1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വൃക്കദാനത്തിന്റെ മഹത്വം ഓര്‍മ്മിപ്പിച്ച് ഇന്ന് വൃക്കദിനം
വൃക്കദാനത്തിന്റെ മഹത്വം ഓര്‍മ്മിപ്പിച്ച് ഇന്ന് വൃക്കദിനം
vvഇന്ന് ലോക വൃക്ക ദിനം. വൃക്കരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും മരണങ്ങള്‍ പെരുകുന്നത് തടയുന്നതിനുമുള്ള ബോധവല്‍ക്കരണത്തിന്റെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായിട്ടാണ് ഇത്തരത്തിലൊരു ദിനം ആചരിക്കുന്നത്. അതോടൊപ്പം. ആരോഗ്യമുള്ളൊരു ഭാവിക്കായി ആരോഗ്യമുള്ള വൃക്കകളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ദിനം കൂടിയായിട്ടാണ് സന്നദ്ധ സംഘടനകള്‍ ഈ ദിനത്തെ കാണുന്നത്.
ഫെര്‍ഗൂസണ്‍, മിസൗറി പൊലീസ് മേധാവി രാജിവെച്ചു
ഫെര്‍ഗൂസണ്‍, മിസൗറി പൊലീസ് മേധാവി രാജിവെച്ചു
>ഫെര്‍ഗൂസണ്‍ പൊലീസ് ഡിപ്പാര്‍ട്ടമെന്റിനെതിരെ ഫെഡറല്‍ റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഫെര്‍ഗൂസണ്‍, മിസൗറി പൊലീസ് മേധാവി രാജിവെച്ചു. വംശീയമായ വിദ്വേഷത്തോടെയാണ് ഫെര്‍ഗൂസണ്‍ പൊലീസ് പെരുമാറുന്നതെന്ന ഫെഡറല്‍ റിപ്പോര്‍ട്ട് പുറത്തു വന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പൊലീസ് മേധാവിയുടെ രാജി. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെ വംശീയമായി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ഫെര്‍ഗൂസണ്‍ പൊലീസിനെ കുറ്റപ്പെടുത്തിയിരുന്നു.
യുകെയിലെ ക്യാന്‍സര്‍ സേവനങ്ങളെ വിമര്‍ശിച്ച് എംപിമാരുടെ റിപ്പോര്‍ട്ട്; സേവനങ്ങള്‍ ജനകീയമാക്കാന്‍ എന്‍എച്ച്എസിന് കഴിയുന്നില്ലെന്ന് വിമര്‍ശനം
യുകെയിലെ ക്യാന്‍സര്‍ സേവനങ്ങളെ വിമര്‍ശിച്ച് എംപിമാരുടെ റിപ്പോര്‍ട്ട്; സേവനങ്ങള്‍ ജനകീയമാക്കാന്‍ എന്‍എച്ച്എസിന് കഴിയുന്നില്ലെന്ന് വിമര്‍ശനം
ക്യാന്‍സര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേഗത നഷ്ടപ്പെട്ടെന്ന് എംപിമാരുടെ ആരോപണം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയിലാണ് ഇത്തരം ഒരു പ്രവണ പല ഭാഗങ്ങളില്‍നിന്നായി കണ്ടു വരുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്‍എച്ച്എസിനാകണമെന്നും എംപിമാരുടെ സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
ടോറി മിനിസ്റ്ററെ വാഷിംഗ് മെഷീനുമായി താരതമ്യപ്പെടുത്തിയതിന് സ്പീക്കര്‍ മാപ്പ് പറഞ്ഞു
ടോറി മിനിസ്റ്ററെ വാഷിംഗ് മെഷീനുമായി താരതമ്യപ്പെടുത്തിയതിന് സ്പീക്കര്‍ മാപ്പ് പറഞ്ഞു
ടോറി മിനിസ്റ്ററുടെ സംസാരം വാഷിംഗ് മെഷീനെ പോലെ എപ്പോഴും കറങ്ങി കൊണ്ടിരിക്കുന്നതാണെന്ന് പറഞ്ഞ ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ മാപ്പ് പറഞ്ഞു. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞുള്ള സെഷനിലായിരുന്നു സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.
ഫീലിങ് ഫാറ്റ് ഇമോഷനല്ലെന്ന് തിരിച്ചറിഞ്ഞ് ഫെയ്‌സ്ബുക്ക് അത് പിന്‍വലിക്കുന്നു
ഫീലിങ് ഫാറ്റ് ഇമോഷനല്ലെന്ന് തിരിച്ചറിഞ്ഞ് ഫെയ്‌സ്ബുക്ക് അത് പിന്‍വലിക്കുന്നു
അമിതവണ്ണക്കാരെ അപമാനിക്കുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് 'ഫീലിങ് ഫാറ്റ്' എന്ന ഇമോഷന്‍ ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കി. 'എന്‍ഡേഞ്ചേര്‍ട് ബോഡി' എന്ന സംഘടനയുടെയും നിരവധി സാമൂഹിക പ്രവര്‍ത്തകരുടെയും ശ്രമഫലമായാണ് ഫെയ്‌സ്ബുക്ക് ഇമോഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
തുടര്‍ച്ചയായി നാലാം സെഞ്ചുറി; സംഗക്കാരയ്ക്ക് ചരിത്ര നേട്ടം
തുടര്‍ച്ചയായി നാലാം സെഞ്ചുറി; സംഗക്കാരയ്ക്ക് ചരിത്ര നേട്ടം
ലോകകപ്പ് ക്രിക്കറ്റില്‍ സെഞ്ച്വറി പെരുക്കത്തോടെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര. ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ സംഗക്കാര രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാലു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 86 പന്തുകളില്‍ നിന്ന് 124 റണ്‍സാണ് സംഗക്കാരയുടെ നേട്ടം.
ട്രെയിന്‍ രണ്ട് മിനിറ്റില്‍ കൂടുതല്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം; പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍
ട്രെയിന്‍ രണ്ട് മിനിറ്റില്‍ കൂടുതല്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം; പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍
സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതി നടപ്പായാല്‍ ട്രെയിനുകള്‍ കൃത്യ സമയത്ത് തന്നെ ഓടും. രണ്ട് മിനിറ്റില്‍ കൂടുതല്‍ വൈകിയാല്‍ യാത്രക്കാര്‍ ടിക്കറ്റിനായി നല്‍കിയ പണം നഷ്ടപരിഹാരമായി തിരികെ ലഭിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന നിയമം സര്‍ക്കാര്‍ പരിഗണനയിലാണ്. ഓരോ മിനിറ്റിലും തുക വര്‍ദ്ധിക്കും, ഒരു മണിക്കൂര്‍ വൈകിയാല്‍ ടിക്കറ്റിനായി മുടക്കിയ മുഴുവന്‍ തുകയും തിരികെ ലഭിക്കും.
ഐഎസിന്റെ പുതിയ വീഡിയോയില്‍ കൊലയാളി 13 വയസ്സുകാരന്‍
ഐഎസിന്റെ പുതിയ വീഡിയോയില്‍ കൊലയാളി 13 വയസ്സുകാരന്‍
ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ട പുതിയ വീഡിയോയില്‍ കൊലയാളി 13 വയസ്സുകാരന്‍. ഇസ്രായേലി ചാരന്‍ എന്ന് ഐഎസ് ആരോപിക്കുന്ന യുവാവിനെയാണ് 13 വയസ്സുകാരന്‍ തലയ്ക്ക്് വെടിവെച്ച് കൊല്ലുന്നത്. പിന്നാലെ മരണം ഉറപ്പിക്കുന്നതിനായി രണ്ട് തവണ കൂടി നിറയൊഴിക്കുന്നുണ്ട്.
ലോകപര്യടനത്തിന് മുന്‍പായി ടെയിലര്‍ സ്വിഫ്റ്റ് കാലുകള്‍ 250 കോടി രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തു
ലോകപര്യടനത്തിന് മുന്‍പായി ടെയിലര്‍ സ്വിഫ്റ്റ് കാലുകള്‍ 250 കോടി രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തു
വെളുത്ത് സുന്ദരമായ നീളം കൂടിയ കാലുകളുള്ള സെലിബ്രിറ്റി പോപ്പ് ഗായിക ടെയിലര്‍ സ്വിഫ്റ്റ്. തന്റെ കാലിന് എന്തെങ്കിലും പറ്റിയാലോ എന്ന ഭയത്താലാണോ അതോ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു കളയാം എന്ന ദുരാഗ്രഹം കൊണ്ടാണോ എന്നറിയില്ല, ടെയിലര്‍ സ്വിഫ്റ്റ് തന്റെ സുന്ദരമായ കാലുകള്‍ ഇപ്പോള്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കുകയാണ്.
ഒളിംപിക് മെഡല്‍ ജേതാക്കളുള്‍പ്പെടെ 10 പേര്‍ മരിച്ച അപകടത്തിന്റെ വീഡിയോ
ഒളിംപിക് മെഡല്‍ ജേതാക്കളുള്‍പ്പെടെ 10 പേര്‍ മരിച്ച അപകടത്തിന്റെ വീഡിയോ
അര്‍ജന്റീനയിലെ ലാ റിയോജ പ്രവിശയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഫ്രഞ്ച് കായിക താരങ്ങളുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമായിട്ടില്ല.