാനികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ മുസ്ലീം മതവിശ്വാസികളായിരിക്കുമെന്നും സര്‍വെയില്‍ പറയുന്നു.
ദുബായിയില്‍ കാലാവസ്ഥ മോശമായിരിക്കും; ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ദുബായിയില്‍ കാലാവസ്ഥ മോശമായിരിക്കും; ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ദുബായിയിലെ അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞും പൊടിയും മണ്ണും നിറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനിലയില്‍ ക്രമാധീതമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആളുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
16 ശതമാനം വിദേശ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത് കമ്പനികള്‍
16 ശതമാനം വിദേശ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത് കമ്പനികള്‍
യുഎഇയില്‍ താമസിക്കുന്ന 16 ശതമാനം വിദേശീയരുടെയും കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കുന്നത് കമ്പനികളാണെന്ന് കണ്ടെത്തല്‍. യുഎഇയിലെ ഒരു എഡ്യുക്കേഷനല്‍ കണ്‍സല്‍ട്ടന്‍സിയാണ് ഇതു സംബന്ധിച്ച സര്‍വെ നടത്തിയത്.
സെന്‍ട്രല്‍ ലണ്ടനില്‍ അണ്ടര്‍ഗ്രൗണ്ടില്‍ തീപ്പിടുത്തം; 2000 ത്തോളം ആളുകളെ ഒഴിപ്പിച്ചു
സെന്‍ട്രല്‍ ലണ്ടനില്‍ അണ്ടര്‍ഗ്രൗണ്ടില്‍ തീപ്പിടുത്തം; 2000 ത്തോളം ആളുകളെ ഒഴിപ്പിച്ചു
സെന്‍ട്രല്‍ ലണ്ടനിലുള്ള കെട്ടിടങ്ങളില്‍നിന്ന് 2000 ത്തോളം ആളുകളെ ഒഴിപ്പിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന് സമീപത്ത് അണ്ടര്‍ ഗ്രൗണ്ടില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചത്. ഹോള്‍ബോണിലെ നടപ്പാതയ്ക്ക് അടിയിലൂടെ പോകുന്ന പവര്‍ കേബിളില്‍നിന്നാണ് തീ പടര്‍ന്നതെന്ന് അഗ്നിശമന സേന അറിയിച്ചു.
യുകെ പാസ്‌പോര്‍ട്ട് എക്‌സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
യുകെ പാസ്‌പോര്‍ട്ട് എക്‌സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
യുകെ പാസ്‌പോര്‍ട്ട് എക്‌സ്റ്റന്‍ഷന്‍ സര്‍വീസ് ഇനി പ്രവര്‍ത്തിക്കില്ല. ഇതിന്റെ ആവശ്യം ഇനി ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാലാണ് എക്സ്റ്റന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
യൂറോപ്പില്‍ കളിക്കുന്ന ഏറ്റവും മികച്ച ബ്രസീല്‍ താരം നെയ്മര്‍
യൂറോപ്പില്‍ കളിക്കുന്ന ഏറ്റവും മികച്ച ബ്രസീല്‍ താരം നെയ്മര്‍
യൂറോപ്പില്‍ കളിക്കുന്ന ഏറ്റവും മികച്ച ബ്രസീല്‍ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയമര്‍ക്ക്. വോട്ടിംഗിലൂടെയാണ് സാംബാ പുരസ്‌കാരത്തന് അര്‍ഹനായ ഫുട്‌ബോളറെ തെരഞ്ഞെടുക്കുന്നത്.
യൂറോപ്യന്‍ യൂണിയന് കീഴിലുള്ള രാജ്യങ്ങളില്‍ ഇനി മുതല്‍ സമ്മര്‍ ബ്രേക്ക് 12 ആഴ്ച്ച
യൂറോപ്യന്‍ യൂണിയന് കീഴിലുള്ള രാജ്യങ്ങളില്‍ ഇനി മുതല്‍ സമ്മര്‍ ബ്രേക്ക് 12 ആഴ്ച്ച
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉടനീളം അവധിക്കാലത്തിന്റെ ദൈര്‍ഖ്യം ഒരേപോലെയാക്കാന്‍ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍. ഇതിനായുള്ള ഡ്രാഫ്റ്റ് റെസല്യൂഷന്‍ തയാറായി കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉളനീളം വേനല്‍ അവധി 12 ആഴ്ച്ചയായി നിജപ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നത്.
ആന്‍ഡി മുറെ 500 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നീസ് താരം
ആന്‍ഡി മുറെ 500 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നീസ് താരം
ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മുറെയ്ക്ക അപൂര്‍വ്വ റെക്കോര്‍ഡ്. കരിയറില്‍ 500 ജയം തികച്ച ആദ്യ ബ്രിട്ടീഷ് താരം എന്ന റെക്കോര്‍ഡാണ് ആന്‍ഡി മുറെ സ്വന്തമാക്കിരിക്കുന്നത്്. മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സനെ പരാജയപ്പെടുത്തിയാണ് മുറെ അപൂര്‍വമായ നേട്ടം കൊയ്തിരിക്കുന്നത്. ഇതോടെ മുറെ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പിന്തുണ അര്‍പ്പിച്ച് കമ്പനി മേധാവികളുടെ കത്ത്
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പിന്തുണ അര്‍പ്പിച്ച് കമ്പനി മേധാവികളുടെ കത്ത്
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് പിന്തുണ അര്‍പ്പിച്ച് യുകെയിലെ നൂറു കണക്കിന് കമ്പനി മേധാവികളുടെ കത്ത്. ബ്രിട്ടീഷ് പത്രമായ ഡെയിലി ടെലിഗ്രാഫിലാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡന്‍കന്‍ ബനാട്ടിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ എക്‌സിറ്റ് ചെക്കുകള്‍ നിര്‍ബന്ധം
യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ എക്‌സിറ്റ് ചെക്കുകള്‍ നിര്‍ബന്ധം
സ്വന്തം ലേഖകന്‍: യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ വീണ്ടും എക്‌സിറ്റ് ചെക്കുകള്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്തിന് പുറത്തു പോകുന്നവരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുകയാണ് എക്‌സിറ്റ് ചെക്ക് കര്‍ശനമാക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഭീകരപ്രവര്‍ത്തകരുടേയും കുറ്റവാളികളുടേയും നീക്കങ്ങള്‍ സൂക്ഷമായി നിരീക്ഷിക്കിക്കാനാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് ഹോം ഓഫീസ് അറിയിച്ചു. ആരെല്ലാം എന്തെല്ലാം ആവശ്യത്തിന് രാജ്യത്തിന് പുറത്തു പോകുന്നു …