മദ്യപിച്ചെത്തിയ 20 അംഗ സംഘം നോര്‍ത്ത് ലണ്ടനിലെ സ്റ്റംഫോര്‍ഡ് ഹില്ലിലുള്ള അഹവാസ് ടോറാ സിനഗോഗ് അടിച്ചുതകര്‍ത്തു. പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്ന സമയത്തായിരുന്നു മദ്യപിച്ചെത്തിയ ആളുകള്‍ ജൂദവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമിക്കുന്നതിനിടെ ജൂദന്മാരെ കൊല്ലുക എന്ന ആക്രോശം എല്ലാവരും നടത്തുന്നതായി കേള്‍ക്കാമായിരുന്നു.
ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ മെല്‍ബണില്‍ ജനസംഖ്യ കൂടുമ്പോഴും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുകയാണ്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം മെല്‍ബണിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെല്ലാം കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ട്.
വധശിക്ഷക്കെതിരെ നിലപാട് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. യാതൊരു വിധത്തിലും ന്യായീകരിക്കാനാവുന്നതല്ല വധശിക്ഷയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വധശിക്ഷയ്‌ക്കെതിരായുള്ള രാജ്യാന്തര കമ്മിഷന് അയച്ച കത്തില്‍ വ്യക്തമാക്കി.
ബ്രിട്ടണിലെ ജയിലുകളില്‍ കഴിഞ്ഞ 24 വര്‍ഷത്തിനുള്ളില്‍ 500 കറുത്ത വര്‍ഗ്ഗക്കാരും ഏഷ്യന്‍ വംശജരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഇവരുടെ പേരില്‍ ഒരുദ്യോഗസ്ഥന് പോലും വിചാരണ നേരിടേണ്ടി വരികയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റെയ്‌സ് റിലേഷന്‍സാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
പൊതു തെരഞ്ഞെടുപ്പില്‍ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗുമായി ചേര്‍ന്ന് അനധികൃതമായി വോട്ട് നേടാന്‍ ശ്രമിച്ച കണ്‍സര്‍വേറ്റീവ് ടോറി സ്ഥാനാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തു. ഡഡ്‌ലി നോര്‍ത്തിലുള്ള മെഗാ മോസ്‌കിനെതിരെ സമരം ചെയ്യാന്‍ അഫ്‌സല്‍ അമീന്‍ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിലെ ആളുകളെ പ്രേരിപ്പിച്ചെന്ന് സണ്‍ഡേ മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകകപ്പിലെ ഇന്ത്യാ- ---ബംഗ്ലാഗേശ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയമായി മാറുന്നു. മത്സരഫലത്തിനെതിരേ ബംഗ്ലാദേശിന്‍റെ ഐസിസി തലവന്‍ മുസ്തഫാ കമാലിന്റെ വിമര്‍ശനത്തിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിന്തുണ.
അബുദാബിയില്‍ ഇ സിഗരറ്റുകള്‍ക്ക് ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നതായി റിപ്പോര്‍ട്ട്. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൂര്‍ണമായ സഹായങ്ങള്‍ നല്‍കുന്നതിനാണ് ഇ സിഗരറ്റുകളുടെ നിരോധനം പിന്‍വലിക്കുന്നതെന്നാണ് സൂചന. ഇ-സിഗരറ്റുകളേക്കാള്‍ ദോഷം ചെയ്യുന്നത് സിഗരറ്റുകളാണ്.
യുഎഇയില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുന്നു. ഒരു കിലോയ്ക്ക് മുകളില്‍ ഭാരമുള്ള ആളില്ലാ എയര്‍ ക്രാഫ്റ്റുകള്‍ ജനറല്‍ ഏവിയേഷന്‍ അഥോറിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് യുഎഇയില്‍ നിയമമാക്കാന്‍ പോകുകയാണ്.
തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ സൗദി അറേബ്യ വിപുലമായ നിയമ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരെ കോടതികളില്‍ വിചാരണ ചെയ്തു ശിക്ഷിക്കുന്നതിനായി ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍ ബ്യൂറോ ആയിരിക്കും കേസുകള്‍ കൈകാര്യം ചെയ്യുന്നത്.
ബുദ്ധിയുറക്കാത്ത കാലത്ത് സംഭവിച്ച തെറ്റിന്റെ പേരില്‍ ലോകത്ത് ഏറ്റവും അപഹസിക്കപ്പെട്ട ആളാണ് താനെന്ന് മോണിക്കാ ലെവിന്‍സ്‌കി. ബില്‍ കഌന്റണുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തെ തുടര്‍ന്ന് തകര്‍ന്നു പോയ ജീവിതം തിരിച്ചു പിടിക്കാന്‍ താന്‍ ഏറെ പണിപ്പെട്ടെന്നും മോണിക്ക പറഞ്ഞു.